Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ക്രൂരമായ കൊലപാതകങ്ങൾ ഐസിസിനു വീഡിയോ ഗെയിം പോലെ; തോക്കിന്മുനയിൽ ക്യാമറ വച്ചു റെക്കോർഡ് ചെയ്ത മരണങ്ങൾ പുറത്തു വിട്ട് ഭീകര സംഘടന

ക്രൂരമായ കൊലപാതകങ്ങൾ ഐസിസിനു വീഡിയോ ഗെയിം പോലെ; തോക്കിന്മുനയിൽ ക്യാമറ വച്ചു റെക്കോർഡ് ചെയ്ത മരണങ്ങൾ പുറത്തു വിട്ട് ഭീകര സംഘടന

സിസ് നിയന്ത്രണത്തിലുള്ള ഇറാഖി നഗരമായ തിക്രിത് തിരിച്ചു പിടിക്കാൻ ഇറാഖി സേനയും ഷിയാ സേനയും കടുത്ത പോരാട്ടം നടത്തുന്നതിനിടെ ഇറാഖി തടവുകാരെ കൊലപ്പെടുത്തുന്ന ഭീതിപ്പെടുത്തുന്ന വീഡിയോകൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പുറത്തു വിട്ടു. തോക്കിൻ ബാരലിൽ ഘടിപ്പിച്ച ക്യാമറകളിൽ പകർത്തിയ വീഡിയോ ഗെയ്മുകളിലേതു പോലുള്ള കൊലപാതക ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കണ്ണുകെട്ടിയ തടവുകാരെ മുട്ടിലിരുത്തി തലയ്ക്കു പിന്നിൽ തൊട്ടടുത്ത് നിന്ന് വെടിവയ്ക്കുന്ന ക്രൂര ദൃശ്യമാണിത്. ഐസിസിന്റെ ടൈഗ്രിസ് റിവർ ബ്രാഞ്ച് ആണ് കൊടുംക്രൂരതയുടെ ഭീകരത അപ്പാടെ പകർത്തിയ ദൃശ്യങ്ങൾ പുറത്തു വിട്ടത്. തിക്രിത്തിൽ നിന്നും 70 മൈലുകൾ വടക്ക് മുപ്പതിനായിരത്തോളം ഇറാഖി സൈനികരാണ് ഐസിസുമായി കനത്ത പോരാട്ടം നടത്തുന്നത്.

എച്ച് ഡി ക്യാമറകൾ ഉപയോഗിച്ച് പകർത്തിയ ഈ ദൃശ്യങ്ങൾ തികഞ്ഞ ഒരു കമ്പ്യൂട്ടർ ഗെയിമിനെ അനുസ്മരിപ്പിക്കുന്നതാണ്. ബാരലിൽ ഘടിപ്പിച്ച ക്യാമറയിൽ വെടിയുള്ള പാഞ്ഞ് തടവുകാരുടെ തലയ്ക്കു പിറകിൽ തുളച്ചു കയറുന്നതും പിടഞ്ഞു വീഴുന്നതും വ്യക്തമായി പതിഞ്ഞിരിക്കുന്നു. ഇത്തരം വീഡിയോ ഗെയിമുകൾ സുപരിചിതമായ പാശ്ചാത്യ ലോകത്തെ യുവ സമൂഹത്തെ സ്വാധീനിക്കാനാണ് ഇത്തരത്തിൽ കൊലപാതകങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. അഞ്ചു തടവുകാരെ കൊണ്ടു വന്ന് റോഡരികിൽ മുട്ടിലിരുത്തിയാണ് ഈ ക്രൂരത. സംഭവ സ്ഥലത്ത് ഈ കാഴ്ച കാണാനായി നിരവധിയാളുകളും ഒത്തു ചേർന്നരിന്നു. പലരും മൊബൈൽ ക്യാമറയിൽ ഈ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നുണ്ട്.

വെടിവച്ച ശേഷമുള്ള ദൃശ്യങ്ങളിൽ പൊട്ടിച്ചിതറിയ തലകളുമായി തടവുകാരുടെ ചേതനയറ്റ ശരീരം റോഡിൽ കിടക്കുന്നതും കാണാം. ഈ ക്രൂരത എവിടെ വച്ചു നടത്തിയതാണെന്ന് വ്യക്തമല്ല. എന്നാൽ സാധാരണ ഈ ഐസിസ് വിഭാഗം പ്രവർത്തിക്കുന്നത് ഇറാഖിലെ ഹൈവേ വണ്ണിനോടു ചേർന്നുള്ള അസ്വിയ, അൽ ശിർഖാത്ത് എന്നിവിടങ്ങളിലാണ്. മികച്ച നിലവാരത്തിലുള്ള വീഡിയോയിൽ ഐസിസ് മാദ്ധ്യമ വിഭാഗത്തിന്റെ ലോഗോയും ഉണ്ട്. തങ്ങളുടെ പ്രദേശത്ത് ഒരു ഐസിസ് പ്രതിരോധ സംഘം രൂപീകരിക്കാൻ ശ്രമിച്ചതിനാണ് അഞ്ചു പേരെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP