Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പെൺബാല്യത്തിന്റെ ആകുലതകളുമായി 'കാർത്തു' പ്രദർശനത്തിന്

പെൺബാല്യത്തിന്റെ ആകുലതകളുമായി 'കാർത്തു' പ്രദർശനത്തിന്

തിരുവനന്തപുരം: പെൺബാല്യത്തിന്റെ ആകുലതകൾ കൈയടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന കാർത്തു എന്ന ഹ്രസ്വചിത്രം പ്രദർശനത്തിനു തയ്യാറായി. പുസ്തകത്തോടൊപ്പം പ്രകൃതിയെയും സ്‌നേഹിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ ജീവിതയാത്രയിൽ അവൾ അനുഭവിക്കുന്ന ആശങ്കകൾക്കൊപ്പം അവളുടെ സ്വപ്‌നങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും സ്വന്തം കുടുംബവും സമൂഹവും എങ്ങനെ വിലങ്ങുതീർക്കുകയും പരിധി നിശ്ചയിക്കുകയും ചെയ്യുന്നുവെന്നുകൂടി ഈ ചിത്രം ബോധ്യപ്പെടുത്തുന്നു. പുഴയും പൂക്കളും ചെറുമീനുകളും ചേറിന്റെ മണവും പൊട്ടിച്ചിരിയുണർത്തുന്ന പാദസരതാളവുമെല്ലാം നിറഞ്ഞ കാർത്തുവിന്റെ ജീവിതത്തിൽ അവൾ ആരോടും പറയാതെ ഉള്ളിലൊതുക്കിയ നൊമ്പരം എന്തായിരുന്നുവെന്നാണ് ഈ ചിത്രം അന്വേഷിക്കുന്നത്.

കുതിച്ചുപായുന്ന കാലത്തിനെക്കാൾ അതിവേഗതയിൽ സഞ്ചരിക്കുന്ന മലയാളി മനസുകളുടെ അപക്വതയെ ഇരുത്തി ചിന്തിപ്പിക്കാനാണ് കാർത്തുവിന്റെ ശ്രമം. തണൽമരങ്ങൾ തണുപ്പേകുന്ന നാട്ടിടവഴികളിലൂടെ ശലഭമോഹങ്ങൾക്കൊപ്പം പറക്കാൻ കൊതിക്കുന്ന കാർത്തു പെൺസംരക്ഷണത്തിനൊപ്പം പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതകൂടി സമൂഹത്തെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു. വർത്തമാനകാലത്തിന്റെ വഴിപിഴച്ച നേർകാഴ്ചകളിൽ മലിനമാക്കപ്പെടുന്ന മനുഷ്യചിന്തകളെ ചോദ്യം ചെയ്തുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ആതിര ഗോപിനാഥിന്റെ ആശയകഥയെ ആധാരമാക്കി ആഡ്‌വൺ മോഷൻ പിക്‌ചേഴ്‌സ് നിർമ്മിച്ച കാർത്തുവിന്റെ തിരക്കഥയും ഛായാഗ്രഹണവും സംവിധാനവും രാജീവ് വിജയ് നിർവഹിച്ചിരിക്കുന്നു.

തിരുവനന്തപുരം കോട്ടൺഹിൽ ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി അനഘ എ.എസ്.നായരാണ് കേന്ദ്രകഥാപാത്രമായ കാർത്തുവിനെ അവതരിപ്പിച്ചിരിക്കുന്നത്. റോയി, രേഖ.വി, അച്ചു, അഖിലേഷ് എ.എസ്.നായർ, കൃഷ്ണൻ നമ്പൂതിരി, ലളിതാംബിക, അഖിൽ നവോദയ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ചലച്ചിത്രതാരം നെടുമുടി വേണു ശബ്ദസാന്നിധ്യമായി ചിത്രത്തിലുണ്ട്. ഗാനരചനസത്യൻ നമ്പ്യാർ, സംഗീതംജയൻ വി.പിഷാരടി,ആലാപനംആരതി ലാൽ, സൗണ്ട് ഡിസൈനിങ് ചന്തു മിത്ര, മീഡിയ ഡിസൈൻ പ്രജോദ് കടയ്ക്കൽ, പി.ആർ.ഒറഹീം പനവൂർ, ആർട്ട്പവിശങ്കർ, ചമയം ബൈജു ബാലരാമപുരം, സ്റ്റിൽസ് അനു പത്മനാഭൻ, കോസ്റ്റിയൂംസ്‌രമ്യ ആർ.നായർ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP