Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ കുഞ്ഞിനെ കൊടുത്ത തള്ളയ്‌ക്കെന്താ മുലയില്ലേ? അതോ അവളുടെ മുലയ്‌ക്കെന്തെങ്കിലും കുഴപ്പമുണ്ടോ? കേരളത്തിലെ ലക്ഷക്കണക്കിന് അമ്മമാരുടെ മുലയ്‌ക്കൊന്നും ഒരു ഷേപ്പ് ഇല്ലാത്തതു കൊണ്ടാണോ ഗൃഹലക്ഷ്മി മോഡലിനെ ഇറക്കിയത്: കേരളത്തിൽ മുലയൂട്ടാൻ പാകത്തിലുള്ള ഒരു അമ്മയേയും കുഞ്ഞിനേയും പോലും കണ്ടു പിടിക്കാനില്ലേ ഗൃഹലക്ഷ്മി: മുലയൂട്ടൽ വിവാദത്തിൽ ജിലു ജോസഫിനെയും ഗൃഹലക്ഷ്മിയേയും കളിയാക്കി ചെകുത്താൻ

ഈ കുഞ്ഞിനെ കൊടുത്ത തള്ളയ്‌ക്കെന്താ മുലയില്ലേ? അതോ അവളുടെ മുലയ്‌ക്കെന്തെങ്കിലും കുഴപ്പമുണ്ടോ? കേരളത്തിലെ ലക്ഷക്കണക്കിന് അമ്മമാരുടെ മുലയ്‌ക്കൊന്നും ഒരു ഷേപ്പ് ഇല്ലാത്തതു കൊണ്ടാണോ ഗൃഹലക്ഷ്മി മോഡലിനെ ഇറക്കിയത്: കേരളത്തിൽ മുലയൂട്ടാൻ പാകത്തിലുള്ള ഒരു അമ്മയേയും കുഞ്ഞിനേയും പോലും കണ്ടു പിടിക്കാനില്ലേ ഗൃഹലക്ഷ്മി: മുലയൂട്ടൽ വിവാദത്തിൽ ജിലു ജോസഫിനെയും ഗൃഹലക്ഷ്മിയേയും കളിയാക്കി ചെകുത്താൻ

മറുനാടൻ ഡസ്‌ക്

മുലയൂട്ടൽ വിവാദത്തിൽ ഗൃഹലക്ഷമിയേയും ജിലു ജോസഫിനെയും കളിയാക്കി കൊന്നു ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത് ചെകുത്താൻ. ലക്ഷക്കണക്കിന് മുലയൂട്ടുന്ന അമ്മമാർ കേരളത്തിലുണ്ടായിട്ടും ഒരു  മോഡലിനെ മുലയൂട്ടാൻ പൊക്കിക്കൊണ്ടു വന്ന ഗൃഹലക്ഷമിയേയും അതിന് ഇരുന്നു കൊടുത്ത മോഡൽ ജിലു ജോസഫിനേയുമാണ് ചെകുത്താൻ കളിയാക്കുന്നത്.

കേരളത്തിൽ ലക്ഷക്കണക്കിന് അമ്മമാർ മുലയൂട്ടുന്നുണ്ട്. എന്നിട്ടും ഗൃഹലക്ഷ്മി എന്തിനാണ് ഒരു മോഡലിനെ പൊക്കിക്കൊണ്ടു വന്നതെന്നാണ് ചെകുത്താന്റെ ചോദ്യം. അമ്മമാരുടെ മുലയ്ക്ക് എന്താ ഷേപ്പ് ഇല്ലാത്തതു കൊണ്ടാണോ മോഡലിനെയും പൊക്കിക്കൊണ്ടു ഗൃഹലക്ഷ്മി വന്നതെന്നും ചെകുത്താൻ തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചോദിക്കുന്നു.

ഈ കുഞ്ഞിനെ കൊടുത്ത തള്ളയ്‌ക്കെന്താ മുലയില്ലേ? അല്ലെങ്കിൽ അവരുടെ മുലയ്‌ക്കെന്തെങ്കിലും കുഴപ്പമുണ്ടോ? കേരളത്തിൽ ഒരു അമ്മപോലും ഇല്ലേ മുലയൂട്ടുന്ന ഒരു ഫോട്ടോ എടുത്തിടാനെന്നും ഇയാൾ വീഡിയോയിലൂടെ ചോദിക്കുന്നു. ആരെങ്കിലും തുറിച്ചു നോക്കിയിട്ടുണ്ടെങ്കിൽ മുലയൂട്ടുന്ന അമ്മമാരാണ് പ്രതിഷേധിക്കേണ്ടത്. അല്ലാതെ മോഡലിനെ കൊണ്ടു വന്ന് ഇരുത്തി ഗൃഹലക്ഷമിയല്ല പ്രതിഷേധിക്കേണ്ടത്.

ഈ ഫോട്ടോ കണ്ടാൽ ആരും നോക്കി പോകും. പക്ഷേ ഒരു അമ്മ പാലു കൊടുക്കുന്നത് കണ്ടാൽ നോക്കി പോകില്ലെന്നും ഇയാൾ പറയുന്നു. ഗൃഹലക്ഷമി ചെയ്ത ഈ ആന മണ്ടത്തം ആരുടെ തലയിൽ ഉദിച്ച ഉഡായിപ്പാണെന്നും ചെകുത്താൻ. ഇത് ഗൃഹലക്ഷമിക്കും ജിലുവിനും ആകെ നാണക്കേടായി പോയി. കുറച്ച് ഗൃഹലക്ഷ്മി വിറ്റഴിക്കാൻ ഏതോ നാറികൾ ചെയ്ത ഉഡായിപ്പാണിത്. എന്നും വെച്ച് എല്ലാവരും പെണ്ണുങ്ങൾ പാലു കൊടുക്കുന്നതും നോക്കിയിരിക്കുകയല്ല. മുലയ്ക്ക് മേക്ക് അപ്പുമിട്ട് ഒരു മോഡലിനെ കൊണ്ടു വന്നിരുത്തിയല്ല പ്രതിഷേധിക്കേണ്ടതെന്നും ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP