Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൺമണിയല്ലിവൾ പൊന്മണി! രണ്ടും കൈയുമില്ലാത്ത കുരുന്നിന്റെ ഗാനാലാപനം ആരെയും അത്ഭുതപ്പെടുത്തുന്നത്; കാലുകൊണ്ട് സംഗീതോപകരണങ്ങൾ വായിക്കും: ജെ ബി ജംഗ്ഷനിൽ അതിഥിയാക്കി ബ്രിട്ടാസ്

കൺമണിയല്ലിവൾ പൊന്മണി! രണ്ടും കൈയുമില്ലാത്ത കുരുന്നിന്റെ ഗാനാലാപനം ആരെയും അത്ഭുതപ്പെടുത്തുന്നത്; കാലുകൊണ്ട് സംഗീതോപകരണങ്ങൾ വായിക്കും: ജെ ബി ജംഗ്ഷനിൽ അതിഥിയാക്കി ബ്രിട്ടാസ്

തിരുവനന്തപുരം: സമൂഹത്തിന്റെ നാനാ തുറയിലുള്ളവരുമായി ഹൃദ്യമായ സംഭാഷണം നടത്തിയിട്ടുണ്ട് ജോൺ ബ്രിട്ടാസ് തന്റെ അഭിമുഖ പരിപാടിയായ ജെ ബി ജംഗ്ഷനിലൂടെ. സിനിമാ താരങ്ങളും ഗായകരും രാഷ്ട്രീയക്കാരുമൊക്കെ മുഖംമൂടികളില്ലാതെ ബ്രിട്ടാസിന് മുന്നിൽ എത്തിയിട്ടുണ്ട്. കൈരളി ചാനലിലെ ഏറ്റവും റേറ്റിംഗുള്ള പരിപാടി കൂടിയാണ് ജെ ബി ജംഗ്ഷൻ. ഇത്തവണ ബ്രിട്ടാസ് മലയാളികൾക്ക് മുമ്പിൽ പരിചചയപ്പെടുത്തുന്നത് ഒരു വ്യത്യസ്ത പ്രതിഭയെയാണ്. ഇരുകൈകളുമില്ലാത്ത പെൺകുട്ടിയാണ് ബ്രിട്ടാസ് ഷോയിൽ ഇത്തവണ അതിഥിയായി എത്തുന്നത്.

ഇരുകൈകളും കാലുകൾക്ക് ശേഷിക്കുറവുമില്ലാത്ത കൺമണി എന്ന കൊച്ചു പെൺകുട്ടി മനോഹരമായി പാട്ടുപാടുകയും കാലുകൊണ്ട് പെയ്ന്റിംഗും സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുന്നു. ഇങ്ങനെ വൈകല്യത്തെ മനോധൈര്യം കൊണ്ട് മറികടന്ന പെൺകുട്ടിയെയാണ് ബ്രിട്ടാസ് പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കുന്നത്. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശിനിയായ കൺമണി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വൈകല്യങ്ങളുണ്ടെങ്കിലും മികച്ച രീതിയിൽ പാടുന്ന കൺമണി കച്ചേരികളിലെ സാന്നിധ്യം കൂടിയാണ്. പിതാവ് ശശി ഗൾഫിൽ ഡ്രൈവറാണ്. അമ്മ രേഖയാണ് കൺമണിയുടെ ആഗ്രഹങ്ങൾക്കെല്ലാം സഹായകവുമായി നിൽക്കുന്നത്. സ്‌കൂൾ കലോത്സവങ്ങളിലെ സാന്നിധ്യം കൂടിയാണ് ഈ കൊച്ചുമിടുക്കി.

നവംബർ ഒന്ന് രണ്ട് തീയ്യതികളിലായി സംപ്രേഷണം ചെയ്യുന്ന ഷോയുടെ പ്രെമോ വീഡിയോയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. സോഷ്യൽ മീഡിയ ഇപ്പോൾ തന്നെ ഈ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. ഫേസ്‌ബുക്കിലൂടെ വൈറലായിക്കഴിഞ്ഞു. കൈരളിയിൽ രാത്രി ഒമ്പത് മണിക്കും പീപ്പിൾ ടിവിയിൽ പത്ത് മണിക്കുമാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP