Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയെ വെല്ലുവിളിക്കുന്ന പാക് അവതാരകയുടെ വീഡിയോ വൈറൽ; ഇന്ത്യയോടു പാക്കിസ്ഥാൻ ക്ഷമിക്കുകയാണെന്നും തെറ്റുതിരുത്തിയില്ലെങ്കിൽ വൻ പ്രത്യഘാതം നേരിടേണ്ടിവരുമെന്നും അവതാരകയുടെ മുന്നറിയിപ്പ്

മോദിയെ വെല്ലുവിളിക്കുന്ന പാക് അവതാരകയുടെ വീഡിയോ വൈറൽ; ഇന്ത്യയോടു പാക്കിസ്ഥാൻ ക്ഷമിക്കുകയാണെന്നും തെറ്റുതിരുത്തിയില്ലെങ്കിൽ വൻ പ്രത്യഘാതം നേരിടേണ്ടിവരുമെന്നും അവതാരകയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നറിയിപ്പു നല്കുന്ന പാക്കിസ്ഥാൻ അവതാരകയുടെ വീഡിയോ സോഷ്യൽ വീഡിയിൽ വൈറലാകുന്നു. പാക്കിസ്ഥാനെതിരേ കൂടുതൽ പടികൾക്കു മുതിരരുതെന്നാണ് അവതാരക ആവശ്യപ്പെടുന്നത്. ഡിസംബർ ഏഴിനാണ് വീഡിയോ യൂടൂബിൽ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ മൂന്നുലക്ഷത്തിലധികം പേർ കണ്ടു.

ടെലിവിഷൻ ന്യൂസ് ഷോയുടെ സെറ്റിലിരുന്നാണ് അവതാരക മുന്നറിയിപ്പു നല്കുന്നത്. ഇവരുടെ പേര് എന്താണെന്നോ ഏതു ചാനലിന്റെ അവതാരകയാണെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ പട്ടാളം പാക് അതിർത്തി കടന്ന് തീവ്രവാദി ക്യാമ്പുകൾ ആക്രമിച്ച സർജിക്കൽ ട്രൈക്കിനു മാസങ്ങൾക്കുശേഷമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പഴയതിനേക്കാൾ മോശമായ പ്രതികരണങ്ങളുണ്ടായിട്ടും മോദി പഠിച്ചിട്ടില്ല. മോദി തന്റെ തെറ്റുതിരുത്തണമെന്നും അല്ലെങ്കിൽ പാക്കിസ്ഥാൻ കാര്യങ്ങൾ മനസ്സിലാക്കിത്തരുമെന്നും അവതാരക മുന്നറിയിപ്പു നല്കുന്നു.

ഇന്ത്യയുടെ പല നീക്കങ്ങളും പാക്കിസ്ഥാൻ ക്ഷമിക്കുകയാണ്. പാക്കിസ്ഥാൻ തുനിഞ്ഞിറങ്ങിയാൽ വൻപ്രത്യാഘാതങ്ങൾ ഇന്ത്യയ്ക്കു നേരിടേണ്ടിവരും. ഒളിഞ്ഞുവരാതെ നേരിൽവന്ന് കണ്ണിൽനോക്കി സംസാരിക്കണം. നിങ്ങൾക്കു പറയാനുള്ളതു പറയുകയും തങ്ങൾക്കു പറയാനുള്ളതു കേൾക്കുകയും വേണമെന്നും അവതാരക പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP