Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അനധികൃത ലഹരിപാനീയം വിൽക്കുന്നവരെ പിടിക്കാനായി അസി. എക്സൈസ് എസ്ഐ എത്തിയത് കുടിച്ചു പൂസായി; മദ്യലഹരിയിൽ ലഹരി വേട്ടയ്ക്കിറങ്ങിയ സ്പെഷൽ സ്‌ക്വാഡ് ഉദ്യോഗസ്ഥനെ കുടുക്കി നാട്ടുകാർ; ഫിറ്റായിരുന്ന അസി എക്‌സൈസ് ഇൻപെക്ടർക്ക് സസ്‌പെൻഷൻ; സിനിമയെ വെല്ലുന്ന കോമഡി നടന്നത് പൂക്കാട്ടുപടിയിൽ

അനധികൃത ലഹരിപാനീയം വിൽക്കുന്നവരെ പിടിക്കാനായി അസി. എക്സൈസ് എസ്ഐ എത്തിയത് കുടിച്ചു പൂസായി; മദ്യലഹരിയിൽ ലഹരി വേട്ടയ്ക്കിറങ്ങിയ സ്പെഷൽ സ്‌ക്വാഡ് ഉദ്യോഗസ്ഥനെ കുടുക്കി നാട്ടുകാർ; ഫിറ്റായിരുന്ന അസി എക്‌സൈസ് ഇൻപെക്ടർക്ക് സസ്‌പെൻഷൻ; സിനിമയെ വെല്ലുന്ന കോമഡി നടന്നത് പൂക്കാട്ടുപടിയിൽ

ആർ.പീയൂഷ്

ആലുവ: മദ്യപിച്ച് ലഹരി വേട്ടയ്ക്കിറങ്ങിയ അസി. എക്‌സൈസ് ഇൻസ്‌പെക്ടറെ നാട്ടുകാർ കൈയോടെ പൊക്കി. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് ഇയാളെ പിന്നീട് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. അനധികൃതമായി ലഹരി പാനീയം വിൽക്കുന്നത് പിടികൂടാനായെത്തിയ അസി. എക്സൈസ് ഇൻസ്പെക്ടർ നന്ദകുമാറിനെയാണ് നാട്ടുകാർ പൊക്കിയതും തുടർന്ന് എക്‌സൈസ് വകുപ്പ് സസ്‌പെൻഡ് ചെയ്തതും.

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ പൂക്കാട്ടുപടി വയർ റോപ്സ് ജംഗ്ഷനിലെ ഹോട്ടലിൽ എക്‌സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്‌ക്വാഡ് പരിശോധനക്കെത്തിയത്. ഹോട്ടലിൽ വിൽക്കുന്ന മുന്തിരി ജ്യൂസിൽ ലഹരിയുണ്ടെന്നും ഇതിനെതിരെ കേസെടുക്കുമെന്നും പറഞ്ഞാണ് സ്‌ക്വാഡ് സിഐ ഉൾപ്പെടെയുള്ള അഞ്ചംഗ എക്സൈസ് സംഘം പരിശോധനക്കെത്തിയത്.

ഇതിനിടെ പരിശോധന സംഘത്തിലെ ഒരാൾ മദ്യലഹരിയിലാണെന്ന് ഹോട്ടലുടമയ്ക്കും നാട്ടുകാർക്കും ബോധ്യമായത്. നാട്ടുകാർ തടിച്ചു കൂടുകയും എടത്തല പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി എക്സൈസ് ഉദ്യോഗസ്ഥന്റെ മദ്യലഹരി പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ അസി. എക്സൈസ് കമ്മിഷണർ ബെന്നി ഫ്രാൻസിസ് എക്സൈസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി റിപ്പോർട്ട് ഡെപ്യൂട്ടി കമ്മിഷണർ നാരായണൻകുട്ടിക്ക് കൈമാറി. ഇതേത്തുടർന്നാണ് നന്ദകുമാറിനെ സസ്‌പെൻഡ് ചെയ്തത്.

സംഭവം നടന്ന സ്ഥലവും ഹോട്ടലും ചൊവ്വാഴ്ച അസി. കമ്മിഷണറുടെ നേതൃത്വത്തിൽ സന്ദർശിച്ച് പോട്ടലുടമയുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണ റിപ്പോർട്ട് കൈമാറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP