Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുടെ തുണിപറിച്ചുമാറ്റി തെരുവിലിട്ട് തല്ലിക്കൂട്ടി ഭർത്താവ്; തിരിഞ്ഞുനോക്കാത്ത നാട്ടുകാർ വീഡിയോ എടുത്ത് രസിച്ചു

ഭാര്യയുടെ തുണിപറിച്ചുമാറ്റി തെരുവിലിട്ട് തല്ലിക്കൂട്ടി ഭർത്താവ്; തിരിഞ്ഞുനോക്കാത്ത നാട്ടുകാർ വീഡിയോ എടുത്ത് രസിച്ചു

ത് അടിയന്തിര ഘട്ടത്തിലും രക്ഷാപ്രവർത്തനത്തിന് നിൽക്കാതെ അത് മൊബൈലിൽ പകർത്താൻ തിരക്കുകൂട്ടുന്നതാണ് പുതിയ കാലത്തിന്റെ പ്രകൃതം. ഇവിടെയിതാ, ഭാര്യയെ ഭർത്താവ് തുണിയഴിച്ച് തെരുവിലിട്ട് മർദിച്ചിട്ടും അവരെ രക്ഷിക്കാൻ ശ്രമിക്കാതെ നാട്ടുകാർ വീഡിയോ എടുത്ത് രസിച്ചു. തിരക്കേറിയ റോഡിലെ കാർപാർക്കിങ്ങിനിടയിൽ നടന്ന ഈ സംഘട്ടനത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിക്കഴിഞ്ഞു.

പരസ്പരം തുണി വലിച്ച് കീറി സംഘട്ടനത്തിൽ ഏർപ്പെടുകയാണ് ഭാര്യയും ഭർത്താവും. ഇവരെ വേർപെടുത്താനോ ഭാര്യയെ രക്ഷിക്കാനോ ആരും തയ്യാറാകുന്നുമില്ല. എന്നാൽ, സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാൾ, സംഘട്ടനം മൊബൈലിൽ പകർത്തി ചൈനീസ് സോഷ്യൽ സൈറ്റായ വെയ്‌ബോയിൽ അത് പോസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭവം ചൈനയിലാണോ നടന്നതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമല്ല. ലൈവ്‌ലീക്കിൽ വീഡിയോ വന്നതോടെ ആയിരക്കണക്കിനാളുകൾ സംഘട്ടനദൃശ്യം കണ്ടകഴിഞ്ഞു. സംഘട്ടനത്തിൽ ഏർപ്പെട്ടിരിക്കുന്നത് ഭാര്യയും ഭർത്താവുമാണെന്നാണ് പോസ്റ്റ് ചെയ്തയാൾ അവകാശപ്പെടുന്നത്. ഒന്നരമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയാണിത്. സംഘട്ടനം നടക്കമ്പോൾ നിരവധി വാഹനങ്ങളും വഴിയാത്രക്കാരും കടന്നുപോകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP