Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തേച്ചിട്ടു പോയ കാമുകന്റെ വീടിന് മുന്നിൽ ഡാൻസ് കളിച്ച് പ്രതികാരം ചെയ്ത് യുവതി; ഡിജെ സംവിധാനങ്ങളുമായി എത്തി യുവാവിന്റെ വീടിനു മുന്നിലുള്ള എക്‌സ് കാമുകിയുടെ ഡാൻസ് വീഡിയോ വൈറലാകുന്നു

തേച്ചിട്ടു പോയ കാമുകന്റെ വീടിന് മുന്നിൽ ഡാൻസ് കളിച്ച് പ്രതികാരം ചെയ്ത് യുവതി; ഡിജെ സംവിധാനങ്ങളുമായി എത്തി യുവാവിന്റെ വീടിനു മുന്നിലുള്ള എക്‌സ് കാമുകിയുടെ ഡാൻസ് വീഡിയോ വൈറലാകുന്നു

ന്നെ തേച്ചിട്ടു പോയ കാമുകനെ ഓർത്ത് ചിലർ ദിവസം മുഴുവൻ കരയും. മറ്റു ചിലരാകട്ടെ സംഭവിച്ചതെല്ലാം നല്ലതിന് എന്നു കരുതി സമാധാനിക്കും. എന്നാൽ ഒരു വ്യത്യസ്ത തേച്ചിട്ടു പോയ കാമുകന് ഒരു മുട്ടം പണി കൊടുത്ത് മധുര പ്രതികാരം വീട്ടിയിരിക്കുകയാണ് ഒരു പെൺകുട്ടി.

തന്നെ തേച്ചിട്ട് പോയ യുവാവിന്റെ വീടിനു മുന്നിൽ നിന്ന് കിടിലൻ ഡാൻസ് ചെയ്താണ് യുവതി എക്‌സ് കാമുകനോടുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. യുവതിയുടെ ഡാൻസിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഡുഡ്ഗാവിലെ പട്ടൗഡിയിലാണ് സംഭവം നടന്നത്. വലിയ വാഹനത്തിൽ ഘടിപ്പിച്ച ഡി.ജെ സംവിധാനങ്ങളുമായെത്തിയ യുവതി മതിമറന്ന് നൃത്തം ചെയ്യുകയായിരുന്നു. വിരഹവും പ്രണയവും കലർന്ന ഒരുപിടി ഹിന്ദി ഗാനങ്ങളും നൃത്തത്തിന് അകമ്പടിയായുണ്ടായിരുന്നു. എന്നാൽ യുവതിയുടെ നൃത്തം കണ്ടാൽ ഒരൽപ്പം മദ്യം സേവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.

സന്ദീപ് സേവാഗ് എന്നയാളാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്നാൽ ഈ വാർത്തയ്ക്ക് ഇതുവരെ പെൺകുട്ടിയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP