Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമാനുഷിക ശക്തിയുള്ളതിനാൽ മുതലകൾ ഓടി രക്ഷപ്പെടുമെന്ന് പറഞ്ഞ് മുതലകളെ ഓടിക്കാൻ നദിയിൽ ഇറങ്ങി പ്രാർത്ഥിച്ച് കൊണ്ടിരുന്നയാളെ മുതല കടിച്ചെടുത്തുകൊണ്ട് പോയി; ഇന്തോനേഷ്യയിലെ ദുരന്തത്തിന്റെ വീഡിയോ പുറത്ത്

അമാനുഷിക ശക്തിയുള്ളതിനാൽ മുതലകൾ ഓടി രക്ഷപ്പെടുമെന്ന് പറഞ്ഞ് മുതലകളെ ഓടിക്കാൻ നദിയിൽ ഇറങ്ങി പ്രാർത്ഥിച്ച് കൊണ്ടിരുന്നയാളെ മുതല കടിച്ചെടുത്തുകൊണ്ട് പോയി; ഇന്തോനേഷ്യയിലെ ദുരന്തത്തിന്റെ വീഡിയോ പുറത്ത്

ജക്കാർത്ത: ഇന്തോനേഷ്യയിലെ കാർടാനെഗരയിലെ കുടൈയിൽ സുപ്രിയാന്റോ എന്നയാളെ മുതല കടിച്ചെടുത്ത് വെള്ളത്തിനടിയിലേക്ക് പോയി. തനിക്ക് അമാനുഷിക ശക്തിയുള്ളതിനാൽ മുതലകൾ ഓടി രക്ഷപ്പെടുമെന്ന് പറഞ്ഞ് മുതലകളെ ഓടിക്കാൻ നദിയിൽ ഇറങ്ങി പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഈ ഭയാനകമായ ദുരന്തത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതിന് തലേ ദിവസം ഈ നദിയിൽ കാണാതായ കൗമാരക്കാരൻ അർജുനയുടെ മൃതദേഹത്തിനായുള്ള തെരച്ചിലിന് വേണ്ടിയായിരുന്നു ഇയാൾ ധൈര്യം ഭാവിച്ച് വെള്ളത്തിലിറങ്ങിയിരുന്നത്.

നദിയിലിറങ്ങി മന്ത്രം ജപിച്ച് പ്രാർത്ഥിക്കുന്നതിനിടെയായിരുന്നു മുതല ഇയാളെയും കടിച്ചെടുത്ത് ഊളിയിട്ട് പോയത്. തുടർന്ന് കൗമാരക്കാരന്റെയും സുപ്രിയാന്റോയുടെയും മൃതദേഹങ്ങൾ പൊലീസ് ഞായറാഴ്ച വീണ്ടെടുക്കുകയും ചെയ്തു. രാത്രി 9.40ഓടെ സുപ്രിയാന്റോയുടെ മൃതദേഹം ജലത്തിന് മേൽ പൊങ്ങിക്കിടന്നിരുന്നുവെന്നാണ് കാർടാനെഗര പൊലീസ് ചീഫായ ഫദില്ലാഹ് സുൽകാർനായെൻ വെളിപ്പെടുത്തുന്നത്. മുതല കടിച്ചെടുത്തിട്ടും ഇയാളുടെ കൈകാലുകൾ മൃതദേഹത്തിൽ തന്നെയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ സമ്മറിൽ കലിമന്താനിൽ ഇതു പോലുള്ള മുതല ആക്രമണം ഉണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP