Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പീഡാനുഭവത്തിന്റെ തിരുസ്മരണയിൽ 'കാരിരുമ്പാണിയാൽ' ഒരുങ്ങുന്നു; പൂർണമായും പ്രവാസികളുടെ കൂട്ടായ്മയിൽ ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം ഉടൻ ജനങ്ങളിലേക്ക്

പീഡാനുഭവത്തിന്റെ  തിരുസ്മരണയിൽ 'കാരിരുമ്പാണിയാൽ' ഒരുങ്ങുന്നു; പൂർണമായും പ്രവാസികളുടെ കൂട്ടായ്മയിൽ ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം ഉടൻ ജനങ്ങളിലേക്ക്

തിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയർത്തെഴുന്നേൽപും ആചരിച്ചു വലിയ നോമ്പിന്റെ അനുഭവത്തിൽ കടന്നു പോകുന്ന വേളയിൽ പീഡാനുഭവത്തെ അനുസ്മരിച്ചു പ്രവാസലോകത്തെ സൗഹൃദക്കൂട്ടായ്മയിൽ ഒരു ക്രിസ്തീയ ഭക്തിഗാനം ഒരുങ്ങുന്നു. 'കാരിരുമ്പാണിയാൽ' എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബത്തിന്റെ പിന്നണി പ്രവർത്തകർ എല്ലാവരും പ്രവാസികളാണ്.

''ഓണക്കൂട്ട് ''എന്ന പ്രശസ്ത ഗാനത്തിന് ശേഷം തമ്പുരു ക്രിയേഷൻസും മ്യൂസിക് ബീറ്റ്‌സം ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിരവധി ഡിവോഷണൽ ഹിറ്റുകളിലൂടെ പ്രവാസികൾക്ക് പരിചിതനായ ജോർജ്മാത്യു ചെറിയത്ത് ആണ്.

യേശുവിന്റെ ക്രൂശീകരണവും ഉയിർപ്പും ആവിഷ്‌ക്കരിച്ച് ഹൃദ്യമായ വരികൾക്കൊണ്ടും, ശ്രവണസുന്ദരമായ സംഗീതംകൊണ്ടും, ഈ ഗാനം ശ്രദ്ധേയമാണ്. ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജിതിൻ മാത്യു ആണ്.

കുവൈറ്റിലെ പ്രശസ്തനായ ഗായകൻ ബിനോയ് ജോണി ആലപിക്കുന്ന ഈ ഗാനത്തിന്റെ പിന്നണിയിൽ -ഓർക്കസ്‌ട്രേഷൻ - പ്രദീപ് ടോം ,ക്രീയേറ്റീവ് സപ്പോർട്ട് - ഷൈജു അടൂർ ,ക്യാമറ - ഷൈജു അഴിക്കോട് ,വോക്കൽ റെക്കോർഡിങ് - നെബു അലക്‌സ് , ഫൈനൽ മിക്‌സ് - ജിന്റോ ജോൺ . പോസ്റ്റർ ഡിസൈൻ - ജോജി മാനുവൽ എന്നിവർ പ്രവർത്തിക്കുന്നു.

നിതിൻ തോട്ടത്തിൽ സംവിധാനം നിർവഹിക്കുന്ന 'കാരിരുമ്പാണിയാൽ' പീഡാനുഭവ വാരത്തോടനുബന്ധിച്ച് ഓൺലൈൻ റിലീസ് നടത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP