Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവക്കുട്ടിയിൽ പിശാച് ആവാഹിച്ചു; വീഡിയോ കാണുന്നവർക്കു പോലും തലവേദനയും ഹൃദയസ്തംഭനവും; ധൈര്യം ഉള്ളവർക്ക് ഈ വീഡിയോ കാണാം

പാവക്കുട്ടിയിൽ പിശാച് ആവാഹിച്ചു; വീഡിയോ കാണുന്നവർക്കു പോലും തലവേദനയും ഹൃദയസ്തംഭനവും; ധൈര്യം ഉള്ളവർക്ക് ഈ വീഡിയോ കാണാം

പിശാചു ബാധയെക്കുറിച്ച് പഠിക്കുന്നവർക്ക് ഉത്തരം കിട്ടാത്ത ചോദ്യമായി മാറിയിരിക്കുകയാണ് ലണ്ടനിലെ വിചിത്ര സ്വഭാവം കാണിക്കുന്ന ഒരു പാവക്കുട്ടി. പിശാചു ബാധയേറ്റിട്ടുണ്ടെന്ന് പറയപ്പെടുന്ന ഈ പാവക്കുട്ടിയുടെ വീഡിയോ കണ്ടവർക്കു പോലും രക്ഷയില്ലെന്നാണ് റിപ്പോർട്ടുകൾ. അസാധാരണ പെരുമാറ്റം കാണിക്കുന്ന പാവക്കുട്ടിയുടെ ഫോട്ടോകളും വീഡിയോയും കണ്ട നിരവധി പേർക്ക് തലവേദന, നെഞ്ചു വേദന, മനംപിരട്ടൽ തുടങ്ങിയ അസ്വസ്ഥകൾ ഉണ്ടായതായി ഈ പാവക്കുട്ടിയെ കുറിച്ചു പഠിക്കുന്ന ജെയ്‌നി ഹാരിസ് പറയുന്നു. എൺപതോളം പേർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായതായി അറിയിച്ച് തനിക്ക് മെസേജുകൾ അയച്ചിട്ടുണ്ടെന്നും ഹാരിസ് പറയുന്നു.

ഹാരിസ് പാവക്കുട്ടിയെ കൈകാര്യം ചെയ്യുന്ന വീഡിയോ കണ്ട ഒരു സ്ത്രീ തനിക്ക് ഹൃദയസ്തംഭനം പോലുമുണ്ടായെന്ന് അറിയിച്ചതായും അവർ പറയുന്നു. 2,000 മുതൽ പിശാചു ബാധയെ കുറിച്ചു പഠനം നടത്തി വരികയാണ് ഹാരിസ്. തലവേദന, നെഞ്ചു വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾക്കു പുറമെ ചിലർക്ക് മറ്റു അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പാവക്കുട്ടിയുടെ ഫോട്ടോ തുറന്നപ്പോൾ കമ്പ്യൂട്ടർ സ്‌ക്രീൻ വിറച്ചതായും കടുത്ത തലവേദന ഉണ്ടായതായും പറയപ്പെടുന്നു. ചിത്രം തുറന്നു കാണുമ്പോൾ മറ്റൊരാളുടെ അനക്കം മുറിയിൽ അനുഭവപ്പെട്ടതായി ഒരു സ്ത്രീ ഫേസ്‌ബുക്ക് മെസേജിലൂടെ തന്നെ അറിയിച്ചപ്പോൾ ഉടൻ തന്നെ മറുപടി നൽകി പാവക്കുട്ടിയോട് ഉപദ്രിവിക്കരുതെന്ന് പറഞ്ഞപ്പോൾ എല്ലാം ശാന്തമായതായും ഹാരിസ് വിവരിച്ചു.

കഴിഞ്ഞ ദിവസം ഈ പാവക്കുട്ടിയെ കുറിച്ച് വീട്ടിൽ സംസാരിക്കവെ ലൈറ്റ് ബൾബുകൾ മിന്നുകയും വീട്ടിൽ മറ്റാരുടെയോ സാന്നിധ്യം അനുഭവപ്പെട്ടതായും പറഞ്ഞ് മറ്റൊരു സ്ത്രീയും രംഗത്തെത്തിയിരുന്നു. വീഡിയോ അല്ലെങ്കിൽ ഫോട്ടോ കാണുമ്പോൾ മാത്രമല്ല, അതിനു ശേഷവും പാവക്കുട്ടി ഇവരെ വിടാതെ പിന്തുടരുന്നതായാണ് അനുഭവം. ഇതോടെ നിരവധി പേരുടെ ഉറക്കം നഷ്ടമായിരിക്കുകയാണ്. പല ദുരനുഭവങ്ങളും ഉണ്ടായതിനെ തുടർന്ന് ഈ പാവക്കുട്ടിയെ കൈവശം വച്ചിരുന്ന ഒരു സ്ത്രീ ഹാരിസിന് ഇതു അയച്ചു കൊടുക്കുകയായിരുന്നു. പാവക്കുട്ടിയുടെ ഉപദ്രവം മൂലം ഒരു പുരോഹിതനെ വീട്ടിൽ വരുത്തി ചികിത്സ നടത്തിയെങ്കിലും ഫലമില്ലാതായതോടെയാണ് പാവക്കുട്ടിയെ ഹാരിസിന് അയച്ചു കൊടുക്കാൻ ആ സ്ത്രീ തീരുമാനിച്ചത്. ഗുഗ്ൾ സെർച്ചിലൂടെയാണ് ഹോണ്ടഡ് ഡോൾസ് എന്ന സംഘടനയുമായി പ്രവർത്തിക്കുന്ന ഹാരിസിനെ ഇവർ കണ്ടെത്തിയത്. ഇതുപോലെ ബാധയേറ്റ നിരവധി വസ്തുക്കൾ ഹാരിസിന് ലഭിക്കാറുണ്ട്. ഇവയുടെ നിഗൂഢതയെ കുറിച്ചു പഠിക്കുകയാണ് ഇവരുടെ ഇഷ്ടവിഷയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP