Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം; എയർഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കൾക്ക് കിട്ടിയത് മുട്ടൻ പണി; തൊഴുതു പറഞ്ഞിട്ടും യുവതി വഴങ്ങാതെ വന്നതോടെ കാലിൽ വീണ് മാപ്പ് ചോദിച്ച് യുവാക്കൾ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം; എയർഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കൾക്ക് കിട്ടിയത് മുട്ടൻ പണി; തൊഴുതു പറഞ്ഞിട്ടും യുവതി വഴങ്ങാതെ വന്നതോടെ കാലിൽ വീണ് മാപ്പ് ചോദിച്ച് യുവാക്കൾ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ മലയാളി ഡസ്‌ക്‌

ഹൈദരാബാദ്: വേഷവും, ഭാഷയുമൊക്കെ ന്യൂജൻ ആണെങ്കിലും, കൈയിലിരിപ്പ് മോശമായാൽ പണി കിട്ടാൻ അധികം സമയമൊന്നും വേണ്ട. ഹൈദരാബാദിൽ രാജീവ് ഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലെ പാർക്കിങ് ലോട്ടാണ് രംഗം.

ശനിയാഴ്ച രാത്രിയാണ് സംഭവം. ഇൻഡിഗോ എയർലൈൻസിൽ എയർഹോസ്റ്റസ് ആയി ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന രണ്ടുയുവാക്കൾ എയർഹോസ്റ്റസിനെ നോട്ടമിട്ടത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ യുവതിയെ കുറിച്ച് അശ്ലീലഭാഷയിൽ ചില കമന്റുകൾ പാസാക്കി.പ്രകോപിതയായ എയർഹോസ്റ്റസ് ഉടൻ തന്നെ ട്രാഫിക് പൊലീസിനെ സമീപിച്ചു.

ഉടനടി പൊലീസെത്തി യുവാക്കളെ പൊക്കി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി തന്നെ യുവാക്കൾ മാപ്പപേക്ഷയും തുടങ്ങി. യുവാക്കളിൽ ഭരത് എന്നയാൾ മാപ്പ് ചോദിച്ച് തൊഴുത് നിന്നെങ്കിലും അതുപോരെന്നായി എയർഹോസ്റ്റസ്. ഒടുവിൽ കാലുപിടിച്ച് മാപ്പ് പറഞ്ഞതോടെയാണ് കേസെടുക്കാതെ വിടാൻ വഴങ്ങിയത്. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP