Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവത്തിന്റെ ഫ്‌ളോറിൽ ആടിത്തിമിർത്ത് 'ആട്ടം കലാസമിതി''; സിനിമാ രംഗങ്ങളുടെ പശ്ചാത്തല സംഗീതത്തോടൊപ്പം ചെണ്ടയും ഗിറ്റാറും ചേർത്ത് തരംഗം തീർത്ത് ഒരു പറ്റം യുവാക്കൾ; ആട്ടമല്ല, ആറാട്ടമാണെന്ന് പറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ

ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവത്തിന്റെ ഫ്‌ളോറിൽ ആടിത്തിമിർത്ത് 'ആട്ടം കലാസമിതി''; സിനിമാ രംഗങ്ങളുടെ പശ്ചാത്തല സംഗീതത്തോടൊപ്പം ചെണ്ടയും ഗിറ്റാറും ചേർത്ത് തരംഗം തീർത്ത് ഒരു പറ്റം യുവാക്കൾ; ആട്ടമല്ല, ആറാട്ടമാണെന്ന് പറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: മലയാളം ചാനൽ ഷോകളിലെ ഏറ്റവും മികച്ച പരിപാടികൾ ഏതാണെന്ന ചോദിച്ചാൽ പലരും ഉത്തരം പറയുക ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവമാണെന്ന മറുപടിയാകും. കേരളത്തിന്റെ പലയിടത്തുമായുള്ള ചെറിയ കലാകാരന്മാർക്ക് അവസരം കൊടുക്കുന്ന പരിപാടി കൂടിയാണ് ഈ ഷോ. അതുകൊണ്ട് തന്നെ പല ആളുകളും ചാനൽ ഫ്‌ളോറിലെത്തി ശ്രദ്ധ പിടിച്ചു പറ്റി.

അടുത്തിടെ ചാനൽ ഷോയുടെ വേദിയിൽ അവിസ്മരണീയ ഐറ്റവുമായി രംഗത്തെത്തിയത് ആട്ടം കലാസമിതിയാണ്. ചെണ്ടയും ഗിറ്റാറും ഡ്രമ്മുമെല്ലാം ചേർത്ത് ഒരു ഫ്യൂഷൻ സംഗീതമാണ് ആട്ടം ടീം അവതരിപ്പിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഹോളിവുഡ് സിനിമകൾ മുതൽ മലയാളം സിനിമകൾ വരെയുള്ളവയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും കൂട്ടിച്ചേർത്താണ് യുവാക്കൾ ആടിത്തിമിർക്കുന്നത്. ചാനൽ പുറത്തിവിട്ട വീഡിയോ അതിവേഗമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്.

മിഷൻ ഇംപോസിബിൾ മുതൽ മണിച്ചിത്രത്താഴ് വരെയുള്ള സിനിമകളിലെ രംഗങ്ങൾ കോർത്തിണക്കിയാണ് ഇവർ ആടിത്തിമിർത്തത്. നാടൻ പാട്ടും കൂട്ടിയായപ്പോൾ ഫ്യൂഷൻ ഗംഭീരമായി. പരിപാടിയുടെ വൈറലായ വീഡിയോ ചുവടേ കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP