Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റേഡിയോയിലൂടെ വരനെ തേടി; ജാതി-മത ശാഠ്യവും പാടില്ല..പെണ്ണിനെ കരയിക്കുകയും അരുത്; താരയ്ക്ക് തുണയായി എത്തിയത് വെള്ളനാട് സ്വദേശി ലിബിൻ; മറുവീട് കാണലിന് അലമാര സമ്മാനവുമായി മോഹൻലാൽ ഫാൻസും; തലസ്ഥാനത്ത് മേടത്തിലെ താലികെട്ടിന്റെ കഥ ഇങ്ങനെ

റേഡിയോയിലൂടെ വരനെ തേടി; ജാതി-മത ശാഠ്യവും പാടില്ല..പെണ്ണിനെ കരയിക്കുകയും അരുത്; താരയ്ക്ക് തുണയായി എത്തിയത് വെള്ളനാട് സ്വദേശി ലിബിൻ; മറുവീട് കാണലിന് അലമാര സമ്മാനവുമായി മോഹൻലാൽ ഫാൻസും; തലസ്ഥാനത്ത് മേടത്തിലെ താലികെട്ടിന്റെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

താരയ്ക്കും ലിബിനും ഇന്നലെയായിരുന്നു മിന്നുകെട്ട്.ഒരു റേഡിയോ പരിണയകഥയാണ് ഇത്. ഇനി ലിബിനെയും അറിയാത്തവർക്കായി അൽപം ചരിത്രം.രണ്ടുവർഷം മുമ്പാണ് കഥ തുടങ്ങുന്നത്. 92.7 ബിഗ് എഫ് എം റേഡിയോ ആരാധികയായ താര തന്റെ സങ്കടങ്ങൾ എഫ്എമ്മിന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചു. അമ്മയില്ല. കുമാരപുരത്ത് ഒരു ചായ്പിലാണ് ജീവിതം.കഥ കേട്ട റേഡിയോ ജീവനക്കാരുടെ മനസ്സലിഞ്ഞു.

ആദ്യം താമസിക്കാൻ സുരക്ഷിതമായ വാസസ്ഥലം. താരയ്ക്ക് കല്ലടിമുഖത്ത് ഒരു ഫ്‌ളാറ്റെടുത്തു നൽകി.അങ്ങനെ ഹോട്ടൽ മാനേജ്‌മെന്റ് ഷെഫ് കോഴ്‌സിനു ചേർത്ത് പഠിപ്പിച്ചു. പന്നീട് താരയെ വിവാഹം കഴിപ്പിച്ച് അയയ്‌ക്കേണ്ട ഉത്തരവാദിത്വവും റേഡിയോ കുടുംബം ഏറ്റെടുത്തു.

റേഡിയോയിലൂടെ തന്നെ വരനെ തേടി. മൂന്ന് നിബന്ധനകൾ ബിഗ് എഫ്.എം വച്ചു - ജാതി, മത നിർബന്ധം പാടില്ല, താരയെ പഠിപ്പിക്കണം, അവളെ കരയിക്കരുത്. ഏഴ് ആലോചനകൾ വന്നു. കരകുളം കെൽട്രോൺ ജംഗ്ഷനിൽ താമസിക്കുന്ന വെള്ളനാട് സ്വദേശി ലിബിന്റെ ആലോചന സ്വീകരിച്ചു. ലിബിൻ സകൂൾ വാൻ ഡ്രൈവറാണ്. പിന്നെ വരനും വധുവും ഒത്തായിരുന്നു ബിഗ് എഫ്എം പ്രോഗ്രാം ഹെഡ് കിടിലൻ ഫിറോസ് ഷോപ്പിംഗിനും മറ്റും ഇറങ്ങിയത്. യാത്രകൾ വീഡിയോ ആക്കി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴും മികച്ച സ്വീകരണം കിട്ടി.

ബിഗ് എഫ്. എമ്മിലൂടെ തന്നെയാണ് താരയുടെ വിവാഹവിശേഷവും ശ്രോതാക്കൾ കേൾക്കുന്നത്. വെൺപാലവട്ടം ഭഗവതി ക്ഷേത്ര നടയിൽ ലിബിൻ താരയെ താലികെട്ടുമ്പോൾ ആങ്ങളയായി ബിഗ് എഫ്.എമ്മിലെ പ്രോഗ്രാം ഹെഡ് കിടിലം ഫിറോസും ചേച്ചിയുടെ സ്ഥാനത്ത് നിർമ്മാതാവ് ബിഗ് എം.ജെ സുമിയും. പുടവ സമ്മാനിച്ചവരും, സ്വർണം സമ്മാനിച്ചവരും മൂന്നിനം പ്രഥമനുമായി സദ്യ തയ്യാറാക്കിയവരും. മറുവീടിന് അലമാര സമ്മാനമായി എത്തിച്ചത് മോഹൻലാൽ ഫാൻസ് പോത്തൻകോട് ഏരിയ കമ്മിറ്റിയാണ്. റേഡിയോയിലൂടെ വിവാഹവാർത്ത അറിഞ്ഞവരിൽ ചിലരും ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP