Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഗസ്റ്റ് കരഞ്ഞു... സക്‌സസ് സക്‌സസ്'; ജെ ബി ജങ്ഷന്റെ തമാശപ്പതിപ്പുമായി രമേഷ് പിഷാരടിയുടെയും ധർമജന്റെയും ജെ പി ജങ്ഷൻ; കൈരളി അറേബ്യ ഉദ്ഘാടനവേദിയെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ കാണാം

'ഗസ്റ്റ് കരഞ്ഞു... സക്‌സസ് സക്‌സസ്'; ജെ ബി ജങ്ഷന്റെ തമാശപ്പതിപ്പുമായി രമേഷ് പിഷാരടിയുടെയും ധർമജന്റെയും ജെ പി ജങ്ഷൻ; കൈരളി അറേബ്യ ഉദ്ഘാടനവേദിയെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ കാണാം

പേനയും തൂക്കി എത്തുന്ന ജോൺ ബ്രിട്ടാസായി ധർമജൻ. അതിഥിയായെത്തുന്ന സ്‌പൈഡർ മാനായി രമേഷ് പിഷാരടി. കാണികളിൽ പൊട്ടിച്ചിരിയുടെ അലകൾ തീർത്ത് ജെ പി ജങ്ഷൻ അരങ്ങുതകർത്തത് കൈരളി അറേബ്യ ചാനലിന്റെ ഉദ്ഘാടന വേദിയിലാണ്.

കൈരളി, പീപ്പിൾ, വി ചാനലുകൾക്കു പിന്നാലെ ഗൾഫ് മലയാളികൾക്കുവേണ്ടി മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് ആരംഭിച്ച ചാനലാണ് കൈരളി അറേബ്യ.

ചാനലിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന കലാപരിപാടികൾക്കിടെ ആയിരുന്നു ധർമജന്റെയും രമേഷ് പിഷാരടിയുടെയും ജെ പി ജങ്ഷൻ. കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജങ്ഷൻ എന്ന പരിപാടിയുടെ ഹാസ്യാത്മക ചിത്രീകരണമായിരുന്നു ജെ പി ജങ്ഷൻ. ജോൺ ബ്രിട്ടാസുൾപ്പെടെയുള്ള സദസിനു മുന്നിലായിരുന്നു വലിയ പേന തൂക്കി എത്തിയ ധർമജന്റെയും രമേഷ് പിഷാരടിയുടെയും ഹാസ്യരംഗങ്ങൾ. സദസിലുണ്ടായിരുന്ന സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ഈ പരിപാടികൾ കണ്ടു ചിരിയടക്കാനായില്ല.

ചാനൽ ചെയർമാൻ മമ്മൂട്ടിയും താരങ്ങളായ സിദ്ദിഖും ദുൽഖർ സൽമാനുമൊക്കെ പിഷാരടിയുടെയും ധർമജന്റെയും കലാപ്രകടനം കണ്ട് മനസുനിറഞ്ഞു ചിരിച്ചു.

ചാനൽ അഭിമുഖങ്ങളിൽ കരയുന്ന വ്യക്തികളെ പ്രൊമോയിൽ ചിത്രീകരിച്ച് മാർക്കറ്റു ചെയ്യുന്ന തന്ത്രത്തെയും കണക്കിനു പരിഹസിച്ചാണ് സ്‌കിറ്റ് അവസാനിപ്പിക്കുന്നത്. ഇതാ ധർമജന്റെയും പിഷാരടിയുടെയും ജെ പി ജങ്ഷൻ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP