Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിനീഷിനെ കൊത്തിയ കത്തി അറബിക്കലിലെറിഞ്ഞിട്ടില്ല... തുരുമ്പെടുത്ത് നശിച്ചിട്ടില്ല... ആർക്കാടാ തല്ലേണ്ടേ? ; സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന കൊലവിളി മുദ്രാവാക്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

വിനീഷിനെ കൊത്തിയ കത്തി അറബിക്കലിലെറിഞ്ഞിട്ടില്ല... തുരുമ്പെടുത്ത് നശിച്ചിട്ടില്ല... ആർക്കാടാ തല്ലേണ്ടേ? ; സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന കൊലവിളി മുദ്രാവാക്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

 കണ്ണൂർ: തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീഷിന്റെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സി പി എം ആവർത്തിക്കുമ്പോൾ സി പി എമ്മിന്റെ വാദങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.സംഘപരിവാർ-ബിജെപി പ്രവർത്തരാണ് ഇത് 
പ്രചരിപ്പിക്കുന്നത്‌

പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഒരു കൂട്ടം സി പി എം പ്രവർത്തകർ  നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.മുദ്രാവാക്യങ്ങളിൽ ഉയർന്നു കേൾക്കുന്നത് വിനീഷിന്റെ കൊലപാതകത്തിൽ സി പി എമ്മിന്റെ പങ്ക് വ്യക്തമാക്കുന്ന വാക്കുകളാണ്.

വിനീഷിനെ കൊത്തിയ കത്തി
അറബിക്കടലിലെറിഞ്ഞിട്ടില്ല...
തുരുമ്പെടുത്ത്നശിച്ചിട്ടില്ല...
ആർക്കാടാ തല്ലേണ്ടേ?

വിനീഷ് കൊലക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരാണ് മുദ്രാവാക്യവുമായി പ്രകടനം നടത്തി നീങ്ങുന്നത്.പുറത്തു വരുന്ന വീഡിയോയുടെ ആധികാരികത വ്യക്തമല്ലെങ്കിലും ഇത് സത്യമാണെങ്കിൽ സി പി എമ്മിന് തലവേദനയാകുമെന്നുറപ്പാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP