Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ സത്കാരത്തിനിടെ ടേബിൾ ക്ലീൻ ചെയ്യാൻ മാറിയിരിക്കാൻ പറഞ്ഞു; വാക്കേറ്റം രൂക്ഷമായപ്പോൾ സൽക്കാരത്തിനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്; കരുനാഗപ്പള്ളിയിൽ നിന്നും ഒരു കല്യാണക്കഥ

വിവാഹ സത്കാരത്തിനിടെ ടേബിൾ ക്ലീൻ ചെയ്യാൻ മാറിയിരിക്കാൻ പറഞ്ഞു; വാക്കേറ്റം രൂക്ഷമായപ്പോൾ സൽക്കാരത്തിനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്; കരുനാഗപ്പള്ളിയിൽ നിന്നും ഒരു കല്യാണക്കഥ

കൊല്ലം: കരുനാഗപ്പള്ളിയിൽ വിവാഹ സദ്യയ്ക്കിടെ കൂട്ടത്തല്ല്. വിളമ്പുകാരും സത്കാരത്തിനെത്തിയവരും തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ആലും കടവ് ലക്ഷ്മി ഭവനത്തിൽ അഖിലി (21) നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ച കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ഇരുകൂട്ടരും വീണ്ടും ഏറ്റുമുട്ടി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വന്ദന ഓഡിറ്റോറിയത്തിൽ ചിറ്റു മൂല സ്വദേശിനിയുടെ വിവാഹത്തിന് ശേഷം നടന്ന സത്ക്കാരത്തിനിടെയായിരുന്നു സംഘർഷം. വിളമ്പാനെത്തിയ അഖിൽ ചിറ്റുമൂല സ്വദേശിയായ സാലിഹിനോട് ടേബിൾ ക്ലീൻ ചെയ്യാനായി മറ്റൊരു ടേബിളിലേക്ക് മാറിയിരിക്കാൻ പറഞ്ഞു. എന്നാൽ സാലിഹ് ഇത് വകവയ്ക്കാതിരിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

സാലിഹിനൊപ്പം വിവാഹത്തിനെത്തിയ മറ്റുള്ളവരും ചേർന്ന് അഖിലിനെ വളഞ്ഞിട്ട് മർദ്ധിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തൊട്ടുപിന്നാലെ എത്തിയ സാലിഹും സുഹൃത്തുക്കളും അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുകയും വീണ്ടും അഖിലിനെ മർദ്ധിക്കുകയും ആശുപത്രിയിലെ ഉപകരണങ്ങൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്നും പൊലീസെത്തിയപ്പോഴേക്കും ഇവർ രക്ഷപെട്ടു. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP