Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പശ്ചിമബംഗാളിലെ നഗരത്തിൽ ഇറങ്ങിയ കാട്ടാന കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു; അനേകം വാഹനങ്ങളും നൂറോളം വീടുകളും തകർന്നു; വീഡിയോ കാണാം

പശ്ചിമബംഗാളിലെ നഗരത്തിൽ ഇറങ്ങിയ കാട്ടാന കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു; അനേകം വാഹനങ്ങളും നൂറോളം വീടുകളും തകർന്നു; വീഡിയോ കാണാം

നാട്ടിലിറങ്ങിയ കാട്ടാന പട്ടാപ്പകൽ തകർത്തെറിഞ്ഞത് അനേകം വാഹനങ്ങളും നൂറോളം വീടുകളും. പശ്ചിമ ബംഗാളിലാണ് സംഭവം. മണിക്കൂറുകളോളം അഴിഞ്ഞാടിയ കാട്ടാനയെ ഒടുവിൽ മയക്കുവെടിവച്ച് തളച്ച് കാട്ടിലേക്ക് തിരിച്ചയച്ചു.

പശ്ചിമബംഗാളിലെ സിലിഗുഡിയിലാണ് സംഭവം. തിരക്കേറിയ പട്ടണത്തിൽ വഴിതെറ്റിയെത്തിയ കാട്ടാന പരിഭ്രാന്തനായി റോഡിലൂടെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു. കണ്ണിൽക്കണ്ടതൊക്കെ തകർത്ത് മുന്നേറിയതോടെ ആളുകൾ ജീവനും കൊണ്ടോടി.

ബൈക്കുന്തപ്പുർ വനമേഖലയിൽനിന്നാണ് കാട്ടാന പട്ടണത്തിലെത്തിയത്. വാഹനങ്ങളും മറ്റും കണ്ടതോടെ ആനയുടെ മട്ടുമാറുകയായിരുന്നു. ഒട്ടേറെ കാറുകളും ബൈക്കുകളും ആന തകർത്തു. സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് ഓടിക്കയറിയ നാട്ടുകാർ ഇതെല്ലാം കണ്ട് നിസ്സഹായരായി നോക്കി നിന്നു.

തുടർന്ന് വീടുകൾ നിറഞ്ഞ പ്രദേശത്തേയ്ക്ക് കയറിയ ആന നൂറിലേറെ വീടുകൾക്ക് നാശനഷ്ടമുണ്ടാക്കി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആനയെ മയക്കുവെടിവച്ച് തളയ്ക്കുകയായിരുന്നു. മയങ്ങിയ ആനയെ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കാട്ടിലേക്ക് മാറ്റി.

ദാബ്ഗ്രാം പ്രദേശത്താണ് ആനയെ ആദ്യം കണ്ടത്. പുലർച്ചെ ആറുമണിയോടെ വഴിതെറ്റി നാട്ടിലെത്തിയ ആനയുടെ നേർക്ക് നാട്ടുകാർ തിളച്ചവെള്ളവും പടക്കവുമെറിഞ്ഞതോടെ അത് അക്രമാസക്തമാവുകയായിരുന്നു. ചോട്ടാ ഫാപ്രി, അസിഗർ മോറെ, ഈസ്‌റ്റേൺ ബൈപ്പാസ് റോഡ്, തുടങ്ങിയ സ്ഥലങ്ങളിൽ ഏഴുമണിക്കൂറോളം അക്രമം നടത്തിയ ആനയെ വൈകിട്ടാണ് മയക്കാനായത്. 



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP