Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മുടെ രാജ്യത്തെ ബലാത്സംഗ തലസ്ഥാനമാക്കുന്ന ഡോട്ടർ ഓഫ് ഇന്ത്യ ബിബിസി സംപ്രേഷണം ചെയ്തു; ഇന്ത്യ പ്രതിഷേധിച്ചപ്പോൾ യൂട്യൂബിൽ നിന്നു നീക്കി; ഇപ്പോഴും ലഭ്യമായ വീഡിയോ ഇവിടെ കാണാം

നമ്മുടെ രാജ്യത്തെ ബലാത്സംഗ തലസ്ഥാനമാക്കുന്ന ഡോട്ടർ ഓഫ് ഇന്ത്യ ബിബിസി  സംപ്രേഷണം ചെയ്തു;  ഇന്ത്യ പ്രതിഷേധിച്ചപ്പോൾ യൂട്യൂബിൽ നിന്നു നീക്കി; ഇപ്പോഴും ലഭ്യമായ വീഡിയോ ഇവിടെ കാണാം

ന്ത്യയുടെ പ്രതിഷേധത്തിന് പുല്ലുവില കൽപ്പിച്ചുകൊണ്ട് ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്റി ഫിലിം ഇന്ന് വെളുപ്പിന് ബിബിസി ലോകമെങ്ങും സംപ്രേഷണം ചെയ്തുവെങ്കിലും പ്രതിഷേധം ശക്തമായതോടെ ഡോക്യുമെന്ററി പിൻവലിച്ചു. ഡൽഹി കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ അഭിമുഖം ഉൾപ്പെട്ട വിവാദ ഡോക്യുമെന്ററി വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബ് സംപ്രേഷണം ചെയ്ത ദിവസം തന്നെ പിൻവലിക്കുകയായിരുന്നു. ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററി ഇന്ത്യയെ ബലാത്സംഗ തലസ്ഥാനമാക്കുന്ന തരത്തിൽ പ്രതിഛായയ്ക്കു മങ്ങലേൽപ്പിക്കുന്നു എന്ന കാണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവാദ ഡോക്യുമെന്റി നിരോധിച്ചത്.

സാധാരണ ഗതിക്ക് ബിബിസിയുടെ പരിപാടികൾ പണം കൊടുത്തുവാങ്ങുന്നവർക്കു മാത്രം വെളിയിൽ ലഭ്യമായിരിക്കവേ ഈ പരിപാടി സംപ്രേഷണം ചെയ്ത ഉടൻ അതിന്റെ യൂട്യൂബ് ദൃശ്യങ്ങളും പുറത്തു വന്നത് ബിബിസുയെട അജണ്ടയിൽ സംശയം ജനിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിൽ നിരോധിക്കുകയും  നിയമനടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.  ഒരു മണിക്കൂർ നീണ്ട ആ പരിപാടിയുടെ വീഡിയോ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.

മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ 2012 ഡിസംബറിൽ അരങ്ങേറിയ ഡൽഹി ബലാത്സംഗത്തിലെ പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്റി തയാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഓരോ മിനിട്ടിലും ഓരോ പെൺകുട്ടി റേപ്പ് ചെയ്യപ്പെടുന്നു, അവയിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടാത്തവയാണ് എന്നിങ്ങനെയുള്ള കമന്റുകൾ ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുമെന്നതിനാലാണ് ഡോക്യുമെന്ററിയുടെ സംപ്രേഷണത്തെ ഇന്ത്യ എതിർത്തിരുന്നത്.

ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജ്യോതിയെന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഓർമകളോടെയാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. പ്രകാശം എന്നർഥം വരുന്ന ജ്യോതി എന്നു പേരിട്ട പെൺകുട്ടി യഥാർഥത്തിൽ തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവും പ്രകാശവും കൊണ്ടുവന്നുവെന്നുവെന്ന് മാതാപിതാക്കൾ ഓർക്കുന്നു. ചെറുപ്പം മുതലേ ഡോക്ടറാകണമെന്ന് ആഗ്രഹിച്ചിരുന്ന ജ്യോതി അതിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് അവർ പറയുന്നു. എന്നാൽ ഒരു സിനിമയ്‌ക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മകളെ പിന്നീട് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിലാണ് അവർക്ക് കാണാൻ സാധിച്ചത്.

തന്റെ പ്രവർത്തിയെ ന്യായീകരിക്കും വിധം പ്രതി മുകേഷിന്റെ വാദങ്ങൾ മുഴുവൻ ബിബിസി ഡോക്യുമെന്ററിയിൽ നൽകിയിരിക്കുന്നത് ഭാരതത്തേയും ഭാരതസംസ്‌ക്കാരത്തേയും സ്‌നേഹിക്കുന്ന ആർക്കും സഹിക്കാൻ കഴിയില്ല. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്വം പെൺകുട്ടികൾക്കാണെന്നും അസമയങ്ങളിൽ പെൺകുട്ടിക പുറത്ത് കറങ്ങി നടക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും ഇയാൾ പറയുന്നു. വളരെ മൃഗീയവും ക്രൂരവുമായ രീതിയിൽ പെൺകുട്ടിയെ ആക്രമിച്ച ഇരകളിൽ ഒരാൾ അവളുടെ ഉള്ളിൽ കൈയിൽ നീളത്തിൽ എന്തോ വലിച്ചെടുത്തു. അത് അവളുടെ കുടലായിരുന്നു-മനസ്സാക്ഷി മരവിച്ചുപോകുന്ന തരത്തിലുള്ള മുകേഷിന്റെ ഈ വിവരണമാണ് ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നാലോ അഞ്ചോ പേർ മാറി മാറി ഉപയോഗിച്ച പെൺകുട്ടി മരിച്ചെന്ന് ബോധ്യമായതോടെ അവളെ ബസിൽ നിന്ന് പുറത്തെറിയാനുള്ള ശ്രമമായിരുന്നു പിന്നീട്. പെൺകുട്ടി ബഹളമുണ്ടാക്കാതെ അടങ്ങി കിടന്നിരുന്നെങ്കിൽ, സെക്‌സ് അനുവദിച്ചിരുന്നെങ്കിൽ അവൾ കൊല്ലപ്പെടുമായിരുന്നില്ല- മുകേഷ് സ്വയം ന്യായീകരിക്കുന്നു. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീകളുടേതാണെന്നും ജ്യോതിയുടെ കൊല അവിചാരിതമായി സംഭവിച്ചതാണെന്നും മുകേഷ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

സംഭവുമായി ബന്ധപ്പെട്ട വക്കീലന്മാരുടേയും സാമൂഹിക പ്രവർത്തകരുടേയും പ്രതികളുടെ ബന്ധുക്കളേയും പൊലീസ് ഓഫീസർമാരുടേയും പ്രതികരണങ്ങൾ ഡോക്യുമെന്ററിയുണ്ട്. പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടതിന്റെ പിറ്റേന്ന് മുതൽ അരങ്ങേറിയ കലാപങ്ങൾ ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. ചിത്രം ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് ഡൽഹി കോടതി തടഞ്ഞിരിക്കുകയാണെന്ന് ഡോക്യുമെന്ററിയുടെ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. 2012 ഡിസംബർ 16ന് ഇന്ത്യയെ മാത്രമല്ല, ലോകത്തെ തന്നെ നടുക്കിയ ബലാത്സംഗം അരങ്ങേറുമ്പോൾ അത് ഇന്ത്യയുടെ പ്രതിഛായക്കു തന്നെ മങ്ങലേൽപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

പ്രതിഭാഗം വക്കീൽ എം എൽ ശർമയുടെ അഭിപ്രായങ്ങളും മുകേഷിന്റെ ന്യായങ്ങളോട് കൂട്ടിവായിക്കാവുന്നതാണ്. പെൺകുട്ടി ഒരു പുഷ്പം പോലെയാണ്. കാണാൻ നല്ല ഭംഗിയുണ്ടാവും. മൃദുലമായിരിക്കും. കാണുന്നവർക്ക് സന്തോഷം തരും. എന്നാൽ അതേസമയം പുരുഷൻ ഒരു മുള്ളാണ്. കരുത്തും ശക്തിയുമുണ്ട്. പൂവിന് എപ്പോഴും സംരക്ഷണം ആവശ്യമുണ്ട്. പൂവ് എവിടെ വയ്ക്കുന്നു എന്നതിനനുസരിച്ചാണ് അതിന്റെ വില. ഓടയിലിട്ടാൽ അത് ചീത്തയായിപ്പോകും. സമൂഹത്തിൽ പെൺകുട്ടികൾ സന്ധ്യ കഴിഞ്ഞാൽ അപരിചിതരുടെ കൂടെ പുറത്തുപോകാൻ അനുവദിക്കാറില്ല. അവൾ ഇന്ത്യൻ സംസ്‌ക്കാരത്തെ മറന്ന് സിനിമാ സംസ്‌ക്കാരത്തിന് പുറകേ പോയി. സ്ത്രീയെന്നു പറഞ്ഞാൽ ഉടനെ പുരുഷന്റെ കണ്ണിൽ സെക്‌സ് വരും. നമ്മുടെ സംസ്‌ക്കാരത്തിൽ സ്ത്രീകൾക്കു യാതൊരു വിലയുമില്ലെന്ന് എംഎൽ ശർമ വ്യക്തമാക്കി.

വധശിക്ഷക്ക് കാത്ത് ജയിലിൽ കിടക്കുന്ന പ്രതികൾക്ക് സംഭവത്തിൽ കുറ്റബോധമില്ലെന്നതും തങ്ങളെതന്നെ ന്യായീകരിച്ചുകൊണ്ട് പെൺകുട്ടിയെ കുറ്റപ്പെടുത്തിയും അപമാനിച്ചും മുകേഷ് സിങ് സംസാരിച്ചത് കടുത്ത പ്രതിഷേധമാണ് ഇളക്കിവിട്ടിരിക്കുന്നത്. തുടർന്ന് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തരുതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വാർത്താ ചാനലുകളോട് നിർദ്ദേശിച്ചിരുന്നതാണ്. ഡോക്യുമെന്ററി സംവിധാനം ചെയ്ത ലെസ്ലിക്കെതിരേ നിയമനടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രാലയം പദ്ധതികൾ തയാറാക്കി വരുന്നുണ്ട്.  സ്ത്രീവിരുദ്ധ ഡോക്യുമെന്ററിയുടെ പേരിൽ പാർലമെന്റിൽ ഇരുസഭകളും ഇന്നലെ പ്രക്ഷുബ്ധമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP