Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

29 കൊല്ലമായി ഈ റെസ്‌റ്റൊറന്റിൽ സർവീസ് ചെയ്യുന്നത് കുരങ്ങന്മാർ! എന്ത് ചോദിച്ചാലും കൃത്യമായി എടുത്തു കൊണ്ടത്തരുന്ന കുരങ്ങൻ വെയ്റ്ററെ കാണൂ

29 കൊല്ലമായി ഈ റെസ്‌റ്റൊറന്റിൽ സർവീസ് ചെയ്യുന്നത് കുരങ്ങന്മാർ! എന്ത് ചോദിച്ചാലും കൃത്യമായി എടുത്തു കൊണ്ടത്തരുന്ന കുരങ്ങൻ വെയ്റ്ററെ കാണൂ

ടോക്കിയോ: ജപ്പാനിലെ ഈ ഹോട്ടലിനെ കുറിച്ച് അറിയാത്തവർ കുറവായിരിക്കും. ഇവിടുത്തെ ഭക്ഷണമോ ആഡംബരമോ ഒന്നും അല്ല ഈ ഹോട്ടലിനെ പ്രസിദ്ധമാക്കുന്നത. 29 കൊല്ലമായി ഇവിടെ എത്തുന്നവരെ സന്തോഷ പൂർവ്വം സ്വീകരിക്കുന്ന കുരങ്ങൻ വെയിറ്ററാണ് ഇവിടുത്തെ താരം. എന്ത് ഓർഡർ ടെയ്താലും ചുറുചുറുക്കോടെ ഓടിനടന്ന് എടുത്തുകൊണ്ട തരുന്ന വെയ്റ്റർ കുരങ്ങൻ വരുന്നവർക്കൊക്കെ കൗതുകമാണ്.

29 കൊല്ലമായി കുരങ്ങന്മാരാണ് ഇവിടുത്തെ വെയിറ്റർ. മനുഷ്യരേക്കാളും കാര്യമായാണ് കുരങ്ങന്മാർ ഓടി നടന്ന് ജോലി ചെയ്യുന്നത് എന്നതും ശ്രദ്ധേയും. 17 വയസുകാരനായ ഫുകു ചാനാണ് ഇപ്പോഴത്തെ പ്രധാന താരം. ചെക്ക് ഷർട്ടും പാവാടയുമാണ് വെയിറ്റർ ഫുകു ചാനിന്റെ വേഷം. ഹോട്ടലിൽ ആളെത്തുമ്പോൾ തന്നെ ഫുകു ചാൻ ഓർഡറും കാത്ത് ഓടി എത്തും.

ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും എത്തുന്ന എല്ലാ മനുഷ്യർക്കും കുരങ്ങന്മാർ തന്നെയാണ് ഭക്ഷണം കൊടുക്കുന്നത്. കുരങ്ങൻ ഭക്ഷണവുമായി ഓടി നടക്കുന്ന കാഴ്ച ഇവിടെ എത്തുന്നവരെ ഒരുപാട് രസിപ്പിക്കാറുണ്ട്. പഴവും മറ്റും കൊടുത്ത് ഇവിടെ എത്തുന്ന അതിഥികളും കുരങ്ങന്മാരെ സ്‌നേഹിക്കാറുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP