Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതുവരെ ഒരു സാനിട്ടറി നാപ്കിൻ പോലും ഉപയോഗിക്കാത്ത ചെറുപ്പക്കാരൻ സാനിട്ടറി നാപ്കിനെ കുറിച്ച് സംസാരിച്ചാൽ; ആർത്തവത്തെ കുറിച്ച് സംസാരിച്ച ജോസഫ് അന്നംകുട്ടി ജോസിന്റെ വീഡിയോ വൈറലോട് വൈറൽ

ഇതുവരെ ഒരു സാനിട്ടറി നാപ്കിൻ പോലും ഉപയോഗിക്കാത്ത ചെറുപ്പക്കാരൻ സാനിട്ടറി നാപ്കിനെ കുറിച്ച് സംസാരിച്ചാൽ; ആർത്തവത്തെ കുറിച്ച് സംസാരിച്ച ജോസഫ് അന്നംകുട്ടി ജോസിന്റെ വീഡിയോ വൈറലോട് വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ചെറുപ്പക്കാരന്റെ വീഡിയോ. ജോസഫ് അന്നം കുട്ടി ജോസ് എന്ന റേഡിയോ മിർ്ച്ചിയിലെ ജോക്കിയായ ജോസഫ് അന്നം കുട്ടിയാണ് ഒറ്റ വീഡിയോകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. സെന്റ് തെരേസാസ് കോളജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥികൾ ആർത്തവ ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്റ്റെയിൻ ദി സ്റ്റിഗ്മാ' എന്ന ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് അന്നംകുട്ടി സംസാരിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലോടെ വൈറലായത്.

ആർത്തവത്തെക്കുറിച്ച് പരസ്യമായി പറയരുതെന്ന് ഇപ്പോഴും കരുതുന്നവരുണ്ട്. അതിനിടയിലേക്കാണ് ഒരു ചെറുപ്പക്കാരന്റെ ആർ്തതവത്തെ കുറിച്ചുള്ള ചിന്താഗതികൾ എന്തെന്നൊക്കെയുള്ള അന്നംകുട്ടിയുടെ തുറന്ന് പറച്ചിൽ. ഇന്നു വരെ ഒരു സാനിറ്ററി പാഡ് പോലും ഉപയോഗിക്കാത്ത ഒരു ചെറുപ്പക്കാരൻ ആർത്തവത്തെക്കുറിച്ചു സംസാരിക്കാൻ വന്നിരിക്കുന്നു എന്ന ആമുഖത്തോടെയാണ് ജോസഫ് ആരംഭിച്ചത്.

''പഠിക്കുന്ന കാലത്ത് സെക്ഷ്വൽ ക്യൂരിയോസിറ്റിയുടെ ഭാഗമായാണ് പീരിയഡ്‌സിനെക്കുറിച്ച് ആദ്യം അറിയുന്നത്. അത്രയും ചീപ്പായാണ് തങ്ങൾ ആണുങ്ങൾ ആർത്തവത്തെ മനസ്സിലാക്കിയിരുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും മനോഹരമായ അവസ്ഥയാണ് അമ്മയാവുന്നത്. അതിനു വേണ്ടി ഒരു പെൺകുട്ടിയെ പ്രകൃതി ഒരുക്കുന്നതാണ് ആർത്തവം എന്നു തനിക്കു പറഞ്ഞു തന്നത് അമ്മയാണ്. ഒരു സ്ത്രീശരീരത്തെക്കുറിച്ച് ആൺകുട്ടികൾ മനസ്സിലാക്കുന്നത് സിനിമകളിലൂടെയും പോൺ സിനിമകളിലൂടെയും കൂട്ടുകാരുടെ മസാലകഥകളിലൂടെയുമൊക്കെയാണ്. ഒരു പെൺശരീരത്തെക്കുറിച്ച് ഏറ്റവും നന്നായി പറയാൻ യോഗ്യതയുള്ളത് ഒരു പെണ്ണിനു തന്നെയാണ്. നിങ്ങൾ സ്റ്റിഗ്മകളെ പൊളിച്ചടുക്കി തുറന്നു പറയാൻ തയാറാവണം.''- ജോസഫ് പറയുന്നു.

ഇന്നത്തെക്കാലത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറയ്ക്കാൻ സ്റ്റിഗ്മകളെ പൊളിച്ചെഴുതാൻ തയാറാവണം. ആരെങ്കിലും ആർത്തവത്തിന്റെ പേരുപറഞ്ഞു കളിയാക്കിയാൽ നിങ്ങളുടെ അമ്മയും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണെന്നു പറയാനുള്ള ധൈര്യം കാണിക്കണം. ഒളിച്ചും പാത്തും ചെയ്യേണ്ട കാര്യമല്ല ഇത്. ലോകത്തെ ഏറ്റവും ശക്തമായ കാര്യം എന്തിനെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള ഹൃദയമാണ്, അതെല്ലാവർക്കും ഉണ്ടാകട്ടെ എന്നാശംസിക്കുന്നുവെന്നും ജോസഫ് പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP