Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആധുനിക മലയാള ഭാഷയുടെ മാതാവ് താൻ തന്നെയെന്ന് തെളിയിച്ച് രഞ്ജിനി ഹരിദാസ്; ഫ്‌ലവേഴ്‌സ് ചാനൽ ഷോയ്ക്കിടെ നടൻ ഇർഫാൻ ഖാനെ കൊണ്ട് മലയാളം പറയിച്ചും മമ്മൂട്ടിക്കും മോഹൻലാലിനും സിന്ദാബാദ് വിളിപ്പിച്ചും അവതാരിക

ആധുനിക മലയാള ഭാഷയുടെ മാതാവ് താൻ തന്നെയെന്ന് തെളിയിച്ച് രഞ്ജിനി ഹരിദാസ്; ഫ്‌ലവേഴ്‌സ് ചാനൽ ഷോയ്ക്കിടെ നടൻ ഇർഫാൻ ഖാനെ കൊണ്ട് മലയാളം പറയിച്ചും മമ്മൂട്ടിക്കും മോഹൻലാലിനും സിന്ദാബാദ് വിളിപ്പിച്ചും അവതാരിക

കൊച്ചി: ആധുനിക മലയാള ഭാഷയുടെ മാതാവെന്നാണു രഞ്ജിനി ഹരിദാസ്. ആരേയും മലയാളം പഠിപ്പിക്കാനാകുമെന്ന ആത്മവിശ്വാസമാണ് കരുത്ത്. ഇതിന്റെ നേർചിത്രമാണ് ഫ്‌ലവേഴ്‌സ് ചാനലിന്റെ അവാർഡ് നൈറ്റിൽ കണ്ടത്. കക്ഷി ബോളിവുഡിലെ ഒരു താരത്തെ മലയാളം പഠിപ്പിച്ച് മമ്മൂട്ടിക്കും മോഹൻലാലിനും സിന്ദാബാദും വിളിപ്പിച്ചു. ബോളിവുഡ് താരം ഇർഫാൻ ഖാനെയാണ് രഞ്ജിനി മലയാളം പഠിപ്പിച്ചത്.

താനൊരു മോഹൻലാൽ മമ്മൂട്ടി ഫാനാണെന്നു ഇർഫാൻ തുറന്നു പറഞ്ഞതോടെ രഞ്ജിനി ഇർഫാനെക്കോണ്ട് മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും സിന്ദാബാദ് വിളിപ്പിക്കുകയായിരുന്നു. മലയാളം അറിയാത്ത ഇർഫാനെ മലയാളം പറഞ്ഞ് പഠിപ്പിച്ചായിരുന്നു രജ്ഞിനിയുടെ നടപടി. നിങ്ങൾ എല്ലാവരേയും കണ്ടതിൽ എനിക്ക് സന്തോഷമുണ്ടെന്നും രഞ്ജനിയുടെ സഹായത്തോടെ ഇർഫാൻ ഖാൻ പറഞ്ഞപ്പോൾ സദസിൽ നിറഞ്ഞ കൈയടിയുണ്ടായി. രഞ്ജനി പറഞ്ഞു കൊടുത്തത് ഒരു സങ്കോചവുമില്ലാതെ ഇർഫാൻ കേട്ട് പറയുകയായിരുന്നു. നോക്കൂ രഞ്ജിനിയേക്കാൾ നന്നായി ഇർഫാൻ മലയാളം പറയുന്നില്ലേ എന്നാണ് ചാനൽ പ്രെമോ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലവാചകം. സംവിധായകൻ സിദ്ദിഖും ഈ സമയം രഞ്ജനിയ്‌ക്കൊപ്പം വേദിയിലുണ്ട്.

വേദിയിൽ നിന്ന് ഇറങ്ങുമ്പോഴാണ് താൻ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ആരാധകനാണെന്ന് പറയുന്നത്. അതിന് ശേഷം സിന്ദാബാദും വിളിച്ചു. 'ഹെൻകോ ഫ്‌ലവേഴ്‌സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ്' ചടങ്ങിലായിരുന്നു ഇർഫാൻ ഖാന്റെ മലയാളം പറച്ചിൽ. ഇർഫാന്റെ മനസ്സ് അറിഞ്ഞ് രഞ്ജനി ഹരിദാസാണ് ബോളിവുഡ് താരത്തെ കൊണ്ട് മലയാളം പറയിപ്പിച്ചത്. ഈ മാസം 13, 14 തീയതികളിലാകും ഈ അവാർഡ് നൈറ്റ് ചാനൽ സംപ്രേഷണം ചെയ്യുക. ഫ്‌ലവേഴ്‌സിന്റെ ചടങ്ങിൽ ബോളിവുഡിൽ നിന്ന് ഇർഫാൻ ഖാനും കരീന കപൂറുമാണ് അതിഥികളായി എത്തിയത്.

ഫ്‌ലവേഴ്‌സ് ചാനൽ ദുബായിലാണ് അവാർഡ് നിശ നടത്തിയത്. അവാർഡ് നിശ ടെലികാസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി ഫ്‌ലവേഴ്‌സ് പുറത്തുവിട്ട പ്രമോ വീഡിയോ വൈറലാവുകയും ചെയ്തു. ബോളിവുഡിലെ ഖാൻ ത്രയങ്ങൾ നൂറ് കോടി സിനിമകളുമായി മുന്നേറിയപ്പോൾ ഹോളിവുഡിൽ ആയിരം കോടി പിന്നിട്ട രണ്ട് ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രമായാണ് ഇർഫാൻ ഖാൻ ശ്രദ്ധിക്കപ്പെട്ടത്. ലൈഫ് ഓഫ് പൈയിലെയും ജുറാസിക് പാർക്ക് പുതിയ പതിപ്പിലെയും കേന്ദ്രകഥാപാത്രമായിരുന്നു ഇർഫാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP