Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടുറോഡിൽ വസ്ത്രമഴിച്ച് പ്രമുഖ സിനിമാ നടി; ചുരിദാർ ധരിച്ച് സിനിമാസംഘടനയുടെ ഓഫീസിന് മുന്നിലെത്തിയ നടി പരസ്യമായി വസ്ത്രങ്ങൾ അഴിച്ച് മാറ്റി; പൊലീസ് ഇടപെട്ട് നടിയെ പ്രതിഷേധത്തിൽ നിന്ന് പിന്മാറ്റി; വീഡിയോ കാണാം

നടുറോഡിൽ വസ്ത്രമഴിച്ച് പ്രമുഖ സിനിമാ നടി; ചുരിദാർ ധരിച്ച് സിനിമാസംഘടനയുടെ ഓഫീസിന് മുന്നിലെത്തിയ നടി പരസ്യമായി വസ്ത്രങ്ങൾ അഴിച്ച് മാറ്റി; പൊലീസ് ഇടപെട്ട് നടിയെ പ്രതിഷേധത്തിൽ നിന്ന് പിന്മാറ്റി; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: നടുറോഡിൽ തുണിയഴിച്ച് പ്രമുഖ സിനിമാ നടിയുടെ പ്രതിഷേധം. തെലുങ്ക് നടി ശ്രീ റെഡ്ഡിയാണ് പൊതു നിരത്തിൽ തുണി അഴിച്ച് പ്രതിഷേധം നടത്തി. ചുരിദാർ ധരിച്ച് സിനിമാസംഘടനയുടെ ഓഫീസിന് മുന്നിലെത്തിയ നടി പരസ്യമായി വസ്ത്രങ്ങൾ അഴിച്ച് മാറ്റുകയായിരുന്നു. തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ പ്രതിഷേധം. പൊലീസ് ഇടപെട്ട് നടിയെ പ്രതിഷേധത്തിൽ നിന്ന് പിന്മാറ്റുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം അരങ്ങേറിയത്. രാവിലെ ചുരിദാർ ധരിച്ച് സിനിമാസംഘടനയുടെ ഓഫീസിന് മുന്നിലെത്തിയ നടി എല്ലാവരും കാൺകെ പരസ്യമായി തന്റെ വസ്ത്രങ്ങൾ അഴിച്ച് മാറ്റുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് നടിയെ പ്രതിഷേധത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. കാസ്റ്റിങ് കൗച്ച് തെലുങ്ക് സിനിമയിൽ ഇല്ലെന്ന് പറഞ്ഞ് നടി രാകുൽ പ്രീത് ആണ് ഇത്തരമൊരു ചർച്ചയ്ക്ക് തുടക്കമിട്ടത്. തെലുങ്ക് സിനിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ലെന്നും ഒരു തരത്തിലുമുള്ള ലൈംഗിക ചൂഷണത്തിനും ഇരയായിട്ടില്ലെന്നും പറഞ്ഞ നടി രാകുൽ പ്രീതിനെ വിമർശിച്ച് നടിമാരായ മാധവി ലതയും ശ്രീ റെഡ്ഡിയും രംഗത്തെത്തിയിരുന്നു.

തുടർന്ന് തനിക്കുണ്ടായ ദുരനുഭവങ്ങളെകുറിച്ച് ശ്രീ റെഡ്ഡി തുറന്നുപറച്ചിലും നടത്തി. തെലുങ്ക് സിനിമാ സംവിധായകൻ ശേഖർ കമ്മൂല തന്നെ ചില കഥാപാത്രങ്ങൾ വച്ചു നീട്ടി പ്രലോഭിപ്പിക്കാൻ നോക്കിയെന്നും താൻ വഴങ്ങിയില്ലെന്നും ശ്രീ തുറന്നടിച്ചിരുന്നു. ആരോപണത്തെ ശേഖർ നിഷേധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP