Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വസ്ത്രാലങ്കാരം വസ്ത്രാലങ്കോലമാക്കാതിരുന്ന സരിത ജയസൂര്യക്ക് നന്ദി..! വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങൾ പങ്കുവച്ച് ജയസൂര്യ

വസ്ത്രാലങ്കാരം വസ്ത്രാലങ്കോലമാക്കാതിരുന്ന സരിത ജയസൂര്യക്ക് നന്ദി..! വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങൾ പങ്കുവച്ച് ജയസൂര്യ

തിരുവനന്തപുരം: അടുത്തകാലത്തായി ജയസൂര്യയുടെ പല ലുക്കിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇങ്ങനെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾക്ക് പിന്നിൽ ജയസൂര്യയുടെ ഭാര്യ സരിതയുടെ പങ്കുണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ജയസൂര്യയും കുടുംബവും പങ്കെടുത്ത ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോ ആയിരുന്നു. വനിതയുടെ കവർപേജിനായുള്ള ഫോട്ടോ ഷൂട്ടിന്റെ വീഡിയോയിൽ ഭാര്യ സരിതയ്‌ക്കൊപ്പമുള്ളതാണ്. ആരാധകർക്കായി ജയസൂര്യ വീഡിയോ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. ഫോട്ടോ ഷൂട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്ത ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ:

ഇഷ്ട്ടപ്പെട്ട ഒരു അതിഥി വീട്ടിലേക്ക് വരുമ്പോഴുണ്ടാകുന്ന സന്തോഷമാണ് വനിത മാഗസീൻ വീട്ടിലേക്ക് വരുമ്പോൾ ഉണ്ടാകാറുള്ളത് .ഇത്തവണ നിങ്ങൾക്കിഷ്ടപ്പെട്ട അതിഥിയാണോ എന്നെനിക്കറിയില്ല ,എന്തായാലും ഞാനും കുടുംബവുമാണ് കവർ പേജിൽ . ആ കവർ പേജിന്റെ ഫോട്ടോഷൂട്ട് വീഡിയോ നിങ്ങൾക്കായി..

( നന്നായി പടം പിടിച്ച ശ്യാം ബാബുവിനും ,ഞാൻ സംസാരിക്കുന്നതിനേക്കാൾ നന്നായി എഴുതിയ കുര്യാക്കോസ് ചേട്ടനും , മുഖത്തെ വൃത്തികേടുകൾ ഒരു പരിധിവരെ മാറ്റി തന്ന അനീസ് അൻസാരിക്കും ,വസ്ത്രാലങ്കാരം വസ്ത്രാലങ്കോലമാക്കാതിരുന്ന സരിത ജയസൂര്യക്കും നന്ദി . ഇത്രയും പേരുകൾ മറക്കാതെ ഓർത്ത് പറഞ്ഞ എനിക്കും നന്ദി ).

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP