Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണാടക സംഗീതം ആലപിച്ച് ആറുവയസുകാരി മുതൽ അറുപതുകാരി വരെ എത്തി; കൈയടി നേടി ഒബ്‌റോൺ മാളിലെ വ്യത്യസ്ത ഫ്‌ളാഷ് മോബ്

കർണാടക സംഗീതം ആലപിച്ച് ആറുവയസുകാരി മുതൽ അറുപതുകാരി വരെ എത്തി; കൈയടി നേടി ഒബ്‌റോൺ മാളിലെ വ്യത്യസ്ത ഫ്‌ളാഷ് മോബ്

ടിപൊളി പാട്ടിന് മാത്രമേ ഫ്‌ളാഷ് മോബ് പറ്റൂ എന്നാരാ പറഞ്ഞത്? നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാഗ സ്‌കൂൾ ഓഫ് മ്യൂസിക്കിലെ പ്രിയ മേനോനും വിദ്യാർത്ഥികളും കർണാടക സംഗീതത്തിൽ വ്യത്യസ്തമായ ഫ്‌ളാഷ് മോബ് സംഘടിപിച്ചത് കൈയടി നേടിയപ്പോൾ കൊച്ചിക്കാർ പൊളിച്ചെഴുതിയത് ഫ്‌ളാഷ് മൊബ് സങ്കൽപത്തെ തന്നെയാണ്.

'മാമ വദു ശ്രീ സരസ്വതി ...എന്ന് ഹിന്ദോള രാഗത്തിൽ തുടങ്ങുന്ന സരസ്വതി സ്തുതി പ്രിയ മേനോൻ ആലപിച്ചു തുടക്കം കുറിച്ച് തുടർന്ന് 6 വയസ്സുകാരി യവനിക മുതൽ 60 വയസുകാരി ഈശ്വരി വരെ പങ്കെടുത്ത ഫ്‌ളാഷ് മോബ് ഇടപള്ളി ഒബെറോൺ മാള്ളിൽ ആണ് അരങ്ങേറിയത്. ശാസ്ത്രീയ സംഗീതത്തിനു പ്രചരണം നല്കുന്നതിനും യുവാക്കളെ ഇന്ത്യൻ ക്ലാസിക്കൽ മ്യുസിക്കിലേക്ക് ശ്രദ്ധ ത്തിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതെന്ന് പത്തു വർഷം തികയ്ക്കുന്ന ശ്രീരാഗ സ്‌കൂൾ ഓഫ് മ്യൂസിക്കിലെ മുഖ്യ സാരഥി പ്രിയ മേനോനും പറഞ്ഞു. ഷോപ്പിങ്ങിനായി മാള്ളിൽ എത്തിയവർക്ക് വ്യത്യസ്തമായ അനുഭവമായി മാറി ഈ പരിപാടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP