Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിതാവ് ബീഡി കത്തിച്ച് കൊടുത്ത് നാലു വയസുള്ള കുഞ്ഞിനെ വലിക്കാൻ നിർബന്ധിക്കുന്നു; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കൂട്ടൂകാർ; തമിഴ്‌നാട്ടിൽ നിന്നും ഒരു വീഡിയോ ലോകം ചർച്ച ചെയ്യുന്നു

പിതാവ് ബീഡി കത്തിച്ച് കൊടുത്ത് നാലു വയസുള്ള കുഞ്ഞിനെ വലിക്കാൻ നിർബന്ധിക്കുന്നു; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കൂട്ടൂകാർ; തമിഴ്‌നാട്ടിൽ നിന്നും ഒരു വീഡിയോ ലോകം ചർച്ച ചെയ്യുന്നു

ന്ത്യ പലകാര്യങ്ങളുടെ പേരിലും ലോകത്തിന് മുന്നിൽ ശ്രദ്ധനേടിയിട്ടുണ്ട്. ചിലത് നല്ല കാര്യമാണെങ്കിൽ ചിലത് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. കുട്ടികളെ വേണ്ടവിധം പരിപാലിക്കാത്ത രക്ഷിതാക്കളുള്ള നാടെന്ന ചീത്തപ്പേര് പാശ്ചാത്യർക്കിടയിൽ പണ്ടേയുള്ളതാണ്. അതിന് അടിവരയിടുന്ന ഒരു വീഡിയോ ഇപ്പോൾ ഇന്ത്യയിൽ നിന്നും പ്രചരിക്കുന്നുണ്ട്.

പിതാവ് ബീഡി കത്തിച്ച് കൊടുത്ത് നാലു വയസുള്ള കുഞ്ഞിനെ വലിക്കാൻ നിർബന്ധിക്കുന്ന വീഡിയോ ആണത്. ഇതിനെ ചുറ്റും കൂടിയിരിക്കുന്ന പിതാവിന്റെ കൂട്ടുകാർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം.തമിഴ്‌നാട്ടിൽ നിന്നും പുറത്ത് വന്ന് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിധം ഓൺലൈനിൽ പ്രചരിച്ച ഈ വീഡിയോ ഇപ്പോൾ ലോകം ചർച്ച ചെയ്യുകയാണ്.

ഇന്ത്യയിലെ കുട്ടികൾ പുകവലിയിലേക്ക് ഇത്തരത്തിലാണ് ആകർഷിക്കപ്പെടുന്നതെന്നും പിന്നീട് അതിന് അടിമപ്പെടുന്നുവെന്നുമുള്ള രീതിയിലാണ് ചില പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇതിനെക്കുറിച്ചുള്ള വാർത്ത കൊടുത്തിരിക്കുന്നത്.ഇന്ത്യൻ കുട്ടികളുടെ ദയനീയമായ അവസ്ഥ വേദനിപ്പിക്കുന്നതാണെന്നാണ് മറ്റ് ചില യൂറോപ്യന്മാദ്ധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ മടിയിലിരിക്കുന്ന മൂന്നോ നാലോ വയസുള്ള ആൺകുട്ടിയുടെ ചുണ്ടിൽ പിതാവ് നിർബന്ധിച്ച് ബീഡി കൊടുക്കുന്ന ഫൂട്ടേജ് ആരിലും വേദനയുണ്ടാക്കുന്ന ദൃശ്യമാണ്. മകന്റെ ചുണ്ടിൽ വച്ച് തന്നെയാണ് ഇയാൾ ബീഡി കത്തിച്ച് കൊടുക്കുന്നതുമെന്നും കാണാം.

കുട്ടി പുകവലിക്കുന്നതിനെ ഒരു വിനോദമായി കണ്ട് ആസ്വദിക്കുകയാണ് ചുറ്റും കൂടിയിരിക്കുന്നവർ ചെയ്യുന്നതെന്നതാണ് വേദനാജനകമായ കാര്യമെന്ന് പാശ്ചാത്യമാദ്ധ്യമങ്ങൾ എഴുതിയിരിക്കുന്നത്.തമിഴ്‌നാട്പീപ്പിൾസ് ഫോറം ഫോർ ടുബാക്കോ കൺട്രോൾ ആണ് ഈ വീഡിയോ യൂ ട്യൂബിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഈ സംഭവത്തിനെതിരെ തങ്ങൾ നിയമനടപടിക്കൊരുങ്ങുകയാണെന്നും ഈ വിഡിയോക്കിട്ട കമന്റിൽ ഫോറം വ്യക്തമാക്കിയിട്ടുണ്ട്.തന്റെ നേരെ ബീഡി നീട്ടിയപ്പോൾ ആദ്യം കുട്ടി അസ്വസ്ഥനാകുന്നതും പിന്നീട് കരയുന്നതും കാണാം. എന്നാൽ പിന്നീട് ചുണ്ടിൽ ബീഡി വച്ച് കത്തിച്ച് കൊടുത്തപ്പോൾ രണ്ട് വിരലുകൾ ഉപയോഗിച്ച് കുട്ടി പുകയെടുക്കുന്നത് കാണാം. തുടർന്ന് കുട്ടി അസ്വസ്ഥതയോടെ ചുമയ്ക്കുന്നതും ശ്വസിക്കാൻ പാടുപെടുന്നുമുണ്ട്.തുടർന്ന് ബീഡി എടുത്ത് മാറ്റുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP