Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേർത്തല മുനിസിപ്പൽ ഓഫീസിലെ 'ആളില്ലാക്കസേരകൾ' സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; ഓരോ ഫയലിലും ഓരോ ജീവിതമുറങ്ങുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമെല്ലാം വെറുതെയായി; ജീവനക്കാരുടെ സ്വഭാവം പഴയപടി തന്നെ

ചേർത്തല മുനിസിപ്പൽ ഓഫീസിലെ 'ആളില്ലാക്കസേരകൾ' സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; ഓരോ ഫയലിലും ഓരോ ജീവിതമുറങ്ങുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമെല്ലാം വെറുതെയായി; ജീവനക്കാരുടെ സ്വഭാവം പഴയപടി തന്നെ

കയ്യിലെ കാശും കൊടു-
ത്തീവിധം തേരാപ്പാരാ
വയ്യെനിക്കേജീസ് ഓഫീസ്
കേറുവാൻ ഭഗവാനേ.....

തിരുവനന്തപുരം ഏജീസ് ഓഫീസിന്റെ ഇടനാഴിയിലെ സ്റ്റൂളിലിരുന്ന് ചെമ്മനം ചാക്കോ ഈ വരികളെഴുതിയിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞു.ഭാര്യയുടെ പെൻഷൻ തുക വാങ്ങാൻ ഏജീസ് ഓഫീസിലെത്തിയ ചെമ്മനത്തിന് അവിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളായിരുന്നു 'ആളില്ലാക്കസേരകൾ' എന്ന പേരിൽ കവിതയായി പുറത്തു വന്നത്.ഈ കവിത പുറത്തു വന്നതോടെയാണ് അന്നത്തെ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫിന്റെ ജീവനക്കാരുടെ ഹാജർ പരിശോധന കർക്കശമാക്കിക്കൊണ്ടുള്ള സർക്കുലർ പുറത്തു വന്നത്

ഇതിനെ അനുസ്മരിപ്പിക്കുന്ന ഒരു കാഴ്ചയാണിപ്പോൾ ചേർത്തല മുനിസിപ്പാലിറ്റി ഓഫീസിൽ നിന്ന് പുറത്തു വരുന്നത്.സമയം ഉച്ചയ്ക്ക് രണ്ടു മണി.മുനിസിപ്പൽ ഓഫീസിലെ കസേരകളിലാകട്ടെ ഒറ്റ ജീവനക്കാരെയും കാണാനില്ല. അവിടെയെത്തിയ ആരോ പകർത്തി ഫേസ് ബുക്കിലിട്ട വീഡിയോ നിരവധി പേരാണ് കണ്ടുകൊണ്ടിരിക്കുന്നത്.പലവിധ ആവശ്യങ്ങൾക്കായി എത്തിയവരൊക്കെ തങ്ങളുടെ രേഖകളുമായി ഓഫീസിൽ കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിൽകാണാം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP