Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വന്തമായി താളം പിടിച്ച് കരിമഷി കൊണ്ടുള്ള വലിയ പൊട്ടും തൊട്ട് അതിമനോഹരമായി പാടി കൊച്ചു ഗായിക; ആർക്കെങ്കിലും ഈ അത്ഭുത ബാലികയെ തിരിച്ചറിയാൻ സാധിക്കുമോ? തന്റെ എക്കാലത്തേയും മികച്ച മെലഡി ആലപിച്ച മിടുക്കിയെ തേടി കെ.എസ് ചിത്ര

സ്വന്തമായി താളം പിടിച്ച് കരിമഷി കൊണ്ടുള്ള വലിയ പൊട്ടും തൊട്ട് അതിമനോഹരമായി പാടി കൊച്ചു ഗായിക; ആർക്കെങ്കിലും ഈ അത്ഭുത ബാലികയെ തിരിച്ചറിയാൻ സാധിക്കുമോ? തന്റെ എക്കാലത്തേയും മികച്ച മെലഡി ആലപിച്ച മിടുക്കിയെ തേടി കെ.എസ് ചിത്ര

ഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ കെ.എസ് ചിത്ര പാടിയ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന...സൂപ്പർ ഹിറ്റ് ഗാനം പാടിയ കൊച്ചു ഗായികയെത്തേടി ചിത്ര. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്ര സോഷയ്ൽ മീഡിയയിൽ ട്രെൻഡിങ് ആയ പാട്ട് പങ്കുവച്ചത്. രണ്ടു ദിവസമായി കുട്ടിയുടെ ഗാനം ഓൺലൈനിൽ തരംഗമാകാൻ തുടങ്ങിയിട്ട്.

കെ.എസ് ചിത്രയുടെ പാട്ട് ഒന്ന് ലൈവായി കേൾക്കാനാകുക, ഒന്നിച്ചു നിന്ന് പാടാനായില്ലെങ്കിലും നമ്മളുെട പാട്ടിനെ കുറിച്ച് അവരിൽ നിന്നൊരു വാക്കു കേൾക്കുക. ഏതൊരു കലാകാരന്റെയും സ്വപ്നമാണിത്. പക്ഷേ ഈ കുഞ്ഞു വാവയ്ക്ക് അങ്ങനെയൊന്നും ചിന്തിക്കാനുള്ള പ്രായമായില്ല. പക്ഷേ നന്നായി പാടാനറിയാം. ചിത്രയുടെ പോലും മനസു കീഴടക്കി ആ ആലാപനം.

സ്വന്തമായി താളം പിടിച്ചാണ് കക്ഷിയുടെ ആലാപനം. കരിമഷി കൊണ്ടുള്ള വലിയ പൊട്ട് കവിളിലും നെറ്റിയിലും തൊട്ട് അതിമനോഹരമായി ചിരിച്ചാണ് പാടുന്നത്. ആ പാട്ടു പോലെ നിഷ്‌കളങ്കമാണും മുഖവും. ഏതാണീ കുട്ടി എന്നൊന്നും അറിയില്ല. ഇതാര് എന്നറിയാനും കൂടിയാണ് സംഗീത പ്രേമികൾക്കു സമർപ്പിച്ചു കൊണ്ട് ചിത്ര ഫേസ്‌ബുക്ക് പേജിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തത്. ആരോ ചിത്രയ്ക്ക് അയച്ചു കൊടുത്തതാണിത്. ചിത്ര ഫേസ്‌ബുക്കിൽ പങ്കുവച്ച വിഡിയോ 12,000ൽ അധികം പ്രാവശ്യമാണു ഷെയർ ചെയ്യപ്പെട്ടത്

നഖക്ഷതങ്ങൾ എന്ന ചിത്രത്തിലേതാണീ പാട്ട്. ഒഎൻവി കുറുപ്പ് എഴുതി ബോംബെ രവി ഈണമിട്ട പാട്ടിന് ചിത്രയെ തേടി ദേശീയ ചലച്ചിത്ര പുരസ്‌കാരവും എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP