Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം കണ്ണുകൾ പിന്നെ കൈവിരലുകൾ ..സ്‌നേഹപരിലാളനകളാൽ ജീവിതത്തിലേക്ക് പിച്ചവച്ച് നവരസങ്ങൾ വരെ; പച്ചാളം ഭാസിയെ പോലെ തന്റെതായ രസങ്ങൾ അവതരിപ്പിക്കുന്ന ജഗതിയുടെ വീഡിയോ വൈറലാകുന്നു

ആദ്യം കണ്ണുകൾ പിന്നെ കൈവിരലുകൾ ..സ്‌നേഹപരിലാളനകളാൽ ജീവിതത്തിലേക്ക് പിച്ചവച്ച് നവരസങ്ങൾ വരെ; പച്ചാളം ഭാസിയെ പോലെ തന്റെതായ രസങ്ങൾ അവതരിപ്പിക്കുന്ന ജഗതിയുടെ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ആറ് വർഷം മുമ്പ് അവിചാരിതമായി വാഹനാപകടം വീഴ്‌ത്തും മുമ്പ് തിളങ്ങിയിരുന്ന ജഗതി ശ്രീകുമാർ എന്ന അതുല്യ നടന്റെ പ്രതിഭാവിലാസത്തിന്റെ ഉറവകൾ വറ്റിയെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? ഇനിയൊരു മടങ്ങിവരവ് ജഗതിക്കില്ലെന്ന് വിധിയെഴുതുന്നവർ ഈ വീഡിയോ കാണണം.

അവതാരകനായ കൂട്ടിക്കൽ ജയചന്ദ്രനും, നിർമ്മാതാവ് സുരേഷ് കുമാറും മേനക സുരേഷും ജഗതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആ പ്രതിഭ വീണ്ടും തെളിയുന്നത്.

ഉദയനാണ് താരം എന്ന ചിത്രത്തിലെ പച്ചാളം ഭാസി എന്ന കഥാപാത്രത്തെ ഓർമിച്ച് കൊണ്ട് കൂട്ടിക്കൽ ജയചന്ദ്രൻ ചോദിക്കുന്നു: നവരസങ്ങളിൽ സ്വന്തമായുണ്ടാക്കിയിട്ടുള്ളതിൽ ഇതിൽ ഏതാ ഇപ്പോൾ മുഖത്ത് ?നല്ല മൂഡാണെങ്കിൽ നവരസങ്ങളൊക്കെ കാണിക്കുമെന്ന് മകൾ പാർവതി

ഏതെങ്കിലും ഒരുരസം കാണിക്കാമോയെന്ന് എല്ലാവരും സ്‌നേഹപൂർവം നിർബന്ധിക്കുമ്പോൾ ആ മുഖത്ത് ചില ഭാവങ്ങൾ വിരിയുന്നു.ഇത്രെയൊക്കെയായി അച്ഛനെ ആക്കിയെടുത്തതിന്റെ എല്ലാ ക്രെഡിറ്റും അമ്മ ശോഭയ്‌ക്കെന്ന് മകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP