Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴുത്തിൽ കയർ കുരുക്കി ആനക്കുട്ടിയെ പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം: വനം വകുപ്പ് ജീവനക്കാർ വെള്ളം കുടിക്കും; മൂഴിയാർ വനത്തിനുള്ളിലെ സംഭവം പുറത്തുവന്നത് കൃത്യവിലോപം; വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്

കഴുത്തിൽ കയർ കുരുക്കി ആനക്കുട്ടിയെ പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം: വനം വകുപ്പ് ജീവനക്കാർ വെള്ളം കുടിക്കും; മൂഴിയാർ വനത്തിനുള്ളിലെ സംഭവം പുറത്തുവന്നത് കൃത്യവിലോപം; വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്

പ്രകാശ് ചന്ദ്രശേഖർ

റാന്നി: ഗൂഡ്രിക്കൽ ഫോറസ്റ്റ് റെയിഞ്ചിലെ മൂഴിയാറിൽ ആനക്കുട്ടിയെ പിടികൂടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടിക്ക് സാധ്യത. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന 5 ജീവനക്കാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. രേഖാമൂലം ഇവരോട് വിശദീകരണവും തേടിയിട്ടുണ്ട്. വനത്തിനുള്ളിൽ നടന്ന സംഭവം പുറത്ത് വരാനിടയായത് കൃത്യവിലോപമാണെന്ന് വിലയിരുത്തിയാണ് ആനകുട്ടിയെ പിടികൂടിയവരും ഈ ദിവസം ഡ്യൂട്ടിയ്‌ക്കെത്തിയവരുമടക്കമുള്ള ജീവനക്കാർക്ക് മേലുദ്യോഗസ്ഥൻ മെമ്മൊ നൽകിയിട്ടുള്ളത്.

ഈ മാസം 16-നാണ് ഗവിയിലേക്ക് പോകുന്ന പാതയിൽ കാണപ്പെട്ട ഒരു വയസുള്ള ആനക്കൂട്ടിയെ ഏതാനും ജീവനക്കാർ ചേർന്ന് പിടികൂടിയത്. കയർ കഴുത്തിൽ കുരുക്കിയാണ് ജീവനക്കാർ അനക്കൂട്ടിയെ വരുതിയിലാക്കുന്നതെന്ന് വീഡിയോ ദൃശ്യത്തിൽ വ്യക്തമാണ്. പിന്നീട് കൈയും കാലും കൂട്ടിക്കെട്ടി വാഹനത്തിൽ കയറ്റി ഡോർമെറ്ററിയിൽ എത്തിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പിറ്റേന്ന് ഫേസ്‌ബുക്കിൽ പ്രചരിച്ചു. 17-ന് ഉച്ചകഴിഞ്ഞ് 2.30 തോടെ ആനക്കൂട്ടി ചരിയുകയും പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് ഗൂഡ്രിക്കൽ റെയിഞ്ചോഫീസർ കെ ജി രാഗേഷ് വിശദീകരിക്കുന്നത് ഇങ്ങനെ:

വെള്ളത്തിലൂടെ ഒഴുകിയെത്തിയ ആനക്കൂട്ടി മൂഴിയാർ അണക്കെട്ടിന് സമീപത്ത് കരയിലേയ്ക്ക് കയറിയെന്നാണ് ലഭ്യമായ വിവരം. ഈ മാസം 11-ന് മൂഴിയാറിലേയ്ക്ക് പോയ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ചെറിയ വാഹനങ്ങളിൽ ആനക്കൂട്ടി ഇടിച്ചതായും റോഡിൽക്കൂടി തലങ്ങും വിലങ്ങും ഓടുന്നതായും അറിഞ്ഞു. ഉടൻ സ്ഥലത്തെത്തി ആനക്കൂട്ടിയെ ഓടിച്ച് സമീപപ്രദേശത്ത് തമ്പടിച്ചിരുന്ന ആനക്കൂട്ടത്തിനൊപ്പം വിട്ടു.ഇതിന് 5 ദിവസത്തിന് ശേഷം 16-നാണ് ആനക്കൂട്ടി വീണ്ടും നേരത്തെ കാണപ്പെട്ടതിനടുത്തുതന്നെ റോഡിൽ പ്രത്യക്ഷപ്പെട്ടത്.ആനക്കൂട്ടം ഉപേക്ഷിച്ച് സാഹചര്യത്തിൽ തൽക്കാലം പ്രദേശത്തുനിന്നും മാറ്റുക എന്ന ലക്ഷ്യത്തിലാണ് പിടികൂടി ഡോർമെറ്ററിയിൽ എത്തിച്ചത്.

ഡോർമെറ്ററിയിൽ എത്തിച്ചപ്പോൾ തന്നെ ആനക്കൂട്ടി അവശനിലായിരുന്നു.ഭക്ഷണം കഴിക്കാൻ വിമുഖ കാട്ടിയപ്പോൾ കോന്നിയിലെ വെറ്റിനറി സർജ്ജൻ ജയകുമാറിനെ വിവരം ധരിപ്പിച്ചു.താമസിയാതെ അദ്ദേഹം സ്ഥതലത്തെത്തി പരിശോധിച്ചപ്പോൾ പനി പിടിപ്പെട്ടിരുന്നെന്ന് വ്യക്തമായി.തുടർന്ന് ഗ്ലൂക്കോസ് ഡ്രിപ്പ് നൽകുന്നത് ആരംഭിച്ചു.പനിക്കുള്ള മരുന്നുകളും നൽകി. 17-ന് ഉച്ചയ്ക്ക് 2.30 രോഗം മൂർച്ഛിച്ച് ആനക്കൂട്ടി ചരിഞ്ഞു.ഡോക്ടർ ജയകുമാർ പോസ്റ്റുമോർട്ടം നടത്തി.തുടർന്ന് സംസ്‌കരിച്ചു.

ശ്വാസകോശത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് അണുബാധയുണ്ടായിരുന്നെന്നും ഇത് നിമോണിയയായി പരിണമിച്ചതാണ് മരണകാരണമെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആനക്കൂട്ടിയെ പിടികൂന്ന ദൃശ്യം പകതർത്തിയത് പ്രദേശത്തുണ്ടായിരുന്നവരാണെന്നും ഇത് പുറത്തുവന്നതിൽ തങ്ങൾക്ക് പങ്കില്ലന്നും ഉദ്യോഗസ്ഥരിൽ ചിലർ വാക്കാൽ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചെങ്കിലും ഇത് വിലപ്പോയില്ല. ദൃശ്യം ചിത്രീകരിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടും തടഞ്ഞില്ലന്നും ഇത് കൃത്യവിലോപമാണെന്നുമാണ് ഉന്നതരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP