Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോക്ടറെ, ആശിർവാദം മാത്രം മതി.. ഇതൊരു വിലപിടിപ്പുള്ള സമ്മാനമാണ്, അത് വേണ്ട; മകളുടെ വിവാഹത്തിന് നൽകിയ സമ്മാനം തിരസ്‌ക്കരിച്ച പിണറായി വിജയനെ ഓർത്ത് ഡോ. ആസാദ് മൂപ്പൻ; കേരളത്തിലെ രാഷ്ട്രീയക്കാർക്കെല്ലാം ഗുഡ് സർട്ടിഫിക്കറ്റ് നൽകി ആസ്റ്റർ എം ഡി നേരെ ചൊവ്വയിൽ

ഡോക്ടറെ, ആശിർവാദം മാത്രം മതി.. ഇതൊരു വിലപിടിപ്പുള്ള സമ്മാനമാണ്, അത് വേണ്ട; മകളുടെ വിവാഹത്തിന് നൽകിയ സമ്മാനം തിരസ്‌ക്കരിച്ച പിണറായി വിജയനെ ഓർത്ത് ഡോ. ആസാദ് മൂപ്പൻ; കേരളത്തിലെ രാഷ്ട്രീയക്കാർക്കെല്ലാം ഗുഡ് സർട്ടിഫിക്കറ്റ് നൽകി ആസ്റ്റർ എം ഡി നേരെ ചൊവ്വയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ രാഷ്ട്രീയക്കാരെ കുറിച്ച് പറയുമ്പോൾ മലയാളികൾ പലപ്പോവും പുച്ഛമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും അവസരം കിട്ടുമ്പോൾ തന്നെ കടുത്ത വിമർശനം ഉന്നയിക്കുകയാണ് മലയാളികളുടെ പതിവ്. ഈ പതിവു ശീലം മനസിലാകാൻ സോഷ്യൽ മീഡിയ മാത്രം നോക്കിയാൽ മതി. രാഷ്ട്രീയക്കാരെ സൂക്ഷ്മമായി നിരീക്ഷിച്ച് ശരിതെറ്റുകൾ ചൂണ്ടിക്കാട്ടാൻ മിടുക്കരാണ് അവർ. എന്നാൽ, കേരളത്തിലും ഗൾഫിലും വലിയ ഹോസ്പിറ്റൽ സൃംഖലയുടെ ഉടയമായ ഡോ. ആസാദ് മൂപ്പൻ പറയുന്നത് കേരളത്തിലെ രാഷ്ട്രീയക്കാർ നല്ല മനസുള്ളവരും മിടുക്കന്മാരുമാണെന്നാണ്. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. മനോരമയുടെ നേരെ ചൊവ്വേയിൽ ജോണി ലൂക്കോസിനോടാണ് ഡോ. ആസാദ് മൂപ്പൻ തന്റെ അനുഭവം പങ്കുവച്ചത്.

മൂന്ന് മുഖ്യമന്ത്രിമാരിൽ നിന്നും തനിക്കുണ്ടായ അനുഭവം പങ്കുവച്ചാണ് ആസാദ് മൂപ്പർ കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ഗുഡ്‌സർട്ടിഫിക്കറ്റ് നൽകിയത്. കോളേജ് കാലത്ത് എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന താൻ രാഷ്ട്രീയത്തെ നോക്കിക്കാണാറുണ്ടെന്നും ആസാദ് മൂപ്പൻ പറയുന്നു. ഇ കെ നായനാരുമായും ഉമ്മൻ ചാണ്ടിയും പിണറായിയുമായും നല്ല ബന്ധമാണ് ഉള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇകെ നായനാരെ കാണാൻ ഒരിക്കൽ പോയപ്പോൾ ഒരാൾക്ക് വേണ്ടി ഭാര്യ ശാരദ ടീച്ചർ വഹാബിനോട് പറഞ്ഞ കാര്യം പറഞ്ഞാണ് അദ്ദേഹം നായനാരുമായുള്ള ബന്ധം ഓർത്തെടുത്തത്.

ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തിന് നൽകിയ സമ്മാനം അദ്ദേഹം തിരസ്‌ക്കരിച്ച വിവരവും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഒരു സമ്മാനവുമായാണ് ഞാൻ കടന്നു ചെന്നത്. ഒരു ആഭരണമായിരുന്നു അത്. അന്ന് പിണറായി വിജയൻ പറഞ്ഞു, ഡോക്ടറേ, ആശിർവാദം മതി. ഇതൊരു എക്‌സ്പൻസീവായ സമ്മാനമാണ്. ഇത് വേണ്ടാന്നു പറഞ്ഞ് തിരസ്‌കരിച്ചു. വിലകൂടിയ സമ്മാനമായതു കൊണ്ടാണ് അദ്ദേഹം അത് വാങ്ങാതിരുന്നതെന്നും ആസാദ് മൂപ്പൻ ജോണി ലൂക്കോസിനോട് പറഞ്ഞു.

ഉമ്മൻ ചാണ്ടിയിൽ നിന്നും ഇത്തരമൊരു അനുഭവം ഉണ്ടായതായി ആസാദ് മൂപ്പൻ പറഞ്ഞു. പിറവം ഉപതിരഞ്ഞെടുപ്പിന്റെ കാലത്ത് തന്നോട് തെരഞ്ഞെടുപ്പിലേക്കായി പണം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആർകെ തന്നെ വിളിച്ചു ചോദിച്ചപ്പോൾ പണം നല്കി. എന്നാൽ, വേറെ വഴിയിൽ പണം കിട്ടിയെന്ന് പറഞ്ഞ് നൽകിയ തുക തിരിച്ചു നൽകുകയായിരുന്നു. ഇത്തരം സംഭവങ്ങൾ കേരളത്തിലേ നടക്കുകയൂള്ളൂവെന്നാണ് ആസാദ് മൂപ്പർ പറയുന്നത്.

കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്നും നിക്ഷേപം നടത്താനുള്ള മെത്തേഡ് അറിഞ്ഞാൽ മാത്രം മതിയെന്നുമാണ് ആസാദ് മൂപ്പൻ പറയുന്നത്. അതിസമ്പന്നരുടെ ലിസ്റ്റിൽ ഇടംപിടിച്ച മലയാളിയെന്ന നിലയിൽ പ്രത്യേകിച്ച് ഒന്നും തോന്നാറില്ലെന്നും ആസാദ് മൂപ്പൻ പറയുന്നു. നിരവധി മലയാളികൾക്ക് ജോലി നൽകുന്ന വ്യക്തിയെന്ന നിലിയൽ അഭിമാനമുണ്ടെന്നും ആസാദ് മൂപ്പൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP