Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുതലയെ ചുംബിച്ച് വായിൽ നിന്ന് പേപ്പറും കടിച്ചെടുത്ത് യുവതിയുടെ സാഹസികപ്രകടനം; സ്‌റ്റേജ് ഷോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മുതലയെ ചുംബിച്ച് വായിൽ നിന്ന് പേപ്പറും കടിച്ചെടുത്ത് യുവതിയുടെ സാഹസികപ്രകടനം; സ്‌റ്റേജ് ഷോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ലൈവ് ഷോയ്ക്കിടയിൽ മുതലയെ ചുംബിച്ചാൽ എങ്ങനെയിരിക്കും? വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമൊന്നുമല്ല. ടിവി ഷോയിൽ യുവതി നടത്തിയ  പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മുതലയെ ചുംബിക്കുന്നതിനൊപ്പം അതിന്റെ വായിൽ നിന്ന് ഒരു പേപ്പറും കടിച്ചെടുക്കുന്ന യുവതിയുടെ ശ്രമം അമ്പരപ്പോടെ മാത്രമേ കാഴ്ചക്കാർക്ക് കാണാനാകൂ. സിസിടിവി ന്യൂസാണ് ഇത്തരത്തിലൊരു വ്യത്യസ്ത ഷോയിലൂടെ പ്രേക്ഷകരെ കൈയിലെടുത്തിരിക്കുന്നത്.

ഉപദ്രവകാരികളായ വന്യജീവികളെ ടിവി ചാനലുകളിലും കാഴ്ചബംഗ്ലാവിലും കണ്ട് പരിചയമുള്ള നമുക്കെല്ലാം ഈ വീഡിയോ രക്തം മരവിപ്പിക്കുന്ന ഒന്നായിരിക്കും. ലൈവ് ഷോയിൽ മുതലയെ സ്റ്റേജിൽ കൊണ്ടുവന്ന് അതിനൊപ്പമുള്ള സാഹസിക പ്രകടനം. 1 മിനുട്ട് 14 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP