Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയെ ഐസിസ് തകർക്കുന്നത് എങ്ങനെ? ഹോളിവുഡ് സിനിമാ സങ്കേതം ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ പുറത്തു വിട്ടു ഭീഷണി

അമേരിക്കയെ ഐസിസ് തകർക്കുന്നത് എങ്ങനെ? ഹോളിവുഡ് സിനിമാ സങ്കേതം ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ പുറത്തു വിട്ടു ഭീഷണി

ബാഗ്ദാദ്: ഐസിസിനെ തകർക്കാനൊരുങ്ങുന്ന അമേരിക്കയ്ക്കുള്ള മുന്നറിയിപ്പുമായി ഐസിസിന്റെ പുതിയ വീഡിയോ പുറത്ത്. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന സാങ്കേതികത്തികവോടെയാണ് ഐസിസ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 'ഫ്‌ളെയിംസ് ഓഫ് വാർ' എന്നാണു 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ പേര്.

വിമതരുമായുള്ള യുദ്ധത്തിൽ അമേരിക്കൻ ഭടന്മാർ കൊല്ലപ്പെടുന്നതായാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈറ്റ്ഹൗസിന്റെയും അമേരിക്കൻ നേതാക്കളുടെയും ദൃശ്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് തകർക്കാൻ മടിക്കില്ലെന്ന സൂചനയും സന്ദേശത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അൽ ഹയാത് മീഡിയ സെന്ററാണ് കഴിഞ്ഞ ദിവസം ഈ വീഡിയോ പുറത്തു വിട്ടത്. മുതിർന്ന അമേരിക്കൻ സൈനികോദ്യോഗസ്ഥൻ ജനറൽ മാർട്ടിൻ ഡെംപ്‌സിക്കുള്ള മറുപടിയായാണ് ഈ വീഡിയോയെന്നതും വ്യക്തമാണ്. ഇറാഖിലെ അമേരിക്കയുടെ വ്യോമാക്രമണ പദ്ധതി പാളുകയാണെങ്കിൽ കരയുദ്ധത്തിനായുള്ള സാധ്യതകൾ ആരായുമെന്ന് കഴിഞ്ഞ ദിവസം ജനറൽ മാർട്ടിൻ ഡെംപ്‌സി വ്യക്തമാക്കിയിരുന്നു.

ഹോളിവുഡ് സിനിമയുടെ ട്രെയിലറിലെന്ന പോലെ അമേരിക്കൻ സേനയെ തകർക്കുന്ന ദൃശ്യങ്ങളൊക്കെ സ്ലോ മോഷനിലാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി ഐസിസ് പുറത്തുവിട്ട വീഡിയോകളിൽ കൂടുതൽ എഡിറ്റിങ് നടത്തിയ വീഡിയോ ആണ് ഫ്‌ളെയിംസ് ഓഫ് വാർ. 

അതേ സമയം സിറിയയിൽ വ്യോമാക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിനു പ്രസിഡന്റ് ബരാക് ഒബാമ അനുമതി നൽകിയതിനു പിന്നാലെ ഐസിസ് വിമതർ ഒളിയിടങ്ങളിലേക്ക് നീങ്ങിയതായി സൂചന. തങ്ങളുടെ ശക്തികേന്ദ്രങ്ങളിലുൾപ്പെടെ നഗരപ്രദേശങ്ങളിൽ നിന്നു വിമതർ പിൻവലിഞ്ഞത് പുതിയ യുദ്ധമുറയുടെ ഭാഗമാണെന്നാണു സൂചന. മാദ്ധ്യമശ്രദ്ധയിൽനിന്ന് അകന്ന് ആയുധങ്ങളും ആളുകളെയും പുനർവിന്യസിപ്പിക്കുകയാണു വിമതർ. ഇറാഖിൽ തുടങ്ങിയ വ്യോമാക്രമണം സിറിയയിലേക്കും വ്യാപിപ്പിക്കുമെന്ന അമേരിക്കൻ ഭീഷണിക്കു പിന്നാലെ ഡമാസ്‌കസിന്റെ വടക്കുകിഴക്കുള്ള റാഖയിൽ ആയുധനീക്കം സജീവമായിരുന്നെന്നു നാട്ടുകാരും പറയുന്നു. 

സിറിയയിലും ഐഎസ് വിമതർക്കെതിരായി സമാനരീതിയിലുള്ള ആക്രമണം നടത്തുന്നതിനും അമേരിക്കയ്ക്ക് പദ്ധതിയുണ്ട്. രണ്ട് അമേരിക്കൻ മാദ്ധ്യമപ്രവർത്തകരെയും ബ്രിട്ടീഷ് സന്നദ്ധപ്രവർത്തകനെയും വധിച്ചതിനു പിന്നാലെയാണ് ഐഎസിനെതിരായി അമേരിക്ക ശക്തമായി രംഗത്തുവന്നത്. തങ്ങളുടെ പൗരന്മാരെ രക്ഷിക്കുയെന്നതിനേക്കാൾ ഐഎസിനെ തുരത്തുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP