Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആനവണ്ടിയെ തകർത്തത് കണ്ണുപൊട്ടനും കാതുപൊട്ടനും കാലുപൊട്ടനുമോ? അതിരു കടന്ന അധിക്ഷേപത്തിൽ തെറ്റു പറ്റിയെന്ന് സമ്മതിച്ച് എളമരം കരിം; പരാമർശങ്ങൾ പറയാൻ പാടില്ലാത്തത് തന്നെയെന്നും സിപിഐ(എം) നേതാവ്

ആനവണ്ടിയെ തകർത്തത് കണ്ണുപൊട്ടനും കാതുപൊട്ടനും കാലുപൊട്ടനുമോ? അതിരു കടന്ന അധിക്ഷേപത്തിൽ തെറ്റു പറ്റിയെന്ന് സമ്മതിച്ച് എളമരം കരിം; പരാമർശങ്ങൾ പറയാൻ പാടില്ലാത്തത് തന്നെയെന്നും സിപിഐ(എം) നേതാവ്

കാസർഗോഡ്: കണ്ണുപൊട്ടനും കാതുപൊട്ടനും കാലുപൊട്ടനും സൗജന്യ യാത്ര അനുവദിച്ചതാണ് കെഎസ്ആർടിസിയുടെ നഷ്ടത്തിന് കാരണമെന്ന സിപിഐ(എം) കേന്ദ്ര കമ്മറ്റി അംഗം എളമരം കരിമിന്റെ പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധം. സിഐടിയുവിന്റെ കെഎസ്ആർടിസി എപ്ലോയീസ് അസോസിയേഷൻ മെയ് 20വരെ നടത്തുന്ന ജനകീയ മാർച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കവെയാണ് എളമരം ശാരീരിക വൈകല്യമുള്ളവരെ പരിഹസിച്ചത്. വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് കെഎസ്ആർടിസിയെ നശിപ്പിക്കും. യുഎഡിഎഫ് സർക്കാരിന്റെ നയങ്ങൾ കെഎസ്ആർടിസിയെ പൂട്ടിക്കുമെന്നും എളമരം ആരോപിച്ചു.

കെഎസ്ഇആർടിഇഎ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് കെക ദിവാകരനായിരുന്നു ഉദ്ഘാടന ചടങ്ങിലെ അധ്യക്ഷൻ. കാസർഗോഡ് നിന്ന് ആരംഭിച്ച ജനകീയ മാർച്ച് മെയ് 20ന് തിരുവനന്തപുരത്ത് സമാപിക്കും. മിഡിയാ വൺ ടിവിയുടെ ദൃശ്യങ്ങൾ യൂടുബിലെത്തിയതോടെ പരമാർശം വൈറലുമായി. ഇതോടെ ചർച്ച സൈബർ ലോകവും ഏറ്റെടുത്തു. ജീവനക്കാരുടെ കെടുകാര്യസ്ഥത മറയ്ക്കാനാണ് സിഐടിയു നേതാവ് കൂടിയായ എളമരത്തിന്റെ പ്രസ്താവന. ഭരിച്ച് മുടിച്ച മന്ത്രിമാർക്കും പങ്കില്ല. എല്ലാം പാവപ്പെട്ടവരുടെ തലയിലും. പ്രസ്താവന വിവാദമായതോടെ സിപിഐ(എം) നേതാവിന്റെ ഖേദപ്രകടനവുമെത്തി. ഭിന്നശേഷിയുള്ളവരെ അധിക്ഷേപിച്ചതിനാണ് ഖേദ പ്രകടനം.

ഫെയ്‌സ് ബുക്കിലൂടെയായിരുന്നു ഖേദ പ്രകടനം. KSRTC യെയും അതിലെ തൊഴിലാളികളെയും നാശത്തിലേക്ക് നയിക്കുന്ന സർക്കാർ നയങ്ങളെ രൂക്ഷമായി വിമർശിക്കവെ പ്രസംഗത്തിൽ വന്ന ചില പരാമർശങ്ങൾ വിവാദമായതിൽ ദുഃഖം ഉണ്ട്. വിവിധ വിഭാഗങ്ങൾക്ക് യാത്രാ സൗജന്യം പ്രഖ്യാപിക്കുകയും അതിന്റെ തുക കോർപ്പറേഷന് നൽകാതിരിക്കുകയും ചെയ്യുന്ന സർക്കാരിന്റെ കള്ളക്കളിയാണ് ആ പ്രസംഗത്തിൽ വിശദീകരിച്ചത്. KSRTC യെ ഇത്രമാത്രം പ്രയാസത്തിലാക്കിയത് സർക്കാരിന്റെ ഉത്തരവാദിത്തരാഹിത്യമാണ്. സൗജന്യങ്ങൾ പ്രഖ്യാപിച്ചു കയ്യടി നേടുകയും അതിന്റെ ഭാരം KSRTC യുടെ തലയിൽ വെക്കുകയുമാണ് സർക്കാർ. നല്‌കേണ്ട തുകയോ സഹായമോ നല്കുന്നില്ല. ഇത്തരം വിഷയങ്ങൾ വിശദീകരിക്കുന്നതിനിടയിൽ, ഭിന്നശേഷിയുള്ള സഹോദരങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന പരാമർശങ്ങൾ വന്നത് ബോധപൂർവ്വമല്ല. എങ്കിലും അത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും കരിം സമ്മതിക്കുന്നു

ആ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ, നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. ഭിന്നശേഷിയുള്ള സഹോദരങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗം എന്ന നിലയ്ക്ക് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ ഈ വിഷയത്തിൽ ഉയർന്ന വിമർശനങ്ങൾ എന്നെ തീർച്ചയായും സഹായിക്കുമെന്നും വിശദീകരിച്ചു

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP