Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിവാഹ ചടങ്ങിന്റെ താരത്തിളക്കം കവച്ചു വെക്കുന്നൊരു മാമോദീസ ചടങ്ങ്; എത്തിയത് മമ്മൂട്ടിയും നിവിൻ പോളിയും ദിലീപും ജയസൂര്യയും അടങ്ങുന്ന വൻ താരനിര; അൽഫോൻസ് പുത്രന്റെ മകൻ ഏതന്റെ മാമോദീസ വീഡിയോ കാണാം..

വിവാഹ ചടങ്ങിന്റെ താരത്തിളക്കം കവച്ചു വെക്കുന്നൊരു മാമോദീസ ചടങ്ങ്; എത്തിയത് മമ്മൂട്ടിയും നിവിൻ പോളിയും ദിലീപും ജയസൂര്യയും അടങ്ങുന്ന വൻ താരനിര; അൽഫോൻസ് പുത്രന്റെ മകൻ ഏതന്റെ മാമോദീസ വീഡിയോ കാണാം..

കൊച്ചി: വിവാഹ ആഘോഷത്തെയും വെല്ലുന്ന വിധത്തിലാണ് ഇപ്പോൾ പലചടങ്ങുകളും മലയാളികൾ സംഘടിപ്പിക്കുന്നത്. ഇത്തരമൊരു ആഘോഷമാണ് കൊച്ചിയിൽ നടന്നത്. നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ അൽഫോൻസ് പുത്രൻ-അലീന ദമ്പതികളുടെ മകൻ ഏതന്റെ മാമോദീസ ആയിരുന്നു ചടങ്ങ്. കൊച്ചിയിൽ വച്ചു നടന്ന ഒരു വിവാഹ ചടങ്ങിനെയും വെല്ലുന്ന വിധത്തിൽ താരങ്ങളാൽ സമ്പന്നമായിരുന്നു.

ഏതൻ അലീന അൽഫോൻസ് പുത്രൻ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ദിലീപ്, ജയസൂര്യ, സലിം കുമാർ, ജോജു, പ്രേമം ടീം, ജോജു, നസ്രിയ, മീനാക്ഷി, ദിലീപ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മനോഹരമായി അലങ്കരിച്ച വേദി ചടങ്ങിന്റെ ആകർഷണമായി. കൂടാതെ നീലഡ്രെസ് കോഡിലാണ് അൽഫോൻസിന്റെയും അലീനയുടെയും കുടുംബാംഗങ്ങൾ പങ്കെടുത്തത്. വളരെ മനോഹരമായി തന്നെ ആഘോഷ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകുയം ചെയ്തിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയു ചെയ്തു.

2015 ഓഗസ്റ്റ് 22 നായിരുന്നു അൽഫോൻസിന്റെയും അലീനയുടെയും വിവാഹം. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകളാണ് അലീന. ഒക്ടോബർ അഞ്ചിനാണ് അലീനയുടെയും അൽഫോൻസിന്റെയും ജീവിതത്തിലേക്ക് ഏതൻ ജനിച്ചത്. ഏതന്റെ ജന്മശേഷം ഒരു സിനിമ നിർമ്മിക്കുന്ന വിവരമാണ് ഏതാനും ദിവസം മുമ്പ് അൽഫോൻസ് പുത്രൻ അനൗൺസ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP