Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലവെറിയെ കോപ്പിയടിച്ചു കൊക്കക്കോള; 'അക് ബിർ കൊക്കക്കോള കൊക്കക്കോള'യും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാകുന്നു

കൊലവെറിയെ കോപ്പിയടിച്ചു കൊക്കക്കോള; 'അക് ബിർ കൊക്കക്കോള കൊക്കക്കോള'യും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാകുന്നു

നുഷ് നായകനായ 3 എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമായിരുന്നു 'വൈ ദിസ് കൊലവെറി'. ചിത്രം പുറത്തിറങ്ങും മുമ്പുതന്നെ ഈ ഗാനം വൈറലായി. അനിരുദ്ധ് എന്ന പുതുമുഖ സംഗീത സംവിധായകന്റെ ഈണം ലോകമെങ്ങും മൂളാൻ ഇതു പുറത്തിറങ്ങി അധിക സമയം വേണ്ടി വന്നില്ല.

ഇപ്പോഴിതാ കൊക്കക്കോള എന്ന ബഹുരാഷ്ട്രക്കമ്പനി വൈ ദിസ് കൊലവെറിയുടെ ട്യൂൺ കോപ്പിയടിച്ചിരിക്കുന്നു. ട്യൂൺ മാത്രമല്ല, ഐശ്വര്യ ധനുഷ് സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനത്തിന്റെ ദൃശ്യവൽക്കരണം പോലും കൊക്കക്കോള നിർമ്മിച്ച 'അക് ബിർ കൊക്കക്കോള കൊക്കക്കോള' എന്ന ഈ പരസ്യ ഗാനത്തിനായി കോപ്പിയടിച്ചിരിക്കുകയാണ്.

മൂന്നുവർഷം മുമ്പാണ് '3' എന്ന സിനിമക്കുവേണ്ടി വൈ ദിസ് കൊലവെറി എന്ന ഗാനം തയ്യാറാക്കിയത്. യൂട്യൂബിൽ ഈ ഗാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിനുപേർ കണ്ടിരുന്നു. ഇതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാകണം കൊക്കക്കോളയുടെ പുതിയ പരസ്യം.

അമേരിക്കയിൽ അറ്റ്‌ലാന്റയിലെ സാക്ഷാൽ കൊക്കക്കോള കമ്പനി തന്നെയാണ് ഈ വീഡിയോ നിർമ്മിച്ചത്. 2.48 മിനുട്ട് നീണ്ട ഈ പരസ്യം ഇറ്റലിക്കുവേണ്ടിയാണ് നിർമ്മിച്ചത്. എന്നാൽ ഇത് ഇന്ത്യയിലും ഇപ്പോൾ ഹിറ്റായിരിക്കുകയാണ്. ഈ പരസ്യത്തിന്റെ പ്രചാരണം വാട്‌സ്ആപ്പും ഫേസ്‌ബുക്കും ഏറ്റെടുത്തുകഴിഞ്ഞു.

കോപ്പിയടി ഇന്ത്യൻ സിനിമാരംഗത്തുനിന്ന് വിദേശത്തേക്കാണ് എന്ന പ്രത്യേകതയാണ് ഈ ഗാനത്തിനുള്ളത്. വൈ ദിസ് കൊലവെറിയുടെ ട്യൂൺ തുർക്കിക്കാരി പോപ്പ് ഗായിക കഴിഞ്ഞ വർഷം സേയ്ഡ് എന്ന പോപ്പ് സംഗീത ആൽബത്തിനു വേണ്ടി അടിച്ചുമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് കൊക്കക്കോളയും വൈ ദിസ് കൊലവെറി സ്വന്തമാക്കിയത്.

ഒട്ടും ആസൂത്രണം ചെയ്യാതെ മിനിട്ടുകൾ മാത്രമെടുത്ത് എഴുതിയ വരികളായിരുന്നു വൈ ദിസ് കൊലവെറിയുടേത്. പെട്ടെന്നു തോന്നിയ ട്യൂൺ, ധനുഷിന്റെ ശബ്ദം, താരസാന്നിദ്ധ്യം ഇവയേക്കാളുപരി വെറുതെ മൂളിക്കൊണ്ടുനടക്കാൻ പറ്റിയ ഈണം... ഇവയെല്ലാമാണ് പാട്ടിനെ സൂപ്പർ ഹിറ്റാക്കിയ ഘടകങ്ങൾ. തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ കക്ഷികൾ ഏറ്റവും അധികം ഉപയോഗിച്ച ട്യൂണുകളിലൊന്നും ഇതായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP