Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്രക്ക് മുമ്പോട്ടുപോകുമ്പോൾ പാലം പിറവിയെടുക്കുന്നു; മലനിരകളെ ബന്ധിപ്പിക്കാൻ ചൈന ഞൊടിയിടയിൽ പാലം പണിയുന്ന കാഴ്ച നോക്കൂ

ട്രക്ക് മുമ്പോട്ടുപോകുമ്പോൾ പാലം പിറവിയെടുക്കുന്നു; മലനിരകളെ ബന്ധിപ്പിക്കാൻ ചൈന ഞൊടിയിടയിൽ പാലം പണിയുന്ന കാഴ്ച നോക്കൂ

രു ചെറിയ കലുങ്ക് പണിയുന്നതിന് വർഷങ്ങളെടുക്കുന്ന കാഴ്ച നമ്മുടെ നാട്ടിൽ പതിവാണ്. എന്നാൽ, ഈ വീഡിയോ കണ്ടുകഴിയുമ്പോൾ, ലോകം എത്രത്തോളം മുന്നോട്ടുപോയി എന്ന് നിങ്ങൾക്ക് ബോധ്യമാകും. ചൈനയിലെ ഒരു പാലം പണിയുടെ ദൃശ്യമാണിത്. അയൺ മോൺസ്റ്റർ എന്നറിയപ്പെടുന്ന പാലം നിർമ്മാണ യൂണിറ്റാണിത്.

മുൻകൂട്ടി നിർമ്മിച്ച തൂണുകൾക്ക് മുകളിൽ പാലം ഉറപ്പിക്കുന്ന ജോലിയാണ് ഈ യന്ത്രം ചെയ്യുന്നത്. ഓരോ തൂണിലും യന്ത്രമെത്തുമ്പോൾ, അതിന് മുന്നിലെ തൂണിലേക്ക് പടുകൂറ്റൻ ഇരുമ്പ് ദണ്ഡുകൾ മുന്നോട്ടുവരികയും യന്ത്രത്തിൽത്തന്നെ ഘടിപ്പിച്ചിട്ടുള്ള കോൺക്രീറ്റ് പാലം ഇതിന് കുറുകെ വരികയും ചെയ്യും. വാഹനത്തിലുള്ള ജോലിക്കാർക്ക് പാലം നൾട്ടും ബോൾട്ടുമുപയോഗിച്ച് മുറുക്കുന്ന ജോലിയേയുള്ളൂ.

ഷെങ്ഡുവിൽനിന്നും ഗ്വാങ്ചുവിലേക്കുള്ള ഹൈസ്പീഡ് ട്രെയിൻ സർവീസിനുവേണ്ടിയാണ് ഈ പാലം നിർമ്മിക്കുന്നത്. കൂറ്റൻ മലനിരകൾക്ക് നടുവിലായി 1376 കിലോമീറ്റർ ദൈർഘ്യമുള്ള പാലമാണിതെന്നോർക്കണം. ഷിജാഷുവാങ് റെയിൽവേ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്ത യന്ത്രമാണ് അയൺ മോൺസ്റ്റർ.

500 ടണ്ണോണം ഭാരമുള്ള വാഹനമാണിത്. മുഴുവന് പ്രവർത്തന സജ്ജമാകുമ്പോൾ 300 അടി നീളവും 24 അടി വീതിയുമുണ്ട്. എസ്എൽജെ900/32 എന്നാണ് വാഹനത്തിന്റെ ഔദ്യോഗിക നാമം. 64 വീലുകളാണ് ഇതിനുള്ളത്. 16 വീലുകൾ വീതമുള്ള നാല് ഭാഗങ്ങൾ.

90 ഡിഗ്രി തിരിയാനുള്ള കഴിവ് ഈ വീലുകൾക്കുണ്ട്. അതുകൊണ്ടുതന്നെ യന്ത്രം വശത്തേയ്ക്ക് പോകാൻ തിരിക്കേണ്ട കാര്യമില്ല. പാലങ്ങളും മറ്റും പണിയുമ്പോൾ ഇത് പ്രയോജനപ്പെടുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP