Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്തിന്റെ ഫുട്ബോൾ സ്പിരിറ്റ് ഉൾക്കൊണ്ട് ജയസൂര്യയുടെ ക്യാപ്റ്റൻ ഒരുങ്ങുന്നു; ഓഡിയോ റിലീസും ട്രെയിലർ ലോഞ്ചും എടപ്പാളിൽ; കേരളത്തിന്റെ ഫുട്ബോൾ പറുദീസയുടെ മനസ്സറിഞ്ഞ് ചടങ്ങ് നടക്കുന്നത് താരങ്ങൾ ഏറ്റുമുട്ടുന്ന മത്സരത്തോടെ

മലപ്പുറത്തിന്റെ ഫുട്ബോൾ സ്പിരിറ്റ് ഉൾക്കൊണ്ട് ജയസൂര്യയുടെ ക്യാപ്റ്റൻ ഒരുങ്ങുന്നു; ഓഡിയോ റിലീസും ട്രെയിലർ ലോഞ്ചും എടപ്പാളിൽ; കേരളത്തിന്റെ ഫുട്ബോൾ പറുദീസയുടെ മനസ്സറിഞ്ഞ് ചടങ്ങ് നടക്കുന്നത് താരങ്ങൾ ഏറ്റുമുട്ടുന്ന മത്സരത്തോടെ

എംപി റാഫി

മലപ്പുറം: ഫുട്ബാളിനെ ജീവശ്വാസം പോലെ നെഞ്ചേറ്റുന്ന മലപ്പുറം.  അവിടെ നിന്നൊരു ചിത്രം ആ സ്പിരിറ്റോടെ തയ്യാറാവുന്നു. ജയസൂര്യ നായകനാകുന്ന ക്യാപ്റ്റൻ എന്ന ചിത്രം മലപ്പുറംകാരുടെ സ്വന്തം ചിത്രമാകുകയാണ്. ഇന്ന് ആ ചിത്രത്തിന്റെ ഓഡിയോ റിലീസും ട്രെയിലർ ലോഞ്ചും നടക്കുന്നതും മലപ്പുറത്തിന്റെ മണ്ണിൽ. ഗുഡ്വിൽ എന്റർടൈന്മെന്റസ്ിന്റെ ബാനറൽ നോബിൾ ജോർജ് നിർമ്മിക്കുന്ന ജയസൂര്യ നായകനാകുന്ന ക്യാപ്റ്റൻ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രജേഷ് സെന്നാണ്.

എടപ്പാൾ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സെലിബ്രിറ്റി ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുന്നത്. മലപ്പുറം ശുഖപുരം സഫാരി സ്റ്റേഡിയത്തിലാണ് താരങ്ങൾ ഏറ്റ്മുട്ടുന്ന വാശിയേറിയ ഫുട്‌ബോൾ മത്സരം നടക്കുന്നത്. ഗുഡ്വിൽ എന്റർടൈന്മെന്റസ്ന്റെ ബാനറൽ നോബിൾ ജോർജ് നിർമ്മിക്കുന്ന ജയസൂര്യ നായകനാകുന്ന ക്യാപ്റ്റൻ എന്ന സിനിമയുടെ ഓഡിയോ റിലീസും ട്രൈലർ ലോഞ്ചും ചടങ്ങിൽ നടക്കും. ഇതിന്റെ ഭാഗമായാണ് താരങ്ങൾ ഏറ്റുമുട്ടുന്ന ഫുട്‌ബോൾ മത്സരവും സംഘടിപ്പിച്ചിരിക്കുന്നത്. കളിയിൽ ആരു ജയിച്ചാലും കളിക്കളത്തിൽ താരങ്ങളെ കാണാമെന്നുള്ള പ്രതീക്ഷയിലാണ് മലപ്പുറത്തെ ഫുട്‌ബോൾ പ്രേമികൾ.

സിനിമ താരം ജയസൂര്യ നയിക്കുന്ന കലാരംഗത്തെ പ്രമുഖരാണ് ഒരു ഭാഗത്തെ ടീമിന് നേതൃത്വം കൊടുക്കുന്നത്. മറുഭാഗത്ത് ടീമിൽ ഒരു കാലത്ത് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ അഭിമാന താരങ്ങളായിരുന്ന കേരള പൊലീസ് താരങ്ങളായ ഐ.എം വിജയൻ, യു ഷറഫലി, കെപി ചാക്കോ, ഹബീബ് റഹ്മാൻ, പാപ്പച്ചൻ തുടങ്ങിയവരും ബൂട്ടണിയുന്നു. ഇരു ടീമിലും താരങ്ങൾ അണിനിരക്കുന്ന ഫുട്‌ബോൾ മത്സരം കാണാനുള്ള ആവേശത്തിലാണ് മലപ്പുറത്തുള്ള ഫുട്‌ബോൾ പ്രേമികളും.

ഈ ചരിത്ര പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ആധുനിക കാലത്തെ ഫുട്‌ബോളിന്റെ കേരളത്തിന്റെ അഭിമാന ഐഎസ്എൽ താരങ്ങളായ മുഹമ്മദ് റാഫിയും, സികെ വിനീതും അതിഥികളായി പങ്കെടുക്കുന്നുണ്ട്. സെലിബ്രിറ്റി ഫുട്‌ബോളിന് ശേഷം ഇന്ത്യൻ ഫുട്‌ബോളിന്റെ എക്കാലത്തെയും അഭിമാന താരമായ മലയാളികളുടെ ഓർമ്മകളിൽ എന്നു തീരാ ദുഃഖമായ സത്യൻ എന്ന ഫുട്‌ബോൾ താരത്തിന്റെ കഥ ജയസൂര്യ നായകനായ ക്യാപറ്റനിലൂടെ സിനിമയാകുകയാണ്. ക്യാപ്റ്റൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചു ട്രെയിലർ റിലീസും സ്‌റ്റേഡിയത്തിൽ തന്നെ നടക്കും. തുടർന്ന സംഗീത സംവിധായകൻ ഗോപി സുന്ദറും, എം ജയചന്ദ്രനും വാണി ജയറാമും നയിക്കുന്ന സംഗീത നിശയും അരങ്ങേറും. സിനിമ താരങ്ങളായ ജയസൂര്യ, സിദ്ദിഖ്, അനു സിതാര മറ്റ് കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP