Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിലേത് പോലെ രാഷ്ട്രീയ കൊലപാതകങ്ങൾ ഇസ്രയേലിൽ ഇല്ല; സ്ത്രീകൾ അപമാനിക്കപ്പെടാറുമില്ല; അറിയാത്ത കാര്യങ്ങൾ എഴുതും മുമ്പ് ഇവിടെത്തെ മലയാളികളെ എങ്കിലും മുഖ്യമന്ത്രി ഓർക്കണമായിരുന്നു; ഇസ്രയേലിനെ ഭീകരരാഷ്ട്രമായി ചിത്രീകരിച്ച പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ച് ഇസ്രയേലിലെ മലയാളി നഴ്‌സിന്റെ വീഡിയോ

കേരളത്തിലേത് പോലെ രാഷ്ട്രീയ കൊലപാതകങ്ങൾ ഇസ്രയേലിൽ ഇല്ല; സ്ത്രീകൾ അപമാനിക്കപ്പെടാറുമില്ല; അറിയാത്ത കാര്യങ്ങൾ എഴുതും മുമ്പ് ഇവിടെത്തെ മലയാളികളെ എങ്കിലും മുഖ്യമന്ത്രി ഓർക്കണമായിരുന്നു; ഇസ്രയേലിനെ ഭീകരരാഷ്ട്രമായി ചിത്രീകരിച്ച പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ച് ഇസ്രയേലിലെ മലയാളി നഴ്‌സിന്റെ വീഡിയോ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം ലോകം മുഴുവൻ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടിവരുന്ന സാഹചര്യത്തിൽ മറ്റ് ലോക രാഷ്ട്രങ്ങൾ പോലും അസൂയയോടെയാണ് ഇന്ത്യയെ വീക്ഷിച്ചതും. അത്രയ്ക്ക് ഊഷ്മളമായ സ്വീകരണമായിരുന്നു മോദിക്ക് ഇസ്രയേലിൽ നിന്നും ലഭിച്ചത്. എന്നാൽ, ലോകം അഭിനന്ദിച്ച ഈ സന്ദർശനത്തിന് എതിരെ ഒരു ശബ്ദം ഉയർന്നു. അത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നായിരുന്നു. ഇസ്രയേൽ ഭീകര രാഷ്ട്രമാണെന്നും മോദിയുടെ നയതന്ത്രം തെറ്റാണെന്നും ഒറ്റയടിക്ക് പറഞ്ഞു കളഞ്ഞു പിണറായി.

എന്തായാലും മുഖ്യമന്ത്രിയുടെ ഈ അഭിപ്രായത്തിന് ചുട്ടമറുപടി വന്നിരിക്കുന്നത് ഇസ്രയേലിൽ നിന്നാണ്. ഇസ്രയേലിൽ നഴ്‌സായി ജോലി നോക്കുന്ന മലയാളി യുവതിയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഫേസ്‌ബുക്കിൽ വീഡിയോ ഇേട്ടത്. ജെൻസി ബിനോയ് എന്ന മലയാളി യുവതിയാണ് പിണറായിയെ പരിഹസിച്ചത്. മുഖ്യ മന്ത്രിയുടെ പോസ്റ്റിലെ പ്രയോഗങ്ങൾ തെറ്റാണെന്ന് ജെൻസി വാദിക്കുന്നു. ഇസ്രയേലിനെ ഭീകര രാഷ്ട്രമായി ചിത്രീകരിച്ചതിൽ ഏറെ ദുഃഖമുണ്ട്. ഭീകരാക്രമണമില്ലാത്ത, കേരളത്തെ പോലെ രാഷ്ട്രീയ കൊലപാതകങ്ങളില്ലാത്ത,സ്ത്രീകൾ അപമാനിക്കപ്പെടാത്ത നാടാണ് ഇസ്രയേൽ എന്നും ആയിരകണക്കിന് മലയാളികൾ ഇവിടെ മനസമാധാനത്തോടെ ജീവിക്കുന്ന കാര്യം മുഖ്യമന്ത്രി ഓർക്കണമെന്നുംജെൻസി പറയുന്നു.

ഇന്ത്യയെ ഏറ്റവും അധികം ബഹുമാനിക്കുന്നവരാണ് ഇസ്രയേൽ ജനതയെന്നു പറഞ്ഞാണ് ജെൻസി രംഗത്തെത്തിയത്. മലയാളികൾ എന്നു പറഞ്ഞാൽ ഇസ്രയേലികൾക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. കേരളത്തിൽ നിന്നും 2500ലേറെ പേരാണ് ഇസ്രയേലിലേക്ക് കുടിയേറിയ യഹൂദന്മാർ. ഇവർ ഇപ്പോൾ 8000ത്തോളമുണ്ട്. കേരളത്തെ ഇപ്പോഴും ബഹുമാനിക്കുന്നവരാണ് ഇക്കൂട്ടർ. ഇന്ത്യയുമായുള്ള യഹൂദ ബന്ധത്തിന്റെ പഴക്കമേറിയ രേഖകൾ ഇപ്പോഴും സൂക്ഷിക്കുന്നവരാണ് യഹൂദന്മാരെന്നും ജെൻസി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളൊന്നും അറിയാത ഇസ്രയേലിനെ ഭീകര രാഷ്ട്രമാക്കിയത് തെറ്റാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

എന്റെ രാജ്യത്തോടും അന്നം തരുന്ന ഇസ്രയേലിനോടും സ്‌നേഹമുണ്ട്. മുഖ്യമന്ത്രി ഒരു പോസ്റ്റിട്ടത് ഇസ്രയേലിന് എതിരാണ്. ഈ രാജ്യം എന്താണെന്ന് എനിക്ക് പറയഞ്ഞു തരാൻ സാധിക്കും. ഒരിക്കലും ഭീകരരാഷ്ട്രമല്ല, ഒരു യുദ്ധവും ഇല്ല. ഇന്ത്യൻ ജനതയോടു അളവറ്റ സ്‌നേഹമുള്ളവരാണ് യഹൂദന്മാർ. ഇസ്രയേലിനെ പിന്തുണക്കുന്നതിന് കാരണം. ഈ രാജ്യമാണ് കാർഗിൽ യുദ്ധത്തിലെ ഇന്ത്യയ്ക്ക് സഹായം നൽകിയത് എന്നതു കൊണ്ടാണ്. അതുകൊണ്ട് കൂടിയാണ് മുഖ്യമന്ത്രയുടെ പരാമർശത്തിനെതിരെ പ്രതികരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന് ഒടുവിൽ ജനതേ ഉണരൂ വികാരം പ്രകടിപ്പിക്കൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ട് കൂടിയാണ് എന്റെ വികാരം ഉണർന്ന് ഞാൻ പ്രതികരിക്കുന്നതെന്നും യുവതി പറയുന്നു. അന്യരാജ്യത്തെ കാര്യം നോക്കേണ്ട വല്ല കാര്യവുമുണ്ടോ എന്ന ചോദ്യവും അവർ ഉയർത്തുന്നു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകിയ ഊഷ്മള സ്വീകരണത്തെ കുറിച്ചും അവർ വാചാലരായി. പതിനായിരത്തോളം മലയാളികൾ ഇസ്രയേലിൽ ജോലി നോക്കുന്നുണ്ടെന്നും അക്കാര്യമെങ്കിലും ഫേസ്‌ബുക്ക് പോസ്റ്റിടും മുമ്പ് അദ്ദേഹം ഓർക്കണമായിരുന്നെന്നും ജെൻസി ഫേസ്‌ബുക്ക് വീഡിയോയിൽ പറയുന്നു. ജെൻസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP