Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാമറയത്തിനെ സോഷ്യൽ മീഡിയയും ഏറ്റെടുത്തു; ജോബിയുടെ ആൽബം കണ്ടത് രണ്ടര ലക്ഷം പേർ; പീഡനത്തിന് ഇരയായ അമ്മയുടെ മാനസികാസ്വാസ്ഥ്യം പ്രതിഫലിപ്പിക്കുന്ന വിഡിയോ കാണാം

കാണാമറയത്തിനെ സോഷ്യൽ മീഡിയയും ഏറ്റെടുത്തു; ജോബിയുടെ ആൽബം കണ്ടത് രണ്ടര ലക്ഷം പേർ; പീഡനത്തിന് ഇരയായ അമ്മയുടെ മാനസികാസ്വാസ്ഥ്യം പ്രതിഫലിപ്പിക്കുന്ന വിഡിയോ കാണാം

തൃശൂർ: സ്ത്രീ സുരക്ഷ പ്രമേയമാക്കി ജോബി ചുവന്ന മണ്ണ് ഒരുക്കിയ വിഡിയോ ആൽബം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു. പീഡനത്തിന് ഇരായി കൊല്ലപ്പെട്ട മകളുടെ അമ്മയുടെ മനോനിലകളിലൂടെയാണ് വിഷയം അവതരിപ്പിക്കുന്നത്. റെയിൽവേ ട്രാക്കിൽ പീഡനത്തിനിരയായി സൗമ്യ മരിച്ചിട്ട് അഞ്ചാണ്ടായി. സൗമ്യയ്ക്കുള്ള ആദരവാണ് ഈ ആൽബം. ഒരു മാസത്തിനുള്ളിൽ സോഷ്യൽമീഡിയയിൽ രണ്ടര ലക്ഷം പേരാണ് സൗമ്യയുടെ നൊമ്പരമുള്ള 'കാണാമറയത്ത്' ആൽബം കണ്ടത്.

സൗമ്യയെപ്പോലെ, പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ പീഡനത്തിന് ഇരയായി മരിക്കുന്ന വാർത്തകൾ നിത്യവും കണ്ടാണ് ഓട്ടോ ഡ്രൈവറായ ജോബി 'കാണാമറയത്ത് ' ഒരുക്കിയത്. സ്‌കൂളിൽ പോകുന്ന മകൾ വഴിയിൽ പീഡിപ്പിക്കപ്പെടുന്നതും അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം പിടിപെടുന്നതുമാണ് അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള ആൽബത്തിന്റെ ഇതിവൃത്തം. ഫേസ്‌ബുക്കിലും വാട്‌സാപ്പിലും യൂ ട്യൂബിലുമായി ആൽബം കണ്ടവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും ചാനലുകളിലും പ്രദർശിപ്പിച്ചതോടെ 'കാണാമറയത്ത്' ഹിറ്റായി. സി.ഡിയുടെ സൗജന്യ വിതരണവും മറ്റു ചെലവുകളും സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനമായ ഇസാഫാണ് ചെയ്യുന്നത്.

വീഡിയോ സി.ഡി മുഖ്യമന്ത്രിയും ഓഡിയോ സി.ഡി മന്ത്രി രമേശ് ചെന്നിത്തലയും പ്രകാശനം ചെയ്തു. എ.ഡി.ജി.പി ഡോ.ബി.സന്ധ്യയാണ് ആമുഖസന്ദേശം നൽകുന്നത്. മഞ്ജു വിനോദ് എഴുതിയ വരികൾക്ക് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് സംഗീതം. സോഷ്യൽമീഡിയയിലൂടെ ഹിറ്റായ പാട്ടുകാരി ചന്ദ്രലേഖയാണ് ആലാപനം. ഡോ.ഷാജു, വീണ നായർ, ബാലതാരം ജിസ്മി എന്നിവരാണ് അഭിനയിച്ചത്.

2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെയാണ് വനിതാ കമ്പാർട്ട്‌മെന്റിൽ നിന്ന് ഗോവിന്ദച്ചാമി സൗമ്യയെ തള്ളിയിട്ട് ക്രൂരമായി പീഡിപ്പിപ്പിച്ചത്. മാരക പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചു. ഈ സംഭവാണ് കാണമറയത്തിലേക്ക് ജോബിയെ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP