Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐസ് ബക്കറ്റ് ചലഞ്ച് പാരയായി; കുതിരപ്പുറത്തിരുന്ന് വെല്ലുവിളി ഏറ്റെടുത്ത യുവതിക്ക് പിഴച്ചു; വീഡിയോ വൈറലാകുന്നു

ഐസ് ബക്കറ്റ് ചലഞ്ച് പാരയായി; കുതിരപ്പുറത്തിരുന്ന് വെല്ലുവിളി ഏറ്റെടുത്ത യുവതിക്ക് പിഴച്ചു; വീഡിയോ വൈറലാകുന്നു

ഐസ് ബക്കറ്റ് ചലഞ്ച് ലോകമെങ്ങും വ്യാപകമാകുന്നതിനിടെ ഇതാ വ്യത്യസ്തമായൊരു കാഴ്ച. കുതിരപ്പുറത്തിരുന്ന് വെല്ലുവിളി ഏറ്റെടുത്ത യുവതിയുടെ വീഡിയോ വൈറലാകുകയാണിപ്പോൾ. കുതിരപ്പുറത്തിരുന്ന് തലയിലൂടെ തണുത്ത വെള്ളം ഒഴിച്ച യുവതിക്ക് പക്ഷേ, കണക്കുകൂട്ടലുകൾ പിഴച്ചു.

തണുത്ത വെള്ളം ദേഹത്തു വീണതോടെ വിറളിപൂണ്ട കുതിര യുവതിയെയും കൊണ്ട് പായാൻ തുടങ്ങി. ഒടുവിൽ സംഭവിച്ചതോ.. വീഡിയോ കണ്ടുതന്നെ അറിയൂ.. പത്തുലക്ഷത്തിലേറെപ്പേരാണ് ഇതിനകം വീഡിയോ കണ്ടത്.

ഒരുമാസത്തോളമായി ലോകമാകെ ഐസ് ബക്കറ്റ് ചലഞ്ച് ജ്വരം പടർന്ന് പിടിക്കുകയാണ്. മോട്ടോർ ന്യൂറോൺ ഡിസീസിനെക്കുറിച്ച് ബോധവൽക്കരണമുണ്ടാക്കാനും ആ രോഗത്തെ സംബന്ധിച്ചുള്ള ഗവേഷണത്തിന് ഫണ്ട് സ്വരൂപിക്കാനും ലക്ഷ്യമിട്ടാണ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തുന്നത്. മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷനാണ് ഇത് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ആർക്കും ഈ ചലഞ്ചിൽ പങ്കെടുക്കാം. ഇതിനായി ഒരു ബക്കറ്റ് ഐസ് വെള്ളമെടുത്ത് തലയിലൂടെ ഒഴിക്കുകയാണ് ചെയ്യേണ്ടത്. അതിന്റെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയും വേണം. കൂടാതെ മൂന്ന് സുഹൃത്തുക്കളെ ഇതിൽ പങ്കെടുക്കാൻ നോമിനേറ്റ് ചെയ്യുകയും വേണം.

ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കാത്ത മഹാരോഗമായ മോട്ടോർ ന്യൂറോൺ ഡിസീസ് മൂലം ലോകമാകമാനമായി നിരവധി രോഗികൾ നരകയാതന അനുഭവിക്കുന്നുണ്ട്. യുകെയിൽ മാത്രം ഇത്തരം 5000 രോഗികളുണ്ട്.

നിരവധി സെലിബ്രിറ്റികളാണ് ചലഞ്ചിൽ പങ്കാളികളായിക്കൊണ്ടിരിക്കുന്നത്. ഫേസ്‌ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗ് ഐസ് ബക്കറ്റ് ചലഞ്ചിൽ പങ്കെടുത്ത് തലവഴി വെള്ളമൊഴിക്കുകയും ബിൽഗേറ്റ്‌സിനെ ഇതിൽ പങ്കെടുക്കാൻ വെല്ലുവിളിക്കുകയും ചെയ്തത് വാർത്തകളിൽ നിറയുകയും ഇതിന്റെ ദൃശ്യങ്ങൾ വൈറലായി പടരുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യൂ ബുഷ്, തുടങ്ങിയവർ ചലഞ്ചിൽ പങ്കെടുത്തപ്പോൾ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ക്ഷണം നിരസിക്കുകയാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP