Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രേട്ടൻ എവിടെയാ വിജയിപ്പിച്ചതിന് നന്ദി; ദിലീപിന്റെ വീഡിയൊ സെൽഫി വൈറലായി..

ചന്ദ്രേട്ടൻ എവിടെയാ വിജയിപ്പിച്ചതിന് നന്ദി; ദിലീപിന്റെ വീഡിയൊ സെൽഫി വൈറലായി..

ന്റെ സ്ഥിരം ശൈലിവിട്ട് നടൻ ദിലീപ് അഭിനയിച്ച ചിത്രമാണ് 'ചന്ദ്രേട്ടൻ.. എവിടെയാ..'. ഒരു കുടുംബസ്ഥന്റെ വേഷത്തിൽ ദിലീപ് അഭിനയിച്ച ചിത്രം നിരൂപക പ്രശംസ നേടി മുന്നോട്ടു പോകുകയാണ്. തീയറ്ററുകൾ കുടുംബ പ്രേക്ഷകരെ എത്തിക്കുന്ന ചിത്രം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. സിനിമ പ്രേക്ഷകർ ഏറ്റെടുത്തതോടെ നന്ദി അറിയിച്ചുകൊണ്ട് ചന്ദ്രേട്ടനെ അവതരിപ്പിച്ച് ദിലീപിന്റെ ആദ്യ സെൽഫി വീഡിയോയെത്തി.

'ആദ്യമായിട്ടാണ് സ്വന്തം പരിപാടി ചെയ്യുന്നത് എന്ന മുഖവുരയോടെയാണ് വീഡിയൊ തുടങ്ങുന്നത്. തുടങ്ങുന്ന വീഡിയോയിൽ എല്ലാവർക്കും ഹായ് നമസ്‌കാരം നിങ്ങൾ രണ്ട് കൈയും നീട്ടി ഒരു സിനിമ സ്വീകരിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം, അത് ഞാൻ അഭിനയിച്ച ചന്ദ്രേട്ടൻ എവിടെയാണ്. ആ സിനിമയ്ക്ക് നിങ്ങൾ തന്ന സ്‌നേഹത്തിന് ഒരുപാട് ഒരുപാട് നന്ദി നേരിട്ടറിയിക്കുന്നുവെന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വീഡിയോ കാണുക..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP