Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിമ്പുവിന്റെയും നയൻതാരയുടെയും വാലന്റൈൻസ് ഡേ സ്‌പെഷൽ വിഡീയോ കാണാം

ചിമ്പുവിന്റെയും നയൻതാരയുടെയും വാലന്റൈൻസ് ഡേ സ്‌പെഷൽ വിഡീയോ കാണാം

ചിമ്പുവും നയൻതാരയും പ്രണയത്തിലായിരുന്നതും പിന്നീട് വേർപിരിഞ്ഞതുമെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രണയത്തിന്റെ ആഘോഷത്തിലും നൊമ്പരത്തിന്റെയും കാലത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന വാലന്റൈൻസ് ഡേ സ്‌പെഷ്യൽ വീഡിയോ പുറത്തിറങ്ങി. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ഇതു നമ്മ ആൾ എന്ന ചിത്രത്തിന്റെ പ്രമോ വിഡീയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്.

സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച രസകരമായ നിമിഷങ്ങളും മറ്റും കോർത്തിണക്കിയതാണ് പുതിയ വീഡിയോ. നേരത്തെ ചിത്രത്തിന്റേതായി ഇറങ്ങിയ ടീസറിന് വൻവരവേൽപ്പ് ലഭിച്ചിരുന്നു. പാണ്ഡിരാജാണ് ചിത്രത്തിന്‌റെ സംവിധായകൻ. സന്താനവും സൂരിയും ഹാസ്യത്തിന് ചുക്കാൻപിടിച്ചെത്തുന്ന ചിത്രത്തിൽ അതിഥിതാരമായി ആൻഡ്രിയ ജെർമിയയും വേഷമിടുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് നയൻസും ചിമ്പുവും വെള്ളിത്തിരയിൽ ഒരുമിച്ചെത്തുന്നത്. ചിത്രത്തിൽ ഭാര്യാ ഭർത്താക്കന്മാരുടെ വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. തമിഴ് സിനിമാ പ്രേമികൾ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP