Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവ് കാർ അപകടത്തിൽ മരിച്ച ബ്രേക്കിങ് ന്യൂസ് വായിച്ച് ചാനൽ അവതാരക; വിവരം അറിഞ്ഞത് വാർത്താമധ്യേ; ഹൃദയം നുറുങ്ങുന്ന വാർത്ത പതറാതെ വായിച്ച് പൂർത്തീകരിച്ച ശേഷം പൊട്ടിക്കരഞ്ഞ് സുപ്രീത് കൗർ

ഭർത്താവ് കാർ അപകടത്തിൽ മരിച്ച ബ്രേക്കിങ് ന്യൂസ് വായിച്ച് ചാനൽ അവതാരക; വിവരം അറിഞ്ഞത് വാർത്താമധ്യേ; ഹൃദയം നുറുങ്ങുന്ന വാർത്ത പതറാതെ വായിച്ച് പൂർത്തീകരിച്ച ശേഷം പൊട്ടിക്കരഞ്ഞ് സുപ്രീത് കൗർ

ഛത്തീസ്‌ഗഢ്: വാർത്താചാനൽ ജീവനക്കാർക്ക് പലപ്പോഴും സ്വന്തം കുടുംബത്തിലെ ദുര്യോഗം പോലും വാർത്തയാക്കി അവതരിപ്പിക്കേണ്ട ഗതികേടുണ്ടാകാറുണ്ട്. അത്തരമൊരു ദാരുണ സംഭവം വാർത്തയാക്കി വായിക്കേണ്ട അവസ്ഥയുണ്ടായത് ഛത്തീസ്‌ഗഢിലെ വാർത്താചാനൽ അവതാരികയ്ക്കാണ്. സ്വന്തം ഭർത്താവ് വാഹനാപകടത്തിൽ മരിച്ച ബ്രേക്കിങ് ന്യൂസ് വായിക്കേണ്ടി വന്നത് ഐബിസി 24 വാർത്താ അവതാരകയായ സുപ്രീത് കൗറിനാണ്.

അപകടത്തിൽ മൂന്ന് പേർ മരിച്ചതായുള്ള വാർത്ത രാവിലെ ഇവർ ബുള്ളറ്റിൻ വായിക്കുന്നതിനിടെയാണ് എത്തിയത്. വാർത്തയുടെ വിശദാംശങ്ങൾക്കായി റിപ്പോർട്ടറോട് ചോദ്യങ്ങൾ ചോദിച്ചപ്പോളാണ് മരിച്ച മൂന്ന് പേരിൽ തന്റെ ഭർത്താവും ഉൾപ്പെട്ടിരുന്നതെന്ന് ഇവർ മനസിലാക്കിയത്. അപകടത്തിൽ മരണപ്പെട്ടയാൾ തന്റെ ഭർത്താവാണെന്ന് തിരിച്ചറിഞ്ഞ അവതാരക പതറാതെ വാർത്ത മുഴുവൻ വായിച്ചു തീർത്താണ് സ്റ്റുഡിയോ വിട്ടത്.

ശനിയാഴ്‌ച്ച രാവിലയുള്ള വാർത്താ ബുള്ളറ്റിനിലാണ് ബ്രേക്കിങ് ന്യൂസ് ആയി അപകട വാർത്ത വന്നത്. വാർത്തയുടെ കൂടുതൽ വിവരങ്ങൾക്കായി റിപ്പോർട്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് തന്റെ ഭർത്താവാണെന്ന് അവതാരക തിരിച്ചറിയുന്നത്. മഹസമുണ്ട് ജില്ലയിലെ പിത്താറയിൽ ഡസ്റ്റർ വാഹനമാണ് അപകടത്തിൽ പെട്ടതെന്നും വാഹനത്തിലുള്ള അഞ്ച് പേരിൽ 3 പേർ മരണപ്പെട്ടു എന്ന വിവരമാണ് റിപ്പോർട്ടർ ലൈവിൽ വിവരിച്ചത്. എന്നാൽ ആരാണ് മരിച്ചതെന്ന കാര്യം റിപ്പോർട്ടർ പറഞ്ഞിരുന്നില്ല.

എന്നാൽ, ഈ സമയം തന്നെ സുപ്രീതിന് കാര്യങ്ങൾ മനസ്സിലായിരുന്നു. ഭർത്താവ് ഹർവാഡ് കവാഡയാണ് അതുവഴി യാത്രചെയ്‌തെന്ന വിവരം സുപ്രീതിന് ലഭ്യമായിരുന്നു. വാർത്ത വായിച്ച ശേഷം ഇവർ ന്യൂസ് റൂമിൽ നിന്നും പൊട്ടിക്കരഞ്ഞു കൊണ്ടാണ് പിൻവാങ്ങിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സഹപ്രവർത്തകർക്കുപോലും അപ്പോഴാണ് മരിച്ചത് കൗറിന്റെ ഭർത്താവാണ് മനസ്സിലായത്. തുടർന്ന് ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ട കൗർ അപകടമുണ്ടായ സ്ഥലത്തേക്കു പുറപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP