Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംഗീത വീഡിയോയിൽ അൽപം സെക്‌സിയായി പഴം കഴിച്ചു; ഈജിപ്ഷ്യൻ ഗായിക ഷൈമ അഹമ്മദ് അറസ്റ്റിൽ; നടപടി ദൃശ്യങ്ങൾ യുവാക്കളെ വഴിതെറ്റിക്കുമെന്നും ലൈംഗികാസക്തി വളർത്തുമെന്നും ആരോപിച്ച്

സംഗീത വീഡിയോയിൽ അൽപം സെക്‌സിയായി പഴം കഴിച്ചു; ഈജിപ്ഷ്യൻ ഗായിക ഷൈമ അഹമ്മദ് അറസ്റ്റിൽ; നടപടി ദൃശ്യങ്ങൾ യുവാക്കളെ വഴിതെറ്റിക്കുമെന്നും ലൈംഗികാസക്തി വളർത്തുമെന്നും ആരോപിച്ച്

കൊയ്‌റോ: സദാചാര മൂല്യങ്ങൾക്ക് വിരുദ്ധമായി പഴം കഴിച്ചു എന്നാരോപിച്ച് ഈജിപ്ഷ്യൻ ഗായിക അറസ്റ്റിൽ. പാട്ടിനൊപ്പം അഭിനയിച്ച ഷൈമ അഹമ്മദാണ് അറസ്റ്റിലായത്. ദൃശ്യങ്ങൾ സദാചാര്യമൂല്യങ്ങളെ മുറിവേൽപ്പിക്കുന്നു എന്ന കുറ്റം ആരോപിച്ചാണ് ഗായികയെ അറസ്റ്റ് ചെയ്തത്. 'ഐ ഹാവ് ഇഷ്യൂസ്' എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോയിൽ ഗായിക ഷൈമ പാടി അഭിനയിച്ചിരുന്നു. അൽപ്പം സെക്‌സിയായി തന്നെയാണ് ഷൈമ പാടി അഭിനയിച്ചത്.

യുവാക്കൾക്ക് ക്ലാസെടുക്കുന്ന രീതിയിലാണ് വീഡിയോയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നത്. ക്ലാസെടുക്കുന്നതിനിടയിൽ ഗായിക ഏത്തപ്പഴവും ആപ്പിളും കഴിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ഇതാണ് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചത്. ഈജിപ്ഷ്യൻ പൊതുസമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ തകർക്കുന്ന തരം ദൃശ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കമെന്നാരോപിച്ചാണ് വിവാദങ്ങൾ ആരംഭിച്ചത്.

ഇത്തരം ദൃശ്യങ്ങൾ യുവാക്കളെ വഴിതെറ്റിക്കുമെന്നും ലൈംഗികാസക്തി വളർത്തുമെന്നും ആരോപണമുയർന്നു. ഇതേ തുടർന്ന് പൊലീസ് ഗായികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഗീത വീഡിയോയുടെ സംവിധായകൻ മുഹമ്മദ് ഗമാലും അറസ്റ്റിലായിട്ടുണ്ട്.
താൻ സംവിധായകന്റെ കൈയിലെ ഉപകരണം മാത്രമായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് അഭിനയിച്ചതെന്നും ഷൈമ പറഞ്ഞു.

Shyma - Andy Zoroof (uncensored) from Claude Pfeiffer on Vimeo.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP