Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആടിപ്പാടി ശ്രീമതി ടീച്ചർ... വട്ടപ്പാട്ട് കളിച്ച് സോണിയയും വൃന്ദ കാരാട്ടും.. ചെണ്ടകൊട്ടി മോദിയും പി സി ജോർജ്ജും.. താളം പിടിച്ച് വിഎസും ചെന്നിത്തലയും.. പിണറായിയും! ലോകം മുഴുവൻ തരംഗമാകുന്ന ജിമിക്കി കമ്മൽ ഗാനത്തിന് ഒടുവിൽ രാഷ്ട്രീയ രൂപവും! മനോരമ ന്യൂസ് വായിൽ തോന്നിയത് പുറത്തുവിട്ട ഗാനരംഗം കാണാം..

ആടിപ്പാടി ശ്രീമതി ടീച്ചർ... വട്ടപ്പാട്ട് കളിച്ച് സോണിയയും വൃന്ദ കാരാട്ടും.. ചെണ്ടകൊട്ടി മോദിയും പി സി ജോർജ്ജും.. താളം പിടിച്ച് വിഎസും ചെന്നിത്തലയും.. പിണറായിയും! ലോകം മുഴുവൻ തരംഗമാകുന്ന ജിമിക്കി കമ്മൽ ഗാനത്തിന് ഒടുവിൽ രാഷ്ട്രീയ രൂപവും! മനോരമ ന്യൂസ് വായിൽ തോന്നിയത് പുറത്തുവിട്ട ഗാനരംഗം കാണാം..

തിരുവനന്തപുരം: സൈബർ ലോകത്ത് എവിടെ തിരിഞ്ഞാലും ജിമിക്കി കമ്മൽ തരംഗമാണ്. മോഹൻലാൽ ചിത്രത്തിലെ ഗാനം മലയാളക്കര കടന്ന് ബോളിവുഡിലും ഹോളിവുഡിലും വരെ ഹിറ്റായിട്ടുണ്ട്. സിനിമാഗാനത്തേക്കാൾ ഉപരിയായി ഈ ഗാനത്തിന്റെ അകമ്പടിയിൽ കോളേജ് വിദ്യാർത്ഥികളും മറ്റും ചുവടുവെച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. തമിഴ് സിനിമയിലും ഹിന്ദിയിലും വരെ ജിമിക്കി കമ്മൽ പാട്ട് തരംഗമായിട്ടുണ്ട്. ഇതിനിടെ ജിമിക്കി കമ്മൽ ഗാനത്തിനൊപ്പം രാഷ്ട്രീയക്കാരും ചുവടുവച്ചാൽ എങ്ങനെയുണ്ടാകും? രാഷ്ട്രീയക്കാരുടെ ജിമിക്കി കമ്മൽ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മനോരമ ന്യൂസ് ചാനലിലെ വാരാന്ത്യ ആക്ഷേപ ഹാസ്യ പരിപാടിയായ 'വായിൽ തോന്നിയതാണ്' ഇത്തരമൊരു പരീക്ഷണവുമായി രംഗത്തെത്തിയത്. കേരളത്തിലെ രാഷ്ട്രീയക്കാർ മുതൽ സാക്ഷാൽ ബറാക്ക് ഒബാമ വരെയുണ്ട് ഈ ജിമിക്കി കമ്മൽ വേർഷനിൽ. ചാനൽ പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ജയമോഹൻ നായർ അവതാരകനായ പരിപാടിയിൽ അണിറക്കാർ തയ്യാറാക്കിയ ജിമിക്കി കമ്മൽ പാട്ടിൽ ശ്രീമതി ടീച്ചർ, വൃന്ദാ കാരാട്ട്, സോണിയ ഗാന്ധി തുടങ്ങിയ മഹിളാമണികൾക്കൊപ്പം പ്രധാനമന്ത്രി മോദി വരെയുണ്ട്. പ്രധാന മന്ത്രി മുതൽ കേരളത്തിന്റെ മുതിർന്ന നേതാക്കന്മാർ വരെയുണ്ട്. കൂടാതെ രാഷ്ട്രീയത്തിലെ മഹിളാ മണികളും ജിമ്മിക്കിക്കമ്മലിന് ചുവടു വയ്ക്കുന്നുണ്ട്. പിണറായിയും,സുരേഷ്ഗോപിയും, ഉമ്മൻ ചാണ്ടിയും, കോടിയേരിയുമെല്ലാം ഈ രാഷ്ട്രീയ ജിമ്മിക്കിക്കമ്മലിൽ ആടിപ്പാടുന്നു.

വീഡിയോ ട്രോൾ രൂപത്തിലൂള്ള  ഈ ജിമ്മിക്കി സോംഗും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. മമ്മൂട്ടിയും ശ്രീനിവാസനുമെല്ലാം ജിമിക്കി കമ്മലിനൊപ്പം ചുവടു വയ്ക്കുന്ന വീഡിയോ ട്രോളുകൾ നേരത്തെ വിരുതന്മാർ പുറത്തിറക്കിയിരുന്നു. ഇപ്പോൾ രാഷ്ട്രീയക്കാരും കൂടി
 ജിമ്മിക്കി കമ്മലിന് ചുവടുവച്ചപ്പോൾ എല്ലാം തികഞ്ഞുവെന്നാണ് ട്രോളന്മാരുടെ പക്ഷം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP