Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൗലാനാജീ... അടിവസ്ത്രം ഇട്ടു വരണമെന്നു പറഞ്ഞാൻ ഞാൻ പേടിക്കില്ല; ഭയപ്പെടുത്തി അടുക്കളയിലേക്ക് ഓടിക്കാമെന്ന മോഹം നടക്കില്ല; ആണിനൊപ്പം തുല്യത വേണമെങ്കിൽ അടിവസ്ത്രം ധരിച്ചുവരാൻ ആവശ്യപ്പെട്ട മത പണ്ഡിതന് ഫായി ഡിസൂസ നല്കിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മൗലാനാജീ... അടിവസ്ത്രം ഇട്ടു വരണമെന്നു പറഞ്ഞാൻ ഞാൻ പേടിക്കില്ല; ഭയപ്പെടുത്തി അടുക്കളയിലേക്ക് ഓടിക്കാമെന്ന മോഹം നടക്കില്ല; ആണിനൊപ്പം തുല്യത വേണമെങ്കിൽ അടിവസ്ത്രം ധരിച്ചുവരാൻ ആവശ്യപ്പെട്ട മത പണ്ഡിതന് ഫായി ഡിസൂസ നല്കിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഇന്ന് സമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് ലിംഗസമത്വം. പലതരത്തിൽ സമൂഹം പുരോഗമിച്ചുവെങ്കിലും ആണിനൊപ്പം തുല്യതയെന്ന പെണ്ണിന്റെ മോഹം ഇന്നും യാഥാർത്ഥ്യമായിട്ടില്ല. എല്ലാ മതത്തിലെയും യാഥാസ്ഥിതിക വിഭാഗങ്ങൾ സ്ത്രീകളെ പുരുഷനു തുല്യമാക്കുന്നതിനെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എതിർക്കുന്നുണ്ട്.

ആണിനൊപ്പം തുല്ല്യത വേണമെങ്കിൽ ബിക്കിനി ധരിച്ചു ജോലിക്ക് വരാൻ ആവശ്യപ്പെട്ട മുസ്ലിം മത പണ്ഡിതന് മിറർ നൗ ചാനലിന്റെ എഡിറ്ററും അവതാരകയുമായ ഫായി ഡിസൂസ നല്കിയ മറുപടിയാണ് സോഷ്യൽ മീഡിയ ഇന്നു ചർച്ച ചെയ്യുന്നത്. പുരുഷനെപ്പോലെ സ്ത്രീയെ തുല്യമായി കാണമെന്നുണ്ടെങ്കിൽ ജോലി സ്ഥലത്ത് അടി വസ്ത്രം ധരിച്ച വരൂ എന്നാണ് അവതാരകയോട് മത പണ്ഡിതൻ ആവശ്യപ്പെട്ടത്.

വസ്ത്രധാരണം അടക്കമുള്ള കാര്യങ്ങളിൽ സ്ത്രീകൾക്ക് സ്വാതന്ത്രം നിഷേധിക്കുന്നതിനെ കുറിച്ചുള്ള ചർച്ചയിലാണ് മതപുരോഹിതൻ അവതാരകയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. 'പുരുഷന് തുല്യമാണ് സ്ത്രീയെന്ന് കാണിക്കാൻ ജോലിസ്ഥലത്ത് നിങ്ങൾ അടിവസ്ത്രം ഇട്ട് വരു' എന്നായിരുന്നു അവതാരകയോട് മതപുരോഹിതൻ പറഞ്ഞത്.

ഇതിന് ശക്തമായ ഭാഷയിൽ തന്നെ ഫായി ഡിസൂസ മറുപടി നല്കി. രണ്ട് മിനുറ്റ് നേരത്തേക്ക് അതിഥികളോട് മിണ്ടാതിരിക്കാൻ പറഞ്ഞു കൊണ്ടായിരുന്നു അവതാരകയുടെ മറുപടി.

കേൾക്കു മൗലാനാ ജി, ഞാൻ താങ്കളുടെ വാക്കുകളിൽ ഭയപ്പെടുന്നില്ല. ഇതാണ് എന്റെ തൊഴിലിടം. ഇവിടെയാണ് അടിവസ്ത്രം ഇട്ട് വരണമെന്ന് നിങ്ങള് പറഞ്ഞത്. നിങ്ങളുടെ വാക്കുകളിൽ ഞാൻ പരിഭ്രാന്തപ്പെടുന്നില്ല. കാരണം, നിങ്ങൾ വില കുറഞ്ഞ വാക്കുകൾ കൊണ്ടാണ് എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്.

നിങ്ങളെ പോലുള്ള ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. ഇത് തന്നെയാണ് നിങ്ങൾ സാനിയാ മിർസയോട് ചെയ്തത്. ഇത് തന്നെയാണ് നിങ്ങൾ സന ഫാത്തിമയോട് ചെയ്തത്. മൗലാനാ ജി നിങ്ങൾക്കിതാ ഒരു വാർത്ത, അവരവരുടെ തൊഴിൽ ചെയ്യുന്ന ഓരോ സ്ത്രീകളേയും ഭയപ്പെടുത്തി അടുക്കളയിലേക്ക് തിരിച്ചയക്കാനാണ് നിങ്ങളുടെ മോഹമെങ്കിൽ അത് നടക്കില്ല.

എന്നെ പ്രകോപിപ്പിക്കാമെന്ന് അദ്ദേഹം വിചാരിച്ചു. ഞാൻ കോപത്താൽ പൊട്ടിത്തെറിക്കുമെന്നും പാനലിന്റെ മുഴുവൻ നിയന്ത്രണവും ഞാൻ കൈവെടിയുമെന്നും അദ്ദേഹം കരുതി. അത്തരത്തിൽ ഞാനെന്റെ ജോലി മറന്ന് പെരുമാറുമെന്നും അദ്ദേഹം നിനച്ചിരിക്കണം.

പക്ഷെ ശ്രീ മൗലാന, ഞാനിതാണ് പറയാനാഗ്രഹിക്കുന്നത്. താങ്കളെപ്പോലെ അനേകം പുരുഷന്മാരെ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ നിങ്ങളെപ്പോലുള്ളവരെ ഭയക്കുന്നില്ല. നിങ്ങളുടെ വിരട്ടലിൽ ഞാൻ വീഴുകയുമില്ല. എന്നു മാത്രമല്ല ഇതെല്ലാം കേട്ട് ഞാൻ വിറയ്ക്കുകയുമില്ല. കാരണം നിങ്ങൾ നിങ്ങളുടെ നിലവാരത്തകർച്ചയാണ് കാണിച്ചിരിക്കുന്നത്. ഞാൻ എന്റെ ജോലി ചെയ്യുമ്പോഴാണ് നിങ്ങൾ എന്നെ പരിഭ്രമപ്പെടുത്താൻ ശ്രമിച്ചത്.

വായടപ്പിക്കുന്ന മറുപടിയിൽ പുരോഹിതൻ നിഷ്പ്രഭനായി പോയെന്നതാണ് വാസ്തവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നടിമാരുടെ വസ്ത്രധാരണത്തിനെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ വർധിച്ചു വരികയാണ്. പ്രിയങ്ക ചോപ്രയേയും ദീപികാ പദുകോണിനേയും ഫാത്തിമ സന ഷൈഖിനേയും കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽമീഡിയയിൽ സദാചാരവാദികൾ ആക്രമിച്ചത്. ഇത്തരക്കാർക്ക് തക്കതായ മറുപടിയും സോഷ്യൽമീഡിയ വഴി തന്നെ ഇവർ നൽകുകയും ചെയ്തിരുന്നു. മലയാളി താരം അമലാ പോളിനു നേരേയും അത്തരക്കാരുടെ ആക്രമണമുണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP