Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാം യുവനേതാവിന്റെ ജീവിതം ചങ്കിടിപ്പോടെ; പി.റ്റി.ചാക്കോയുടെ 'ഷുഹൈബ് എന്ന പോരാളി' ഡോക്യുമെന്ററി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

കാണാം യുവനേതാവിന്റെ ജീവിതം ചങ്കിടിപ്പോടെ; പി.റ്റി.ചാക്കോയുടെ 'ഷുഹൈബ് എന്ന പോരാളി' ഡോക്യുമെന്ററി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്

കണ്ണൂർ: കെപിസിസി പ്രസിഡന്റ് എം.എം ഹസൻ നയിക്കുന്ന ജനമോചനയാത്രയിൽ പ്രദർശിപ്പിക്കുന്ന 'ഷുഹൈബ് എന്ന പോരാളി' ഡോക്യുമെന്ററി ജനമനസുകളെ കീഴടക്കി മുന്നോട്ട്. സോഷ്യൽ മീഡയിയിലും ഡോക്യുമെന്ററി തരംഗമായി.

തിങ്കാളാഴ്ച കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി ഡോക്യുമെന്ററിയുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. എം.എം. ഹസൻ ആദ്യ കോപ്പി ഷുഹൈബിന്റെ പിതാവിനു കൈമാറി.മോചനയാത്ര എത്തിച്ചേരുന്ന എല്ലാ പോയിന്റുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുണ്ട്. 20 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ആളുകൾ ചങ്കിടിപ്പോടെയാണു നിന്നു കാണുന്നത്.

2018 ഫെബ്രുവരി 12ന് അർധരാത്രിയിൽ കണ്ണൂർ ജില്ലയിലെ എടയന്നൂരിലുള്ള ഷുഹൈബ് എന്ന നമ്മുടെ യൂത്ത് കോൺഗ്രസ് നേതാവിനെ 41 വെട്ടുവെട്ടിയാണ് സിപിഎം കൊലയാളികൾ വകവരുത്തിയത്. രാഷ്ട്രീയപ്രവർത്തനത്തെ സാമൂഹിക പ്രവർത്തനവുമായി കൂട്ടിയിണക്കി ആ പ്രദേശത്തും പരിസരത്തുമുള്ള ഒരുപാട് പേർക്ക് സഹായം എത്തിച്ച യുവനേതാവായിരുന്നു ഷുഹൈബ്.

ഷുഹൈബിന്റെ ഉപ്പ മുഹമ്മദ്, സഹോദരികൾ, പ്രിയ സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങിയവരൊക്കെ ഈ ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെട്ട് ഷുഹൈബിനെക്കുറിച്ച് ഒരുപാട് പുതിയ കാര്യങ്ങൾ പറയുന്നു.കെപിസിസി ഓഫീസിലെ പ്രസ് സെക്രട്ടറി പി.റ്റി. ചാക്കോയാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP