Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജീവിതം മാത്രമല്ല, കുടിക്കാനുള്ള വെള്ളവും നായ നക്കും; തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള ഈ കാഴ്ച കാണൂ

ജീവിതം മാത്രമല്ല, കുടിക്കാനുള്ള വെള്ളവും നായ നക്കും; തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള ഈ കാഴ്ച കാണൂ

തിരുവനന്തപുരം: മാതൃക റെയിൽവെ സ്റ്റേഷൻ, എസ്‌കലേറ്റർ, ലിഫ്റ്റ്, പുതിയ ടിക്കറ്റ് കൗണ്ടർ, വൃത്തി, വെടിപ്പ് എന്തൊക്കെയായിരുന്നു. അവസാനം പവനായി ശവമായി എന്നു പറഞ്ഞാൽ മതിയല്ലോ.

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ സംഭവിച്ച ഈ കാഴ്ച ഒന്നു കണ്ടുനോക്കൂ. ജീവിതം നായ നക്കി എന്നു കേട്ടിട്ടില്ലേ. ഇത് ഏതാണ്ട് അതേപോലെ തന്നെ. ഇവിടെ നായ നക്കിയത് കുടിവെള്ള പൈപ്പിൽ നിന്നുള്ള വെള്ളമാണ്. അതും ശീതീകരിച്ച വെള്ളം.

തിങ്കളാഴ്ച ഉച്ചയോടെയാണു സംഭവം. ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ കാഴ്ച യൂട്യൂബിൽ പ്രചരിച്ചിരിക്കുകയാണ്. കണ്ണൂരേക്കുള്ള ജനശതാബ്ദി ട്രെയിനിന്റെ അനൗൺസ്‌മെന്റ് ഇതിനിടെ കേൾക്കാം. 2.20നാണു ജനശതാബ്ദി തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്നത്.

നായ ശല്യം റെയിൽവെ സ്റ്റേഷനിൽ വളരെയധികമാണെന്നു യാത്രക്കാർ പലവട്ടം പരാതിപ്പെട്ടിട്ടും അധികൃതർ പരിഹാരം കാണാൻ തയ്യാറായിട്ടില്ല. അതിനിടെയാണ് ശീതീകരിച്ച വെള്ളം പൈപ്പിൽ നിന്നു കുടിക്കാനെത്തിയ നായയും 'ഫേമസ്' ആയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP