Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേവിച്ച് സോസിൽ മുക്കി പ്ലേറ്റിൽ വച്ചപ്പോഴും ജീവൻ ബാക്കി; റസ്‌റ്റോറന്റിൽ ഫ്രഷ് ഫിഷ് കഴിക്കാൻ പോയ ഒരാളുടെ അവസ്ഥ കാണൂ

വേവിച്ച് സോസിൽ മുക്കി പ്ലേറ്റിൽ വച്ചപ്പോഴും ജീവൻ ബാക്കി; റസ്‌റ്റോറന്റിൽ ഫ്രഷ് ഫിഷ് കഴിക്കാൻ പോയ ഒരാളുടെ അവസ്ഥ കാണൂ

മ്മുടെ കൺമുമ്പിൽ നിന്ന് പിടിച്ച് വേവിക്കുന്ന ഫ്രഷ് ഫിഷ് കഴിക്കുകയെന്നത് ഇന്ന് മിക്കവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്നാൽ ഫ്രഷ്ഫിഷ് വിഭവം ചൂടോടെയും കൊതിയോടെയും കഴിക്കാനിരിക്കുമ്പോൾ പ്ലേറ്റിൽ വിളമ്പിയിരിക്കുന്ന മത്സ്യം അനങ്ങുന്നത് കണ്ടാൽ എന്തായിരിക്കും തോന്നുക. അത്ഭുതമോ...? അറപ്പോ..? സഹതാപമോ...? അത് പറയണമെങ്കിൽ ആ അവസ്ഥ അനുഭവിക്കുക തന്നെ വേണം. ചൈനയിൽ കഴിഞ്ഞ ദിവസം ഫ്രഷ് ഫിഷ് കഴിക്കാൻ പോയ ഒരാൾക്ക് ഇത്തരത്തിലുള്ള ഒരു അനുഭവമാണുണ്ടായിരിക്കുന്നത്. വേവിച്ച് സോസിൽ മുക്കി ഇയാളുടെ മുന്നിലെ പ്ലേറ്റിലെത്തിച്ച മത്സ്യത്തിന് കഴിക്കാൻ നോക്കുമ്പോഴും ജീവൻ ബാക്കിയുണ്ടായിരുന്നു. വിശപ്പോടെയും കൊതിയോടെയും മത്സ്യത്തിൽ നിന്നൊരു ഭാഗം എടുത്ത് കഴിക്കാൻ തുടങ്ങുമ്പോൾ അതിന്റെ തല ചെറുങ്ങനെ അനങ്ങുന്നതായാണ് അയാൾക്ക് കാണാൻ സാധിച്ചത്....!!!

ഈ ഡാർക്ക് ഗ്രേ ഫിഷിന്റെ തല പ്ലെയിറ്റിന് വശത്തേക്ക് ഉയർന്ന് നിന്നിരുന്നെങ്കിലും അതിന്റെ ശരീരത്തിന്റെ ഭൂരിഭാഗവും സ്റ്റ്യൂവിലായിരുന്നു നിലകൊണ്ടിരുന്നത്. ഇതിനിടെയാണ് ശിരസിന്റെ ചലനം തിന്നാനൊരുങ്ങുന്നയാളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കസ്റ്റമർ ഒരു ജോഡി ചോപ്സ്റ്റിക്കുകളുപയോഗിച്ച് മത്സ്യത്തിൽ നിന്ന് ഒരുകഷണം മുറിച്ചെടുക്കുമ്പോൾ മത്സ്യം വേദനയോടെ പുളയുന്നത് കാണാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിസ്മയകരമായ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ചൈനയിലെ ഗ്വാംഗ്‌സു പ്രവിശ്യയിലുള്ള യുക്‌സിയു ജില്ലയിലെ ഒരു റസ്‌റ്റോറന്റിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. മത്സ്യം വേദന കൊണ്ട് പുളയുമ്പോഴും സോസിൽ കുതിർന്ന മത്സ്യത്തിന്റെ രുചി ആസ്വദിക്കുന്നതിന് കസ്റ്റമർ യാതൊരു മടിയും കാണിച്ചില്ലെന്നതാണ് വിസ്മയകരമായ കാര്യം. ഈ വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ഇതാദ്യമായല്ല ഇത്തരത്തിൽ ഫ്രഷ്ഫിഷ് ഭക്ഷണപാത്രത്തിൽ ചലിക്കുന്ന അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു അനുഭവം ഒരു സ്ത്രീ ഇതിന് മുമ്പ് തന്റെ ക്യാമറയിൽ പകർത്തിയിരുന്നു. മത്സ്യത്തിന്റെ അന്തർ ഭാഗത്തെ അവയവങ്ങളെല്ലാം നീക്കം ചെയ്തിട്ടും ഇതിന്റെ സ്‌പൈനൽ നെർവ് ജീവനോടെ ഇരിക്കുന്നതാണ് സ്ത്രീക്ക് കാണാൻ സാധിച്ചത്. ഇതിനെത്തുടർന്ന് മത്സ്യം സ്ത്രീയുടെ കൈയിൽ കിടന്ന് വേദനയോടെ പുളയുകയും ചെയ്തിരുന്നു. മത്സ്യത്തിന്റെ ചലനത്തെ നിയന്ത്രിക്കാൻ സ്ത്രീ പാടുപെടുന്നതും പ്രസ്തുത വീഡിയോയിൽ കാണാം.


ഇതുപോലെ ടേബിളിന് മുകളിലെത്തിയ ഇറച്ചിയുടെ ഒരു കഷണം സ്പന്ദിക്കുന്നത് കാണാനുള്ള അവസരവും ചൈനയിലെ മറ്റൊരു സ്ത്രീക്കുണ്ടായിരുന്നു. ഒരു മണിക്കൂറോളമാണ് ടേബിളിന് മുകളിലിരുന്ന ഇറച്ചിക്കഷണം സ്പന്ദിച്ചിരുന്നത്. ഈ ഇറച്ചിക്കഷണം ചെറുതായി ടേബിളിന് മുകളിലൂടെ ചലിക്കുന്നത് 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. ഇത് കണ്ട് സ്ത്രീ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. താൻ രാവിലെ എട്ട് മണിക്ക് വാങ്ങിയ ഇറച്ചി 9 മണിക്കായിരുന്നു മുറിക്കാൻ തുടങ്ങിയതെന്നും അതുവരെ അത് സ്പന്ദിച്ചിരുന്നുവെന്നും ചെൻഗ് എന്ന ഈ സ്ത്രീ വെളിപ്പെടുത്തിയിരുന്നു. 20 മില്യൺ ആളുകളാണ് ചൈനീസ് സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ കണ്ട് അത്ഭുതപരതന്ത്രരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP